ഒഹായോ ∙ വൈസ് മെൻസ് ഇന്റർനാഷനൽ ക്ലബ്ബ് നൂറു വർഷം മുൻപ് പിറന്നു വീണ മണ്ണിനെ ആദരിക്കുവാനും പുതിയ പാതകൾ വെട്ടിത്തുറക്കുവാനുമായി ക്ലബ്ബ് അംഗങ്ങൾ അമേരിക്കയിലെ ടോളിഡോ (ഒഹായോ)സിറ്റിയിൽ സമ്മേളിക്കുന്നു. നവംബർ 14 മുതൽ 17 വരെ നടപ്പെടുന്ന ക്ലബിന്റെ നേതൃത്വ സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒഹായോ ∙ വൈസ് മെൻസ് ഇന്റർനാഷനൽ ക്ലബ്ബ് നൂറു വർഷം മുൻപ് പിറന്നു വീണ മണ്ണിനെ ആദരിക്കുവാനും പുതിയ പാതകൾ വെട്ടിത്തുറക്കുവാനുമായി അംഗങ്ങൾ അമേരിക്കയിലെ ടോളിഡോ (ഒഹായോ) സിറ്റിയിൽ സമ്മേളിക്കുന്നു. 

നവംബർ 14 മുതൽ 17 വരെ നടപ്പെടുന്ന ക്ലബിന്റെ  നേതൃത്വ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറോളം പ്രതിനിധികൾ സംബന്ധിക്കും. സമ്മേളനങ്ങൾക്കു രാജ്യാന്തര അധ്യക്ഷൻ ജെന്നിഫർ ജോൺസ്‌ (ഓസ്‌ട്രേലിയ), മുൻ അധ്യക്ഷൻ മൂൺ സാങ് ബോങ് (കൊറീയ), ഇന്റർനാഷനൽ സെക്രട്ടറി ജനറൽ ജോസ് വർഗീസ് എന്നിവർ നേതൃത്വം നൽകും.

ADVERTISEMENT

1920-ൽ ജഡ്ജ് പോൾ വില്ലിയം അലക്സാണ്ടർ ടോളിഡോ വൈഎംസിഎയുടെ സഹായത്തിനായി ആരംഭിച്ച, 17 പേരടങ്ങിയ ചെറിയ കൂട്ടം, ഇന്ന് ലോകത്തിലെ 70 രാജ്യങ്ങളിലായി പുരുഷന്മാരും, സ്ത്രീകളും അടങ്ങുന്ന ആയിരക്കണക്കിന് സന്നദ്ധ സേവകരുടെ വിശാലമായ സംഘടനയായി വളർന്നിരിക്കുന്നു.

സ്ഥാപക പ്രസിഡന്റ്റിന്റെ സ്മരണ നിലനിർത്താൻ ടോളിഡോ സുപ്പീരിയർ പാർക്ക്, ജഡ്ജ് പോൾ വില്ലിയം അലക്സാണ്ടർ പാർക്ക് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെടും. ഇന്ത്യയിൽ നിന്നും രൂപകൽപ്പന ചെയ്യപ്പെട്ട ഗ്രാനൈറ്റ് സ്റ്റോൺ അദ്ദേഹത്തിന്റെ ശവകൂടീരത്തിൽ അനാവരണം ചെയ്യും. 

ADVERTISEMENT

1922-ൽ,  ന്യൂജഴ്സിയിലെ അറ്റ്ലാന്റിക് സിറ്റിയിലാണ് അമേരിക്കയിൽ ആദ്യത്തെ ദേശീയ സമ്മേളനം നടത്തപ്പെട്ടത്. 70 രാജ്യങ്ങളിലായി 1400 അനുബന്ധ ക്ലബുളുമായി നൂറു കണക്കിന് സന്നദ്ധ സേവകർ ലോകത്തിന്റെ നന്മയെ ലാക്കാക്കി, ഓരോ മനുഷ്യാവകാശത്തിന്റെയും പിറകിലുള്ള കർമ്മത്തെ ഏറ്റുപറഞ്ഞുകൊണ്ട് സേവനം നിർവഹിക്കുകയാണ്. തനിക്കു ലഭിക്കുന്ന നന്മയുടെ താലന്തുകളെ സ്നേഹത്തിൽ ചാലിച്ചു ലോകത്തിനു സമ്മാനിക്കുകയാണ് ഓരോ അംഗവും പ്രതിജ്ഞ ചെയ്തിരിക്കുന്ന കർത്തവ്യം.     

അനസ്യൂതം മാറിക്കൊണ്ടിരിക്കുന്ന ലോക ഭൂപടത്തിൽ, നീതിയുടെയും കാരുണ്യത്തിന്റെയും നിറം തന്നെ ആപേക്ഷികമായി മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ, നന്മയുടെ വിശുദ്ധ പോരാളികളായി, നിഷ്‌കാമമായി പ്രവർത്തിക്കുന്നവരുടെ ഒരു കൂട്ടായ്മയായി ഈ സംഘടന അർഥപൂർണമായി വളരുകയാണ്. 

ADVERTISEMENT

ഇന്ത്യയിലും കേരളത്തിലും നല്ല വേരോട്ടമുള്ള സംഘടനയാണ് ഇത്. ഇന്ത്യയിൽ നിന്നും 15 നേതാക്കൾ ടോളിഡോ സമ്മേളനത്തിനു എത്തുന്നുന്നുണ്ട്. ജേക്കബ് ക്രിസ്റ്റൻസെൻ (ഡെൻമാർക്ക്‌) പുതിയ പ്രസിഡന്റ് എലെക്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു. 2020 ഓഗസ്റ്റിൽ ഡെന്മാർക്കിൽ വച്ചാണ് രാജ്യാന്തര സമ്മേളനം നടത്തപ്പെടുക. 2022 -ൽ അമേരിക്കയിലെ ഹവായിൽ വച്ച് ശതവാര്‍ഷികാഘോഷം നടത്താനുള്ള തയാറെടുപ്പിലാണ് സംഘടന.

വേൾഡ് വൈഎംസിഎയും വൈസ് മെൻസ് ക്ലബ്ബും, ആപ്പിൾ, മൈക്രോസോഫ്റ്റ്, ഗൂഗിൾ , മാസ്റ്റർകാർഡ് , യുണൈറ്റഡ് നേഷൻ ഫൗണ്ടേഷൻ തുടങ്ങിയ പ്രമുഖ അറുപതോളം കമ്പനികളുടെ സഹകരണത്തോടെ, എയിഡ്സ് , മലേറിയ, ട്യൂബർകുലോസിസ് എന്നിവ നിർമാർജ്ജനം ചെയ്യാനുള്ള ഒരു വമ്പൻ സന്നദ്ധ സഹകരണ പ്രസ്ഥാനം ആരംഭിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണ്‍ വിളിച്ചു കൂട്ടിയ സമ്മേളനത്തിൽ ക്ലബ് സെക്രട്ടറി ജനറൽ ജോസ് വർഗീസ് പങ്കെടുത്തു. സമാനകളില്ലാത്ത ഇടപെടലുകൾ കൊണ്ട് ലോകത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ പരിശ്രമിക്കുകയാണ് വൈസ് മെൻസ് ഇൻർനാഷണൽ.

ടോളിഡോ സമ്മേളനം വിജയകരമായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളൂം ചെയ്തുകഴിഞ്ഞു. ക്ലബിന്റെ ചരിത്രത്തിലെ ഒരു നിർണായകമായ വഴിതിരുവായിരിക്കും ഈ സമ്മേളനം എന്ന് സംഘാടകർ അവകാശപ്പെടുന്നു.

കോരസൺ വർഗീസ് (ന്യൂയോർക്ക്) അറിയിച്ചതാണിത്‌.