ഡാലസ് ∙ മൂന്നു വർഷത്തിനുള്ളിൽ അമേരിക്ക ആഭ്യന്തരതലത്തിലും രാജ്യാന്തര തലത്തിലും കൈവരിച്ച നേട്ടങ്ങൾ‍ ഡമോക്രാറ്റുകളെ വിറളി പിടിപ്പിക്കുന്നതായി ട്രംപ്. ഒക്ടോബർ 17 ന് ഡാലസ് അമേരിക്കൻ എയർലൈൻസ് സെന്ററിൽ സംഘടിപ്പിച്ച വമ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്. ടെക്സസിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ മൂന്നു വർഷത്തിനുള്ളിൽ അമേരിക്ക ആഭ്യന്തരതലത്തിലും രാജ്യാന്തര തലത്തിലും കൈവരിച്ച നേട്ടങ്ങൾ‍ ഡമോക്രാറ്റുകളെ വിറളി പിടിപ്പിക്കുന്നതായി ട്രംപ്. ഒക്ടോബർ 17 ന് ഡാലസ് അമേരിക്കൻ എയർലൈൻസ് സെന്ററിൽ സംഘടിപ്പിച്ച വമ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്.

ടെക്സസിൽ മാത്രമല്ല രാജ്യത്താകമാനം 2020 പൊതുതിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി ലാന്റ് സ്ലൈയ്ഡ് (Land Slide) വിക്ടറി നേടിയെടുക്കുമെന്നും ട്രംപ് പറഞ്ഞു. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പും  താൻ അധികാരത്തിൽ എത്തിയതിനുശേഷവും സ്വസ്ഥമായി ഭരിക്കാൻ പോലും അവസരം നൽകാതെ അന്വേഷണ കമ്മീഷനുകളും ആരോപണങ്ങളും ഉയർത്തി സമയം നഷ്ടപ്പെടുത്തുകയാണ് ഡമോക്രാറ്റിക് പാർട്ടിയും പ്രത്യേകിച്ചു ഹൗസ് സ്പീക്കർ നാൻസി പെലോസിയും ചെയ്തു കൊണ്ടിരിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. അമേരിക്കൻ ജനാധിപത്യത്തെ  കശാപ്പു ചെയ്യുന്നതിന് നടത്തുന്ന ഡമോക്രാറ്റിക് പാർട്ടിയുടെ ശ്രമങ്ങളെ ജനങ്ങൾ ഒറ്റകെട്ടായി ചെറുക്കണമെന്നും ട്രംപ് അഭ്യർത്ഥിച്ചു.

ADVERTISEMENT

ജോ ബൈഡനും, മകനും യുക്രെയ്നും ചൈനയും തമ്മിൽ  രഹസ്യ വ്യാപാര ബന്ധം ഉണ്ടാക്കിയതിനെകുറിച്ചു അന്വേഷിക്കാൻ ആവശ്യപ്പെട്ടതിനെ ട്രംപ് ന്യായീകരിച്ചു. ഇതിൽ യാതൊരു ഭരണഘടനാ ലംഘനവും നടത്തിയിട്ടില്ലെന്നും  ട്രംപ് പറഞ്ഞു. ഈ വിഷയത്തിൽ തന്നെ ഇംപീച്ചുമെന്റ് നടത്തുന്നതിനുള്ള നാൻസി പെലോസിയുടെ നീക്കത്തെ കണക്കിന് പരിഹസിക്കുന്നതിനും ട്രംപ് സമയമെടുത്തു.

മതസ്വാതന്ത്ര്യവും ഫ്രീഡം ഓഫ് സ്പീച്ചും കാത്തുസൂക്ഷിക്കുന്നതിന് റിപ്പബ്ലിക്കൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും ട്രംപ് പറഞ്ഞു. 20,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം നിറഞ്ഞു കവിയുന്നതുവരെ കാത്തിരിക്കേണ്ടി വന്നതിനാൽ വൈകിട്ടു ഏഴുമണിക്ക് ആരംഭിക്കേണ്ട പ്രസംഗം നാല്പതു മിനിട്ടു വൈകിയാണ് ആരംഭിച്ചത്.

ADVERTISEMENT

90 മിനിട്ടു നീണ്ടുനിന്ന പ്രസംഗത്തിൽ അമേരിക്ക തൊഴിൽ മേഖലയിലും കാർഷിക രംഗത്തും, പ്രതിരോധ രംഗത്തും  കൈവരിച്ച നേട്ടങ്ങൾ ട്രംപ് ചൂണ്ടിക്കാട്ടി. സമ്മേളനത്തിൽ പങ്കെടുത്തവർ ട്രംപിന്റെ പ്രസംഗം ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.

റിപ്പബ്ലിക്കൻ സംസ്ഥാനമായ ടെക്സസിന്റെ വളർച്ചയിൽ ഗവർണർ ഗ്രോഗ് ഏബട്ട് ആവശ്യപ്പെട്ടതെല്ലാം  താൻ അനുവദിച്ചതായി ട്രംപ് പറഞ്ഞു. ഹൂസ്റ്റണിൽ ഉണ്ടായ വെള്ളപ്പൊക്ക കെടുതി നേരിടുന്നതിന് വൈറ്റ് ഹൗസിന്റെ ഭാഗത്തു നിന്നു ചെയ്യാവുന്നതെല്ലാം ചെയ്തതായി ട്രംപ് അറിയിച്ചു.

ADVERTISEMENT

നോർത്ത് ഈസ്റ്റ് സിറിയായിൽ നിന്നും അമേരിക്കൻ സൈനീകരെ പിൻവലിച്ചത് രക്തചൊരിച്ചിൽ ഒഴിവാക്കാനാണെന്നും, എത്രയും വേഗം അവിടെ സമാധാനം പുനഃസ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് ഉറപ്പു നൽകി. മാരകപ്രഹരശേക്ഷിയുള്ള തോക്കുകൾ നിരോധിക്കുന്നതിനും , ചർച്ചുകൾക്കും ചാരിറ്റി പ്രവർത്തനങ്ങൾക്കും ടാക്സ് ഒഴിവാക്കുന്നതിനും പ്രത്യേക പരിഗണന നൽകുമെന്നും ട്രംപ് പറഞ്ഞു.

ട്രംപ് അമേരിക്കൻ എയർലൈൻ സ്റ്റേഡിയത്തിൽ തിരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്യുമ്പോൾ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥികളിൽ ടെക്സസിൽ നിന്നുള്ള ബെറ്റൊ ഒ റൂർക്കെ ഗ്രാന്റ് പ്രറേറിയിൽ മറ്റൊരു പ്രതിഷേധ റാലിയും സംഘടിപ്പിച്ചിരുന്നു.

ഡാലസിൽ ട്രംപിന്റെ റാലി ടെക്സസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തമായ സാന്നിദ്ധ്യം വിളിച്ചോതുന്നുണ്ടായിരുന്നു.