ഫിലഡല്‍ഫിയ∙ അമേരിക്കയിലെ പ്രമുഖ നഗരങ്ങളില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും ഹ്രസ്വ സന്ദര്‍ശനത്തിനുമായി എത്തിച്ചേര്‍ന്ന തൃത്താല എംഎല്‍എയു വി.ടി. ബല്‍റാമിന് മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍ഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ജനുവരി 28 ചൊവ്വാഴ്ച മാപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡല്‍ഫിയ∙ അമേരിക്കയിലെ പ്രമുഖ നഗരങ്ങളില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും ഹ്രസ്വ സന്ദര്‍ശനത്തിനുമായി എത്തിച്ചേര്‍ന്ന തൃത്താല എംഎല്‍എയു വി.ടി. ബല്‍റാമിന് മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍ഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

ജനുവരി 28 ചൊവ്വാഴ്ച മാപ്പ് പ്രസിഡന്‍റ് ശാലു പുന്നൂസ്, വൈസ് പ്രസിഡന്‍റ് തോമസ് ചാണ്ടി, യൂത്ത് കോര്‍ഡിനേറ്റര്‍ കുറിയാക്കോസ് വര്‍ഗ്ഗീസ് എന്നിവര്‍ക്കൊപ്പം  ലാന്‍കാസ്റ്റര്‍  അമിഷ്  വില്ലജ് , ഫിലഡല്‍ഫിയാ സിറ്റി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം വൈകിട്ട് മാപ്പിലെത്തിയ യുവജന നേതാവായ വി.ടി. ബല്‍റാം എം.എല്‍.എയെ സ്വീകരിക്കുവാന്‍ മാപ്പിലെ മുതിര്‍ന്ന പ്രവര്‍ത്തകരുള്‍പ്പെട്ട മാപ്പ് കുടുംബാഗങ്ങളെയും കോണ്‍ഗ്രസ് അനുഭാവികളെയും സ്‌നേഹിതരെയും കൂടാതെ  രാഷ്ട്രീയ ഭേദമന്യേ വിവിധ  രാഷ്ട്രീയ പാര്‍ട്ടിയിലെ നിരവധി അനുഭാവികളും എത്തിച്ചേര്‍ന്നിരുന്നു.

ADVERTISEMENT

പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും ജനോപകാരപ്രദമായ നിരവധി നന്മപ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുവാന്‍ കഴിഞ്ഞ 42 വര്‍ഷക്കാലമായി മാപ്പിന് കഴിയുന്നതില്‍ അദ്ദേഹം അതിയായ സന്തോഷം പ്രകടിപ്പിച്ചു.  മാതൃരാജ്യത്തോടും മാതൃഭാഷയോടും  കേരളത്തോടും ഉള്ള അടങ്ങാത്ത സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഘടനയുടെ ഒത്തുചേരലും വിജയവും എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ പരമപ്രധാനമായ പമാധികാരത്തിനും പരസ്പര ഐക്യത്തിനും അഖണ്ഡതയ്ക്കും മതേതരത്വത്തിനും ജനങ്ങളുടെ സമാധാനത്തിനും  വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയും, പൗരത്വഭേദഗതി നിയമത്തിന്റെ ദോഷവശങ്ങളെപ്പറ്റിയും  വി.ടി.ബല്‍റാം എംഎല്‍എ തന്റെ ചോദ്യോത്തര വേളയില്‍  വ്യക്തമായി വിശദമാക്കി.

ADVERTISEMENT

മാപ്പ് പ്രസിഡന്‍റ് ശാലു പുന്നൂസ് സ്വാഗതം ആശംസിക്കുകയും, ട്രഷറാര്‍ ശ്രീജിത്ത് കോമാത്ത് നന്ദിയും പറഞ്ഞ ഈ സ്വീകരണ യോഗം സൗഹൃദ വിരുന്നോടുകൂടി പര്യവസാനിച്ചു. രാജു ശങ്കരത്തില്‍ (മാപ്പ് പി.ആര്‍.ഒ). അറിയിച്ചതാണിത് .