അറ്റ്ലാന്‍റ ∙ പെന്‍സില്‍വേനിയായിലെ ലാങ്കാസ്റ്റര്‍ കൗണ്ടി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വെച്ച് 2020 ജൂലൈ 2 മുതല്‍ 5 വരെ നടക്കുന്ന മുപ്പത്തെട്ടമത് നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സിന്‍റെ റജിസ്ട്രേഷന്‍ നിരക്ക് ഇളവോടുകൂടി ലഭിക്കുന്നതിന്‍റെ അവസാന തിയതി മാര്‍ച്ച് 31, 2020 വരെ ആയിരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറ്റ്ലാന്‍റ ∙ പെന്‍സില്‍വേനിയായിലെ ലാങ്കാസ്റ്റര്‍ കൗണ്ടി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വെച്ച് 2020 ജൂലൈ 2 മുതല്‍ 5 വരെ നടക്കുന്ന മുപ്പത്തെട്ടമത് നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സിന്‍റെ റജിസ്ട്രേഷന്‍ നിരക്ക് ഇളവോടുകൂടി ലഭിക്കുന്നതിന്‍റെ അവസാന തിയതി മാര്‍ച്ച് 31, 2020 വരെ ആയിരിക്കും. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇതു വരെ റജിസ്റ്റർ ചെയ്തിട്ടില്ലെങ്കില്‍ എത്രയും വേഗം റജിസ്റ്റർ ചെയ്യണമെന്നും പിസിഎന്‍എകെ നാഷണല്‍ സെക്രട്ടറി സാമുവേല്‍ യോഹന്നാന്‍ അറിയിച്ചു.

സ്പോൺസർമാർക്കായിരിക്കും കോണ്‍ഫറന്‍സ് സെന്‍ററിനോട് ഏറ്റവും അടുത്തുള്ള ഹോട്ടല്‍ മുറികള്‍ ലഭിക്കുന്നതിനുള്ള പ്രഥമഗണന. കോണ്‍ഫറന്‍സില്‍ കടന്നുവരുന്നവര്‍ക്ക് ഏറ്റവും മെച്ചമായ നിലവാരത്തിലുള്ള താമസവും ഭക്ഷണവും നല്‍കുവാനുള്ള ക്രമീകരണങ്ങളാണു നാഷണല്‍ കമ്മറ്റിയും പ്രാദേശിക കമ്മറ്റിയും അടങ്ങിയ സംഘാടകര്‍ ചെയ്തു വരുന്നത്.

ADVERTISEMENT

എന്നില്‍ വസിപ്പിന്‍ (Abide in me) യൊഹന്നാന്‍ 15:4 എന്നതാണു കോണ്‍ഫറന്‍സിന്‍റെ ചിന്താവിഷയം. ഈ മഹാസമ്മേളനത്തിന്‍റെ മലയാളം, ഇംഗ്ലീഷ് സെഷനുകളില്‍ ഈ വിഷയങ്ങളെക്കുറിച്ച് പ്രഗത്ഭരായ പ്രസംഗകര്‍ വചനശുശ്രൂഷ നടത്തുമെന്ന് നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ റോബി മാത്യു അറിയിച്ചു.

നോര്‍ത്ത് അമേരിക്കയിലും കാനഡായിലുമായി വിവിധ സംസ്ഥാനങ്ങളില്‍ വെച്ച് നടക്കുന്ന പ്രമോഷണല്‍ യോഗങ്ങളിലും പിസിഎന്‍എകെ റജിസ്ട്രേഷനും ധനസമാഹരണവും മികച്ച പ്രതികരണമാണ് എല്ലാ പട്ടണങ്ങളില്‍ നിന്നും ലഭിക്കുന്നതെന്ന് നാഷനല്‍ ട്രഷറാര്‍ വില്‍സണ്‍ തരകന്‍ അറിയിച്ചു. ഫെബ്രുവരി 22 സൗത്ത് ഫ്ളോറിഡ, ഫെബ്രുവരി 23 സെന്‍റര്‍ ഫ്ളോറിഡ, മാര്‍ച്ച് 7 ടെന്നസി, മാര്‍ച്ച് 22 ഒക്കലഹോമ എന്നീ പട്ടണങ്ങളിവെച്ച് അടുത്ത പ്രമോഷണല്‍ യോഗങ്ങള്‍ നടക്കും.

ADVERTISEMENT

പാസ്റ്റര്‍ റോബി മാത്യു (കണ്‍വീനര്‍), ബ്രദര്‍ സാമുവേല്‍ യോഹന്നാന്‍ (സെക്രട്ടറി), ബ്രദര്‍ വില്‍സന്‍ തരകന്‍ (ട്രഷറര്‍), ബ്രദര്‍ ഫിന്നി ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ സോഫി വര്‍ഗീസ് (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ്  2020 പിസിഎന്‍എകെയിക്ക് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ഒണ്‍ലൈന്‍ റജിസ്ട്രേഷനും www.2020pcnak.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.