ഗാർലന്റ് ∙ ലോക പ്രണയദിനത്തിൽ ഡാലസിൽ അരങ്ങേറിയ പ്രണയാർദ്രം നാടകം കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. ഡാലസ് ഫോർട്ട്‌വർത്ത് മെട്രോ പ്ലെക്സിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി നാടകാസ്വാദകരാണ് ഭരത് കലാ തിയേറ്റേഴ്സിന്റെ പ്രണയാർദ്രം നാടകം കാണുന്നതിന് ഫെബ്രുവരി 15 ന് ഡാലസ് ഗാർലന്റ് കിയാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാർലന്റ്  ∙ ലോക പ്രണയദിനത്തിൽ ഡാലസിൽ അരങ്ങേറിയ പ്രണയാർദ്രം നാടകം കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. ഡാലസ് ഫോർട്ട്‌വർത്ത് മെട്രോ പ്ലെക്സിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി നാടകാസ്വാദകരാണ് ഭരത് കലാ തിയേറ്റേഴ്സിന്റെ പ്രണയാർദ്രം നാടകം കാണുന്നതിന് ഫെബ്രുവരി 15 ന്  ഡാലസ് ഗാർലന്റ് കിയാ ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്നത്. നാടകാവതരണത്തിലും ആശയസമ്പന്നതയിലും ഉയർന്ന നിലവാരം പുലർത്തിയ സലിൻ ശ്രീനിവാസിന്റെ തൂലികയിൽ നിന്നും പിറന്നുവീണ പ്രണയാർദ്രം അവസാന നിമിഷം വരെ ആകാംഷയോടെയാണ് കാണികൾ ആസ്വദിച്ചത്.

ഡാലസ് ഫോർട്ട്‌വർത്തിലെ ഒരു കൂട്ടം ചെറുപ്പക്കാരായ കലാകാരന്മാർ ചേർന്ന് രൂപീകരിച്ച ഭരത് കലാ തിയേറ്റേഴ്സിന്റെ ബാനറിൽ ലോസ്റ്റ് വില്ല, സൂര്യപുത്രൻ, സൈലന്റ് നൈറ്റ് തുടങ്ങിയ നാടകങ്ങൾ ഇതിനകം തന്നെ ഡാലസിലെ വിവിധ സ്റ്റേജുകളിൽ അവതരിപ്പിച്ചു കഴിഞ്ഞു.പുത്തൻ പ്രമേയങ്ങളുമായി ഇസബെൽ, അധീനയുടെ കാമുകൻ എന്നീ രണ്ടു നാടകങ്ങൾ കൂടി അണിയറയിൽ അണിഞ്ഞൊരുങ്ങുന്നതായി ഇതിന് ചുക്കാൻ പിടിക്കുന്ന അനുഗ്രഹീത കലാകാരന്മാരും ഗായകരുമായ ഹരിദാസ് തങ്കപ്പൻ, അനശ്വർ മാംമ്പിള്ളി എന്നിവർ അറിയിച്ചു.

ADVERTISEMENT

അമേരിക്കയിലെ‍ മലയാള ഭാഷയുടെ പ്രശസ്തി‌‌ അനുദിനം കുറഞ്ഞുവരുമ്പോഴും മാതൃഭാഷയെ മാറോടണച്ചു ഭാഷയുടെ ഉന്നമനത്തിനായി ഭരത് കലാ തിയറ്റേഴ്സ് നടത്തുന്ന ഭഗീരഥ പ്രയത്നങ്ങൾ പ്രത്യേകം അഭിനന്ദനാർഹമാണ്. പ്രണയാദ്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഷാലു ഫിലിപ്പ്, ജിജി പി. സ്ക്കറിയ, ജിപ്സൺ, ജോമി ഫ്രാൻസിസ്, അഭിനേതാക്കളായ ഐറിൻ കല്ലൂർ, ജയ്സൺ, അനുരജ്ജ് ജോസഫ്, ഷാജി മാത്യു എന്നിവർ.

കൂടുതൽ വിവരങ്ങൾക്ക് :

ADVERTISEMENT

അനശ്വർ  മാംമ്പിള്ളി, – 203 400 9266

ഹരിദാസ് തങ്കപ്പൻ – 214 908 5686