ന്യൂയോർക്ക്∙ സെന്റ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിലുള്ള വാർഷിക ഫെലോഷിപ് ഡിന്നർ വിഭിന്നമായ ഒരു അനുഭവമായിരുന്നു. ഒക്ടോബര് 20 ഞായറാഴ്ച വൈകിട്ട് 5:30-നു ജെറീക്കോ ടേൺപയ്‌ക്കിലുള്ള “കൊട്ടിലിയൻ റസ്റ്ററന്റിൽ” നടന്ന കൂടിവരവിൽ ന്യൂയോർക്കിലെ വിവിധ മലയാളി ക്രൈസ്തവ സഭകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ സെന്റ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ  ആഭിമുഖ്യത്തിലുള്ള വാർഷിക ഫെലോഷിപ് ഡിന്നർ വിഭിന്നമായ ഒരു അനുഭവമായിരുന്നു. ഒക്ടോബര് 20 ഞായറാഴ്ച വൈകിട്ട് 5:30-നു ജെറീക്കോ ടേൺപയ്‌ക്കിലുള്ള  “കൊട്ടിലിയൻ റസ്റ്ററന്റിൽ” നടന്ന കൂടിവരവിൽ ന്യൂയോർക്കിലെ വിവിധ മലയാളി ക്രൈസ്തവ സഭകളിൽ നിന്നുമുള്ള അംഗങ്ങൾ ഒന്നിച്ചു ചേർന്നു. കാലവർഷത്തിന്റെ അസൗകര്യമുണ്ടായിട്ടും ധാരാളം പേർ ആവേശത്തോടെ പങ്കെടുത്തെന്നത് ഇതിന്റെ പ്രസക്തി വർധിപ്പിക്കുന്നു. 

വൈസ് പ്രസിഡന്റ് റവ. ജോസ് കെ. ഇടിക്കുളയുടെ പ്രാർഥനയോടെ ആരംഭിച്ച ഈ ഒത്തുചേരലിനു പ്രസിഡന്റ് റവ. സജീവ് സുഗു ജേക്കബ് സ്വാഗതം ആശംസിച്ചു. ബിഷപ്പ് ഡോ. ജോൺസി ഇട്ടി അനുഗ്രഹ പ്രഭാഷണം നൽകി. മുഖ്യാതിഥി ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് എക്യൂമെനിക്കൽ ഫെഡറേഷന് എല്ലാവിധ ആശംസകളും നേർന്നു കൊണ്ട്  പ്രശസ്തി പത്രം നൽകി സംഘടനയെ ആദരിച്ചു.

ADVERTISEMENT

ഓയിസ്റ്റർ ബേ ടൗൺ ക്ലാർക്ക് ജിം ആൾട്ടഡോണ, സെനറ്റർസ് ഡിസ്ട്രിക്ട് ഡയറക്ടർ മാർക്ക് കെന്നഡി എന്നിവരും ആശംസകൾ അറിയിച്ചു.  ഷാജി പീറ്റർ, കുമാരി. സാറാ പീറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള "ഷാരോൺ വോയിസ്" മനോഹരങ്ങളായ ഗാനങ്ങൾ പാടി സദസ്സിനെ കൈയിലെടുത്തു. വിഭവ സമൃദ്ധമായ സദ്യയായിരുന്നു ഒരുക്കിയിരുന്നത്, പരസ്‌പരം പരിചയം പുതുക്കുന്നതിനും പഴയ ഓർമ്മകൾ അയവിറക്കുന്നതിനും ഈ കൂട്ടായ്‌മ ഒരു വേദിയായി മാറി.

കൺവീനർ റോയ് ഓ. ബേബി കൃതജ്ഞത രേഖപ്പെടുത്തി. മിസ്. ലീസ ജോർജ് മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു. ഫാ . ജോർജ്  മാത്യു , (സെന്റ്  ബസേലിയോസ്  ഓർത്തഡോൿസ്  ചർച്ച്), റവ. പി.എം.തോമസ്, റവ. സജിത് തോമസ് ജോൺ (ലോങ്ങ് ഐലൻഡ് മാർത്തോമാ ചർച്ച്)  എന്നിവർ സന്നിഹിതരായിരുന്നു. ഈ പ്രോഗ്രാമിൽ നിന്നും ലഭിക്കുന്നതിൽ ഒരു വിഹിതം  എക്യൂമെനിക്കൽ ഫെഡറേഷന്റെ  ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കുന്നതായിരിക്കും എന്നു കൺവീനർ ഷാജി തോമസ് ജേക്കബ് അറിയിച്ചു.