ലൊസാഞ്ചലസ്∙ കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ 'ഓം' (ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ്) ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന

ലൊസാഞ്ചലസ്∙ കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ 'ഓം' (ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ്) ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൊസാഞ്ചലസ്∙ കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ 'ഓം' (ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ്) ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൊസാഞ്ചലസ്∙ കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ 'ഓം' (ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ്) ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ്‌ ആയ ‘എജ്യുക്കേറ്റ് എ കിഡ്'  സേവനത്തിന്റെ പതിനാലാം  വാർഷികം  ആഘോഷിച്ചു. ലൈക് ഫോറെസ്റ്റിലുള്ള ഗോദാവരി റെസ്റ്റോറന്റിൽ  വെച്ചായിരുന്നു ആഘോഷങ്ങൾ. 

ബേബി നന്ദനയുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ  ഓം പ്രസിഡന്റ് വിനോദ് ബാഹുലേയൻ  അതിഥികളെ സ്വാഗതം ചെയ്തു. പരിപാടിയുടെ മുഖ്യ പ്രോയോജകനായ ഡോ.ശ്യാം കിഷൻ നിലവിളക്കുകൊളുത്തി  ചടങ്ങുകൾക്ക് തുടക്കമിട്ടു. ട്രസ്റ്റ് നടത്തുന്ന പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപം രമ നായർ സദസിനുമുൻപില്‍ അവതരിപ്പിച്ചു.  കേരളത്തിലെ നിരവധി മെഡിക്കൽ, എഞ്ചിനീയറിങ്, നഴ്സിങ് വിദ്യാർത്ഥികൾക്ക് ട്രസ്റ്റിന്റെ സഹായമെത്തിക്കാൻ കഴിഞ്ഞതായും ഈ വർഷം കൂടുതൽപേരിലേക്കു സഹായമെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും  അവർ പറഞ്ഞു. ട്രസ്റ്റിന്റെ സഹായത്തോടെ പഠനം നടത്തുന്ന ഏതാനും പേരുടെ അനുഭവങ്ങൾ പരിപാടിയിൽ വിഡിയോവഴി പങ്കുവെച്ചു.   

ADVERTISEMENT

എസ് പി ലൈഫ് കെയറിന്റെ ചെയർമാനും, സീസൺ ടു വെഞ്ചർ മാനേജിങ്‌ പാർട്ണർ ആൻഡ് സിഇഒയുമായ സാജൻ പിള്ള, സ്വാസ്ത് പ്രസിഡന്റും സ്ഥാപകയുമായ ലത ഹരിഹരൻ, കെ. പി. ഹരി (സ്‌പെറിഡിയൻ ടെക്നോളജി), സഞ്ജയ് (സിംപ്ലയിൻ ടെക്നോളജി), റിയൽ എസ്റ്റേറ്റർ മാത്യു തോമസ്,  തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഐ ടി കമ്പനിയായ റെക്കറിങ് ഡെസിമൽസും പരിപാടിയുടെ സ്പോണ്സർമാരാണ്.

സിനിമാറ്റിക് ഡാൻസ്, ഭരതനാട്യം, ഗാനമേള തുടങ്ങിയ  കലാപരിപാടികൾ പരിപാടിയുടെ ആകർഷണമായിരുന്നു. സൂസൻ ഡാനിയൽ മെമ്മോറിയൽ കാൻസർ റിലീഫ് ഫണ്ട് ട്രസ്റ്റ് സെക്രട്ടറി ജയ് ജോൺസൺ, സാമ്പത്തിക വിദഗ്ദൻ പോൾ കാൾറ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നിരവധിപ്രമുഖർ പരിപാടികൾക്കെത്തിയിരുന്നു.

ADVERTISEMENT

സ്പോണ്സർമാരായ ഡോ.ശ്യാം കിഷൻ, സാജൻ പിള്ള, ലത ഹരിഹരൻ, കെ. പി. ഹരി, ശ്രീലത (യു എസ് ടി ഗ്ലോബൽ), സഞ്ജയ്  ഇളയാട്ട്,  മാത്യു തോമസ്, ബൽബീർസിങ് എന്നിവരെ ആദരിച്ച ചടങ്ങിൽ സെക്രട്ടറി സുനിൽ രവീന്ദ്രൻ കൃതജ്ഞത പ്രകാശിപ്പിച്ചു. ഐ ടി കമ്പനിയായ റെക്കറിങ് ഡെസിമൽസും പരിപാടിയുടെ സ്പോണ്സർ മാരായിരുന്നു.

ഓംമിന്റെ ചാരിറ്റി പ്രവർത്തനങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാവർക്കും പബ്ലിക് റിലേഷൻ ഡയറക്ടർ രവി വെള്ളത്തിരി നന്ദി അറിയിച്ചു. വാർഷിക ആഘോഷങ്ങളോടനുബന്ധിച്ചു അൻപത്തിയയ്യാരിത്തോളം ഡോളർ സമാഹരിക്കാൻ കഴിഞ്ഞതായി അറിയിച്ച അദ്ദേഹം, ഈവർഷത്തെ സ്കോളർഷിപ്പുകൾ സ്പോൺസർ ചെയ്യാൻ താല്പര്യമുള്ളവർക്ക് അവ എത്തിക്കാമെന്നും സഭാവനകൾക്കു നിയമാനുസൃതമായ നികുതിയിളവ് ലഭ്യമാണെന്നും അറിയിച്ചു. ധന്യ പ്രണാബ് പരിപാടികൾ നിയന്ത്രിച്ചു.