ന്യൂയോര്‍ക്ക്∙ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫിയാകോന)യുടെ പ്രസിഡന്‍റായി കോശി ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബര്‍ 15 നു നടന്ന വാര്‍ഷികസമ്മേളനത്തില്‍ ആണു തിരഞ്ഞെടുപ്പ്‌ നടന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ജോണ്‍ പ്രഭുദോസ് ബോര്‍ഡ് ചെയര്‍മാനായും

ന്യൂയോര്‍ക്ക്∙ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫിയാകോന)യുടെ പ്രസിഡന്‍റായി കോശി ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബര്‍ 15 നു നടന്ന വാര്‍ഷികസമ്മേളനത്തില്‍ ആണു തിരഞ്ഞെടുപ്പ്‌ നടന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ജോണ്‍ പ്രഭുദോസ് ബോര്‍ഡ് ചെയര്‍മാനായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോര്‍ക്ക്∙ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫിയാകോന)യുടെ പ്രസിഡന്‍റായി കോശി ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബര്‍ 15 നു നടന്ന വാര്‍ഷികസമ്മേളനത്തില്‍ ആണു തിരഞ്ഞെടുപ്പ്‌ നടന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ജോണ്‍ പ്രഭുദോസ് ബോര്‍ഡ് ചെയര്‍മാനായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോര്‍ക്ക്∙ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫിയാകോന)യുടെ പ്രസിഡന്‍റായി കോശി ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബര്‍ 15 നു  നടന്ന വാര്‍ഷികസമ്മേളനത്തില്‍ ആണു തിരഞ്ഞെടുപ്പ്‌ നടന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ജോണ്‍ പ്രഭുദോസ് ബോര്‍ഡ് ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു.

ബോര്‍ഡ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട പ്രഭുദോസ് തുടര്‍ന്നും വാഷിങ്ടനിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. നിലവിലുള്ള എക്‌സിക്യൂട്ടീവ് ബോര്‍ഡ് മറ്റുള്ള സ്ഥാനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതു വരെ അതാതു സ്ഥാനങ്ങളില്‍ തുടരും.

ADVERTISEMENT

യുഎസ്എയിലേയും കാനഡയിലേയും  ഇന്ത്യൻ വശംജരായ പ്രോട്ടസ്റ്റന്‍റ്, റോമന്‍ കത്തോലിക്ക, പെന്തക്കോസ്റ്റല്‍ തുടങ്ങിയ സഭാവിഭാഗങ്ങളുടേയും സ്വതന്ത്ര  സഭാസംഘടനകളുടേയും ഐക്യവേദിയായ ഫിയാകോന (www.fiacona.org) മതസ്വാതന്ത്ര്യവും  മനുഷ്യാവകാശവും സംരക്ഷിക്കുക, ആതുരസേവനംനടത്തുക എന്നീ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ്.

ഇന്ത്യയിലെ ക്രിസ്ത്യാനികളനുഭവിക്കുന്ന മതപീഡനത്തിനെതിരെ പ്രതികരിക്കുന്നതിലും  ഫിയാകോന ശ്രദ്ധകേന്ദ്രീകരിച്ചുവരുന്നു. വാഷിങ്ടൻ ഡിസി ആസ്ഥാനമായി  പ്രവര്‍ത്തിക്കുന്ന  ഫിയാകോന 2000ല്‍ രൂപീകൃതമായതു തന്നെ ഇന്ത്യയിലുടനീളം ക്രിസ്ത്യാനികള്‍ക്കെതിരെ വ്യാപകമായതോതില്‍ ആക്രമണങ്ങൾ നടന്നതിനെ അപലപിക്കുന്നതിനും  അതിനെതിരെ ശക്തമായിപ്രതികരിക്കുന്നതിനുംസംഘടിതമായ ശ്രമംആവശ്യമാണെന്നുള്ള തിരിച്ചറിവിന്റെ   ഫലമായിട്ടായിരുന്നു.

ഭാരതത്തിലെ   2000 വര്‍ഷത്തെ പാരമ്പര്യമുള്ള  ദേവാലയങ്ങളും ആരാധനാലയങ്ങളും സംരക്ഷിക്കപ്പെടുക, അവയുടെ സാംസ്കാരികവും സാമൂഹ്യവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള സമത്വവു ആരാധനാസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും വിധ്വംസിക്കപ്പെടുന്നില്ലെന്നുറപ്പു വരുത്തുക എന്നത് ഫിയാകോനായുടെ പ്രഖ്യാപിതലക്ഷ്യമാണ്.

നോര്‍ത്ത് അമേരിക്കയിലെ എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും സജീവസാന്നിദ്ധ്യവും . ന്യൂയോര്‍ക്കിലെ സി. എസ്. ഐ. സഭയുടെ സ്ഥാപകരിലൊരാളുമായ കോശി ജോര്‍ജ്  പലപ്രാദേശികഇടവകകളിലും വിവിധനിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.  കൗണ്‍സില്‍ ഓഫ്     സി.എസ്. ഐ. കോണ്‍ഗ്രിഗേഷന്‍സ് ഇന്‍നോര്‍ത്ത് അമേരിക്കയുടെ രൂപീകരണത്തിനു മുന്‍കൈയെടുത്ത കോശി ജോര്‍ജ് കൗണ്‍സിലില്‍ ഉത്തരവാദപ്പെട്ട പലസ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.  തുടര്‍ച്ചയായികഴിഞ്ഞ ആറു  വര്‍ഷക്കാലം നാഷണല്‍അസോസിയേഷന്‍ ഓഫ്ഏഷ്യന്‍ ഇന്ത്യൻ ക്രിസ്ത്യന്‍സ് (NAAIC) യുടെ പ്രസിഡന്‍റായി പ്രവര്‍ത്തിച്ചുവരുന്നു. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും പ്രതിഷേധം സംഘടിപ്പിക്കുകയും  ചെയ്യുന്നത്   ഈസംഘടനയുടെ  ലക്ഷ്യങ്ങളിലൊന്നാണ്.  ഇതിനുവേണ്ടി  യുണൈറ്റഡ്‌നേഷന്‍സിന്‍റേയും ഇന്‍ഡ്യന്‍ കൗണ്‍സിലേറ്റിന്‍റേയും മുമ്പില്‍ പ്രതിഷേധറാലികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

ADVERTISEMENT

നയപരമായ നിലപാടുകളെടുക്കുന്നതില്‍ സംഘടന കൂടുതലായി ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും   ഭാരതത്തിലെസഭകളുടേയും ക്രിസ്തീയ ദേവാലയ ങ്ങളുടേയും സുരക്ഷയും നിലനില്‍പ്പും വെല്ലുവിളിനേരിടുന്ന അവസരത്തില്‍ ബോധവല്‍ക്കരണവും പ്രതിഷേധവും സംഘടിപ്പിക്കുവാന്‍ കഴിവും നേതൃത്വപരിചയവും  സന്നദ്ധതയുമുള്ള  ഇന്ത്യന്‍ അമേരിക്കന്‍നേതാക്കള്‍ മുമ്പോട്ടുവരണമെന്നും  പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട കോശി ജോര്‍ജ്  എടുത്തുപറഞ്ഞു. മോദി സര്‍ക്കാരിന്‍റെ ഹിന്ദുത്വ  അജണ്ട  മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയിലുള്ള ഇന്‍ഡ്യയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാണുയര്‍ത്തുന്നതെന്നും അതു  മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങളില്‍ സംഭവിച്ചതുപോലെ,  മതന്യൂനപക്ഷങ്ങളുടെ പാര്‍ശ്വവല്‍ക്കരണത്തിനും വംശനാശത്തിനുതന്നെയും വഴിയൊരുക്കുമെന്നും  ഇതിനെതിരെ  ഓരോ ഇന്ത്യൻ അമേരിക്കന്‍ ക്രിസ്തീയവിശ്വാസികളും  ജാഗ്രതയോടെ   പ്രവര്‍ത്തിക്കേണ്ടതാണെന്നും  കോശി ജോര്‍ജ് മുന്നറിയിപ്പു നല്‍കി.

 

ഫിയാകോനായുടെ  പ്രധാനലക്ഷ്യങ്ങള്‍:

ഇന്ത്യയിലെ ക്രിസ്ത്യാനികളും  ദളിതരും നേരിടുന്ന  പീഡനത്തെ സംബന്ധിച്ച്‌ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചും വാര്‍ത്തകളും വിവരങ്ങളും വിതരണംചെയ്തും സമ്മേളനങ്ങള്‍ സംഘടിപ്പിച്ചും അമേരിക്കന്‍ മുഖ്യധാരയെ ബോധവല്‍ക്കരിക്കുക.

ADVERTISEMENT

അമേരിക്കന്‍ രാഷ്ട്രീയനേതാക്കളുമായി സഹകരിച്ച് നിയമനിര്‍മ്മാണത്തിലൂടെ ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളും  ന്യൂനപക്ഷ  മതപീഡനവും അവസാനിപ്പിക്കുവാന്‍ ശ്രമിക്കുക. മതത്തിന്റെ പേരില്‍  അടുത്തയിടെ നടപ്പാക്കിയ കുടിയേറ്റ നിയന്ത്രണ ബിൽ പിന്‍വലിക്കുക, വിദേശ സന്നദ്ധസംഘടനകള്‍ക്ക്  ഇന്ത്യയില്‍ പ്രവര്ത്തിക്കുന്നതിനേര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ നീക്കംചെയ്യുക, ദളിതരെയും  അഹിന്ദുക്കളെയും പ്രതികൂലമായിബാധിക്കുന്ന വിദ്യാഭ്യാസനയം അവസാനിപ്പിക്കുക,  എന്നിവയെല്ലാംഅമേരിക്കന്‍ ഗവര്‍മെന്റിന്റെ ശക്തമായ ഇടപെടലിലൂടെ അവസാനിപ്പിക്കാവുന്ന നടപടികളാണ്.

മതവിശ്വാസത്തിന്‍റെ   അടിസ്ഥാനത്തില്‍ ഇന്ത്യന്‍  വംശജരായ അമേരിക്കന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കു പോകുന്നതിനും  മതപരമായചടങ്ങുകളില്‍ സംബ ന്ധിക്കുന്നതിനും സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തന്നതിനെതിരെ ശബ്ദമുയര്‍ത്തുക.

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് അമ്പാസഡര്‍ ഫോര്‍ റിലിജിയസ് ഫ്രീഡം സാംബ്രൗണ്‍ ബാക്ക് വിളിച്ചുകൂട്ടുന്ന റിലിജിയസ് ഫ്രീഡം റൗണ്ട് ടേബിളില്‍ സജീവമായി പങ്കാളികളാവുക.

നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, എക്യുമെനിക്കല്‍ അഡ്വക്കസിഡേയ്‌സ്, ന്യൂയോര്‍ക്ക് സ്‌റ്റേറ്റ്കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് എന്നീസംഘടനകളുമായി സഹകരിച്ച്   ഇന്ത്യയിലെ  മതസ്വാതന്ത്ര്യത്തിന്‍റെ അഭാവവും   മനുഷ്യാവകാശ ലംഘനങ്ങളുടെയും ശരിയായ വിവരം അതാതു സംഘടനകളുടെ അംഗങ്ങള്‍ക്ക് ലഭ്യമാക്കുക.

ഐക്യരാഷ്ട്രസഭയുടെ വിവിധ നിയമ നിര്‍മ്മാണ സംവിധാനങ്ങളോടും കമ്മീഷനുകളോടും ചേര്‍ന്നുപ്രവര്‍ത്തിച്ച് ഇന്‍ഡ്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും മനുഷ്യാവകാശവും തുല്യാവകാശവും ഉറപ്പുവരുത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കോശി ജോര്‍ജ് 202 924 4087