ഹണ്ട്സ്‍വില്ല ∙ 2020ൽ അമേരിക്കയിലെ ആദ്യവധശിക്ഷ ടെക്സസിലെ ഹണ്ട്സ്‍വില്ല ജയിലിൽ ജനുവരി 15 ബുധനാഴ്ച വൈകിട്ട് 6.30 ന് നടപ്പാക്കി. മിസിസ്സിപ്പിയിൽ നിന്നുള്ള ജോൺഗാർഡറുടേതായിരുന്നു വധശിക്ഷ. വിവാഹബന്ധം വേൾപ്പെടുത്താൻ തീരുമാനിക്കുന്നതിനിടെ നോർത്ത് ടെക്സസിൽ ഭാര്യ താമസിച്ചിരുന്ന വീട് പൊളിച്ച് അകത്തുകയറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹണ്ട്സ്‍വില്ല ∙ 2020ൽ അമേരിക്കയിലെ ആദ്യവധശിക്ഷ ടെക്സസിലെ ഹണ്ട്സ്‍വില്ല ജയിലിൽ ജനുവരി 15 ബുധനാഴ്ച വൈകിട്ട് 6.30 ന് നടപ്പാക്കി. മിസിസ്സിപ്പിയിൽ നിന്നുള്ള ജോൺഗാർഡറുടേതായിരുന്നു വധശിക്ഷ. വിവാഹബന്ധം വേൾപ്പെടുത്താൻ തീരുമാനിക്കുന്നതിനിടെ നോർത്ത് ടെക്സസിൽ ഭാര്യ താമസിച്ചിരുന്ന വീട് പൊളിച്ച് അകത്തുകയറി കട്ടിലിൽ ഇരിക്കുകയായിരുന്ന ഭാര്യയുടെ തലയ്ക്ക് വെടിവെച്ച് കൊന്ന കേസിലാണ് ഇയാൾക്ക് ശിക്ഷ. 

ജീവിച്ചിരിക്കുമ്പോൾ വിവാഹബന്ധം വേർപ്പെടുത്താൻ സമ്മതിക്കില്ല എന്ന് പറഞ്ഞതിനാലാണ് ഭർത്താവ് ജോണ്‍ ഗാർഡനർ (64) വെടിയുതിര്‍ത്തത്. 2005 ലായിരുന്നു സംഭവം. രണ്ടു ദിവസത്തിനുശേഷം ആശുപത്രിയിൽ വെച്ച് ഭാര്യ റ്റാമി ഗാര്‍ഡനർ മരിച്ചു. റ്റാമി ഗാര്‍ഡനർ ജോണിന്റെ അ‍​​ഞ്ചാമത്തെ ഭാര്യയായിരുന്നു ഇവർ. 1999 ലായിരുന്നു വിവാഹം. ഭാര്യമാരെ ക്രൂരമായി മര്‍ദിക്കുക എന്നത് ഇയാൾക്ക് വിനോദമായിരുന്നു.

ADVERTISEMENT

വധശിക്ഷക്കെതിരെ സമർപ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. മാരകമായ വിഷമിശ്രിതം സിരകളിലേയ്ക്ക് പ്രവേശിപ്പിച്ച് നിമിഷങ്ങൾക്കകം മരണം സ്ഥീകരിച്ചു. വധശിക്ഷ നടപ്പാക്കുന്നതിൽ അമേരിക്കൻ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്താണ് ടെക്സസ്. 2019ൽ ആകെ  അമേരിക്കൻ നടപ്പാക്കിയ 22 എണ്ണത്തിൽ ഒമ്പതും ടെക്സസിലായിരുന്നു. മാരകമായ വിഷമിശ്രിതം കുത്തിവെച്ചു നടത്തുന്ന വധശിക്ഷക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും അമേരിക്കയില്‍ വധശിക്ഷ നിർബന്ധം തുടരുകയാണ്.