വാഷിങ്ടൻ ഡിസി∙ ഫൊക്കാനയുടെ വാഷിങ്ടൻ ഡിസി റീജിയനിലെ വൈസ് പ്രസിഡന്റ് ആയി ഡോ. ബാബു സ്റ്റീഫനെ തിരഞ്ഞെടുത്തു

വാഷിങ്ടൻ ഡിസി∙ ഫൊക്കാനയുടെ വാഷിങ്ടൻ ഡിസി റീജിയനിലെ വൈസ് പ്രസിഡന്റ് ആയി ഡോ. ബാബു സ്റ്റീഫനെ തിരഞ്ഞെടുത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ഡിസി∙ ഫൊക്കാനയുടെ വാഷിങ്ടൻ ഡിസി റീജിയനിലെ വൈസ് പ്രസിഡന്റ് ആയി ഡോ. ബാബു സ്റ്റീഫനെ തിരഞ്ഞെടുത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 

വാഷിങ്ടൻ ഡിസി∙ ഫൊക്കാനയുടെ  വാഷിങ്ടൻ ഡിസി റീജിയനിലെ വൈസ് പ്രസിഡന്റ് ആയി ഡോ. ബാബു സ്റ്റീഫനെ തിരഞ്ഞെടുത്തു  വ്യക്തിപരമായ കാരണങ്ങളെത്തുടർന്ന്  റീജനൽ വൈസ് പ്രസിഡന്റ് ആയിരുന്ന  രഞ്ജു ജോർജ് രാജി വച്ചതിനെ തുടർന്നാണ് ഡോ.ബാബു സ്റ്റീഫനെ പുതിയ ആർവിപി ആയി തിരഞ്ഞെടുത്തത്. കഴിഞ്ഞ ഡിസംബറിൽ തന്നെ രഞ്ജു രാജി സമർപ്പിച്ചിരുന്നു.  

ADVERTISEMENT

 

മേരിലാന്റിലെ സിൽവർ സ്പ്രിങ്ങിലുള്ള ജുവൽ ഓഫ് ഇന്ത്യ റസ്റ്ററന്റിൽ നടന്ന ഫൊക്കാനയുടെ  വാഷിങ്ടൻ ഡിസി റീജിയണിലെ മുഴുവന്‍ സംഘടനകളിലെ നേതാക്കന്മാരുടെയും മുതിർന്ന ഫൊക്കാന നേതാക്കന്മാരുടെയും സംയുക്ത യോഗത്തിലാണ് ഡോ. ബാബു സ്റ്റീഫനെ പുതിയ വൈസ് പ്രസിഡണ്ട് ആയി ഐകകണ്ടേനേ തെരെഞ്ഞെടുത്തത്. കേരള അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിങ്ടൻ, കേരള കല്‍ച്ചറര്‍ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റന്‍ വാഷിംഗ്ടണ്‍, കൈരളി ഓഫ് ബാള്‍ട്ടിമോര്‍, മലയാളി അസോസിയേഷന്‍ ഓഫ് മേരിലാണ്ട് എന്നീ ഡിസി റീജിയനിലെ നാലു സംഘടനകളുടെ നേതാക്കന്മാർ സംയുക്തമായാണ് പുതിയ വൈസ് പ്രസിഡന്റായി ബാബു സ്റ്റീഫനെ തെരെഞ്ഞെടുത്തത്..

 

ചരിത്രത്തിൽ ആദ്യമായിട്ടാണ്   ഫൊക്കാനയുടെ  വാഷിംഗ്‌ടൺ റീജിയണിലെ  മുഴുവന്‍ സംഘടനകളും ഒരു കുടക്കീഴിൽ അണിനിരക്കുന്നത്. ഇതിനു നേതൃത്വം നൽകിയത് വാഷിംഗ്‌ടൺ റീജിയണയിലെ തന്നെ ഏറ്റുവും ചുറുചുറുക്കുള്ള ഫൊക്കാനയുടെ യുവ നേതാവാവായ വിപിൻ രാജ് ആണ്. ഫൊക്കാനയുടെ 2020-2022 തിരഞ്ഞെടുപ്പിൽ അസോസിയേറ്റ് ട്രഷറർ സ്ഥാനാർഥിയാണ് വിപിൻ രാജ്. കെഎജിഡബ്യു പ്രസിഡന്റ് പെന്‍സ് ജേക്കബ്,   കെസിഎസ്എംഡബ്ല്യൂ പ്രസിഡന്റ് അനില്‍ കുമാര്‍ , കൈരളി ഓഫ് ബാള്‍ട്ടിമോര്‍ പ്രസിഡന്റ് ബിജു മാത്യു വര്ഗീസ് എന്നിവർ സംയുക്തമായാണ് പുതിയ റീജിയണൽ വൈസ് പ്രസിഡണ്ട് ആയി ഡോ. ബാബു സ്‌റ്റീഫന്റെ പേർക്ക് നിർദ്ദേശിച്ചത്. 

ADVERTISEMENT

 

കെഎജിഡബ്യു സെക്രട്ടറി ദീപക് സോമരാജന്‍, മുന്‍ പ്രസിഡന്റ് നാരായണന്‍കുട്ടി മേനോന്‍, സ്‌പോര്‍ട്‌സ് ചെയര്‍ ഷിബു സാമുവേല്‍, ജെയ്‌സണ്‍ ദേവസ്യ, കെ.സി.എസ്.എം.ഡബ്ല്യൂ മുന്‍ പ്രസിഡന്റ് സുരേഷ് രാജ്, മുന്‍ പ്രസിഡണ്ട് ബോസ് വര്ഗീസ്, കൈരളി ഓഫ് ബാള്‍ട്ടിമോര്‍ മുന്‍ പ്രസിഡണ്ട് മോഹന്‍ മാവുങ്കല്‍,അഡ്വസറി ബോര്‍ഡ് ചെയര്‍ ഷാന്‍സ് നാസര്‍,ഹോസ്പിറ്റാലിറ്റി ചെയര്‍ ബിജോ വിതയത്തില്‍, പി.ആര്‍. ഒ. തോമസ് ജോസ് , എക്യൂമിനിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. മാത്യു ടി. തോമസ് , കില്ലാഡിസ് ക്ലബ് ടീം ക്യാപ്റ്റന്‍ ജോസ് ചെറുശേരി തുടങ്ങിയ അസോസിയേഷന്‍ നേതാക്കളും ഡോ. ബാബു സ്റ്റീഫന് എല്ലാ പിന്തുണയും സഹകരണവും അറിയിച്ചു. ചുമതല ഒഴിഞ്ഞ റീജിയണൽ വൈസ് പ്രസിഡണ്ട് രഞ്ജു ജോർജ്  വിവിധ എല്ലാ അസോസിയേഷനുകളിലെ നേതാക്കന്മാർക്ക് നന്ദി അറിയിച്ചു. 

 

ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍, മുന്‍ സെക്രട്ടറിമാ ഷാഹി പ്രഭാകര്‍, ഫൊക്കാന കണ്‍വെന്‍ഷന്‍ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍ , ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍ ബെന്‍പോള്‍, നാഷണല്‍ കമ്മിറ്റി യൂത്ത് മെമ്പര്‍ സ്റ്റാന്‍ലി എത്തുനിക്കല്‍ തുടങ്ങിയ നേതാക്കളും സന്നിഹിതരായിരുന്നു.

ADVERTISEMENT

 

അമേരിക്കയിലെ പ്രമുഖവ്യവസായിയും മാധ്യമസംരംഭകന്‍കൂടിയായ ഡോ. ബാബു സ്റ്റീഫന്‍ കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കുവേണ്ടി വിവിധ മാധ്യമസ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു. അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി രണ്ടു പത്രങ്ങളാണ് അദ്ദേഹം ആരംഭിച്ചത്. മെട്രോപൊളിറ്റന്‍ ഡിസിയിലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എക്‌സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നീ പത്രങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിൽ  ഏറെ ചലനം സൃഷ്ട്ടിച്ചവയാണ്. കൈരളി ടിവിയില്‍ 68 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്ത ഷാജി എം. സംവിധാനം ചെയ്ത സമ്മർ  ഇന്‍ അമേരിക്കയുടെ നിര്‍മാതാവുമായിരുന്നു.

വാഷിങ്ടൻ ഡിസിയിലെ ദര്‍ശന്‍ ടിവിയുടെ സ്ഥാപക പ്രൊഡ്യൂസർ കൂടിയായ ഇദ്ദേഹത്തെ ഡിസി മേയര്‍ ആദരിച്ചിരുന്നു. അമേരിക്കയിലെ മികച്ച ബിസിനസ് സംരംഭകരെ മാത്രം ഉള്‍പ്പെടുത്തി മേയര്‍നടത്തിയ ചൈനായാത്രസംഘത്തില്‍ അമേരിക്കയിലെ പ്രമുഖ ബിസിനസ് ഡെലിഗേഷനൊപ്പം ഡോ. ബാബു സ്റ്റീഫനും ഇടംപിടിച്ചിരുന്നു. 

 

അമേരിക്കയില്‍ അറിയപ്പെടുന്ന സംരംഭകനായ ഡോ. ബാബു സ്റ്റീഫന്‍ ഡി.സി ഹെല്‍ത്ത്‌കെയര്‍ ഐഎന്‍സിയുടെ സി.ഇ.ഒയും എസ്.എം റിയൽറ്റി എല്‍എല്‍സിയുടെ പ്രസിഡന്റുമാണ്. വാഷിങ്ടൻ ഡിസിയില്‍ നിന്ന് എംബിഎ നേടിയ ഇദ്ദേഹം 2006ല്‍ പിഎച്ച്ഡിയും കരസ്ഥമാക്കി.  ഇന്തോഅമേരിക്കന്‍ കമ്യൂണിറ്റിയില്‍ പല നേതൃസ്ഥാനങ്ങളും വഹിച്ചിട്ടുള്ള ഡോ. ബാബു സ്റ്റീഫൻ രണ്ടു വര്‍ഷം ഇന്ത്യന്‍ കള്‍ച്ചറല്‍ ഏകോപനസമിതിയുടെ പ്രസിഡന്റുമായിരുന്നു. യുണൈറ്റഡ് സ്‌റ്റേറ്റ് കോണ്‍ഗ്രഷണല്‍ ഉപദേശക സമിതിയില്‍ അംഗമായിരുന്ന ഡോ. ബാബു സ്റ്റീഫൻ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍സ് ഇന്‍ അമേരിക്കയുടെ റീജനല്‍ വൈസ്പ്രസിഡന്റുമായിരുന്നു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ അമേരിക്കയുടെ പ്രസിഡന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.