ലൊസാഞ്ചലസ് ∙ കലിഫോർണിയയിലെ മലയാളി ഡോക്ടർമാരുടെ ഒത്തുചേരലും കുടുംബ സംഗമവും ലൊസാഞ്ചലസിൽ നടന്നു. കേരളത്തിൽനിന്നുള്ള മെഡിക്കൽ - ഡെന്റൽ ഡോക്ടർമാരുടെ സംഘടനയായ 'അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജുവേറ്റ്സിന്റെ' (AKMG) ആഭിമുഖ്യത്തിൽ ജനുവരി പതിനൊന്നിനു ലൊസാഞ്ചലസിലെ താമ്പാ റസ്റ്ററന്റിൽ വച്ചായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൊസാഞ്ചലസ് ∙ കലിഫോർണിയയിലെ മലയാളി ഡോക്ടർമാരുടെ ഒത്തുചേരലും കുടുംബ സംഗമവും ലൊസാഞ്ചലസിൽ നടന്നു. കേരളത്തിൽനിന്നുള്ള മെഡിക്കൽ - ഡെന്റൽ ഡോക്ടർമാരുടെ സംഘടനയായ 'അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജുവേറ്റ്സിന്റെ' (AKMG) ആഭിമുഖ്യത്തിൽ  ജനുവരി പതിനൊന്നിനു ലൊസാഞ്ചലസിലെ താമ്പാ റസ്റ്ററന്റിൽ വച്ചായിരുന്നു പരിപാടി. 

സംഘടനയുടെ കലിഫോർണിയ സ്റ്റേറ്റ് ബോർഡ് ഓഫ് ഗവർണ്ണർ ഡോക്ടർ സിന്ധു പിള്ള  അതിഥികളെ സ്വാഗതംചെയ്തു. തുടർന്നു സംസാരിച്ച  AKMG മുൻ പ്രസിഡന്റ് ഡോ.രാധ മേനോൻ സംഘടനയുടെ ചരിത്രം വിവരിച്ചു. 1979 ൽ അഞ്ചുപേർ ചേർന്ന് ന്യൂയോർക്കിൽ തുടങ്ങിയ  അസോസിയേഷന് ഇന്നു കാനഡ, യു.കെ,  മിഡിൽ ഈസ്റ്റ് തുടങ്ങി നിരവധി രാജ്യങ്ങളിൽ സാന്നിധ്യമുണ്ടെന്നുപറഞ്ഞ ഡോ.മേനോൻ സംഘടന നടത്തുന്ന സാമൂഹ്യ സേവനകളെപ്പറ്റിയും വിവരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിലെ മാമോഗ്രാം മെഷീൻ, കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ നടത്തുന്ന ലേർണിങ് റിസോഴ്സ് സെന്ററുകൾ, അത്യാഹിത വിഭാഗ പരിശീലനം, കാൻസർ -പാലിയേറ്റീവ് കെയർ എന്നിവക്കുപുറമെ  പ്രകൃതി ദുരന്തങ്ങളായ സുനാമി, കത്രീന, കേരളത്തിലെ  പ്രളയം എന്നിവയിൽ സംഘടന നടത്തിയ പ്രവർത്തങ്ങൾ വിവരിച്ചു.

ADVERTISEMENT

വയനാട്ടിലെ ആദിവാസി മേഖലകളിലെ ആരോഗ്യ പ്രവർത്തനങ്ങൾ വിവരിക്കുന്ന 'ഹൃദയത്തിന്റെ വിളി' എന്ന ഹൃസ്വചിത്രം പരിപാടിയിൽ പ്രദർശിപ്പിച്ചു.  സംഘടനയുടെ വാർഷിക പരിപാടിയായ 'സിംഫണി ക്രൂയിസ് കൺവൻഷൻ 2020' ന്റെ റജിസ്‌ട്രേഷനും തദവസരത്തിൽ നടന്നു. സംസ്ഥാനത്തിന്റെ  വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി ഡോക്ടർമാരും ഡന്റിസ്റ്റുകളും പരിപാടിയിൽ സംബന്ധിച്ചു. സംഘടയിലെ കലാകാരന്മാരും കലാകാരികളും നടത്തിയ ഗാനമേള പരിപാടിയുടെ ആകർഷണമായിരുന്നു. ഡോ. രവി രാഘവൻ നന്ദി അറിയിച്ചു.

മൂന്നുമാസത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ  ഈ വർഷത്തെ ആദ്യത്തെയായിരുന്നു ലൊസാഞ്ചലസിൽ നടന്നത്.