ജെഫർസൺ കൗണ്ടി (അലബാമ) ∙ ജഫർസൺ കൗണ്ടി കിംബർലി പൊലീസ് ഡിപ്പാർട്ട്മെന്റ് ഓഫിസർ നിക്ക് ഒറിയർ ഡ്യൂട്ടിക്കിടയിൽ വെടിയേറ്റു മരിച്ചു.

ജെഫർസൺ കൗണ്ടി (അലബാമ) ∙ ജഫർസൺ കൗണ്ടി കിംബർലി പൊലീസ് ഡിപ്പാർട്ട്മെന്റ് ഓഫിസർ നിക്ക് ഒറിയർ ഡ്യൂട്ടിക്കിടയിൽ വെടിയേറ്റു മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജെഫർസൺ കൗണ്ടി (അലബാമ) ∙ ജഫർസൺ കൗണ്ടി കിംബർലി പൊലീസ് ഡിപ്പാർട്ട്മെന്റ് ഓഫിസർ നിക്ക് ഒറിയർ ഡ്യൂട്ടിക്കിടയിൽ വെടിയേറ്റു മരിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിക്കായിരുന്നു സംഭവത്തിന്റെ തുടക്കം. നിക്ക് ഒറിയർ കുറ്റവാളി സഞ്ചരിച്ചിരുന്ന വാഹനം നിർത്താൻ ആവശ്യപ്പെട്ടു. ഓഫിസറുടെ ഉത്തരവ് ലംഘിച്ചു പ്രതി വാഹനം അതിവേഗത്തിൽ ഓടിച്ചു രക്ഷപ്പെടുവാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ കിംബർലി പൊലീസിന്റെ സഹായവും നിക്ക് ഒറിയർ ആവശ്യപ്പെട്ടു.

പ്രതിയുടെ വാഹനത്തെ പിന്തുടരുന്നതിനിടെ ഓഫിസർമാർക്കു നേരെ പന്ത്രണ്ട് റൗണ്ടോളം വെടിയുതിർത്തുവെന്നാണു ദൃക്സാക്ഷി നൽകിയ മൊഴി. വെടിയേറ്റു വീണ നിക്കിനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കറുത്ത ബിഎംഡബ്ല്യു ഓടിച്ചിരുന്ന കുറ്റവാളിയെ പിറ്റേന്ന് അറസ്റ്റു ചെയ്തു.

ADVERTISEMENT

വെടിവച്ച പ്രിസ്റ്റൺ ചെയിൻ ജോൺസൺ നിരവധി കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ കൊലപാതകകുറ്റം ചുമത്തി ജെഫർസൺ കൗണ്ടി ജയിലിലടച്ചു. സംഭവം നടക്കുമ്പോൾ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. കൊല്ലപ്പെട്ട ഓഫീസർ നിക്കിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.