ന്യൂയോർക്ക് ∙ കൊറോണ വൈറസ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ പൊരുതുന്ന അമേരിക്കന്‍ ജനതയെ സംരക്ഷിക്കാന്‍ ട്രംപ് ഭരണക്കൂടം പ്രഖ്യാപിച്ചിരിക്കുന്നത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക സഹായം. രണ്ട് ട്രില്യണ്‍ ഡോളറിന്റെ ഈ വലിയപാക്കേജ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സഹായധനമാണ്. ഇതുമായി ബന്ധപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ കൊറോണ വൈറസ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ പൊരുതുന്ന അമേരിക്കന്‍ ജനതയെ സംരക്ഷിക്കാന്‍ ട്രംപ് ഭരണക്കൂടം പ്രഖ്യാപിച്ചിരിക്കുന്നത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക സഹായം. രണ്ട് ട്രില്യണ്‍ ഡോളറിന്റെ ഈ വലിയപാക്കേജ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സഹായധനമാണ്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഇനിയും പുറത്തുവിട്ടിട്ടില്ലെങ്കിലും ലഭ്യമായ വിവരമനുസരിച്ച്, 250 ബില്യണ്‍ ഡോളര്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും നേരിട്ടുള്ള പേയ്‌മെന്റുകള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. 350 ബില്യണ്‍ ഡോളര്‍ ചെറുകിട ബിസിനസ് വായ്പകള്‍, 250 ബില്യണ്‍ ഡോളര്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍, 500 ബില്യണ്‍ ഡോളര്‍ വായ്പകള്‍ എന്നിവയ്ക്കും മാറ്റിവച്ചിരിക്കുന്നു. അതിവേഗം രൂക്ഷമാകുന്ന കൊറോണ വൈറസ് പ്രതിസന്ധി പരിഹരിക്കുന്നതിനായി സ്വീകരിച്ച ഏറ്റവും പ്രധാനപ്പെട്ട നിയമനിര്‍മ്മാണ നടപടിയാണിത്.

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ റെസ്‌ക്യൂ പാക്കേജാണിത്. അമേരിക്കന്‍ തൊഴിലാളികളെയും കുടുംബങ്ങളെയും ചെറുകിട ബിസിനസ്സുകളെയും എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള പ്രമുഖ വ്യവസായങ്ങളെയും സ്വാധീനിക്കാന്‍ സഹായിക്കുന്ന വ്യവസ്ഥകളോടെ, തൊഴില്‍ നഷ്ടം മൂലം ബുദ്ധിമുട്ടുന്ന ഒരു സമ്പദ്‌വ്യവസ്ഥയിലേക്ക് ഈ പദ്ധതി വന്‍തോതില്‍ ധനസഹായം നല്‍കും. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ലാറി കുഡ്‌ലോ ചൊവ്വാഴ്ച നടന്ന വൈറ്റ് ഹൗസിലെ സ് സമ്മേളനത്തില്‍ 'അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സഹായ പദ്ധതി' എന്നാണ് പാക്കേജിനെ വിശേഷിപ്പിച്ചത്.

ADVERTISEMENT

'സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും പണലഭ്യത ഉറപ്പാക്കുന്നതിനും സാമ്പത്തിക വിപണികളെ സുസ്ഥിരമാക്കുന്നതിനും ഈ നിയമനിര്‍മ്മാണം അടിയന്തിരമായി ആവശ്യമാണ്. ഇപ്പോള്‍ നാം അഭിമുഖീകരിക്കുന്ന സമ്പദ്‌വ്യവസ്ഥയിലെ ബുദ്ധിമുട്ടും വെല്ലുവിളി നിറഞ്ഞതുമായ കാലഘട്ടത്തെ മറി കടക്കാനിതു സഹായിക്കും,' കുഡ്‌ലോ പറഞ്ഞു.

ഇപ്പോള്‍ പ്രഖ്യാപിച്ച പ്ലാന്‍ അനുസരിച്ച്, ക്രമീകരിച്ച മൊത്ത വരുമാനത്തില്‍ 75,000 ഡോളര്‍ അല്ലെങ്കില്‍ അതില്‍ കുറവുള്ള വ്യക്തികള്‍ക്ക് 1,200 ഡോളര്‍ വീതം നേരിട്ട് പേയ്‌മെന്റുകള്‍ ലഭിക്കും. 150,000 ഡോളര്‍ വരെ വരുമാനമുള്ള വിവാഹിതരായ ദമ്പതികള്‍ക്ക് 2,400 ഡോളറും ഓരോ കുട്ടിക്കും 500 ഡോളര്‍ അധികവും ലഭിക്കും. പേയ്‌മെന്റ് വരുമാനമനുസരിച്ച് കുറയും. ഇതു പ്രകാരം സിംഗിള്‍സിന് 99,000 ഡോളറും കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് 198,000 ഡോളറുമാണ് വരുമാനമായി കണക്കാക്കിയിരിക്കുന്നത്.

മാസ്ക് ധരിച്ച് ന്യൂയോർക്ക് സിറ്റിയിലെ സബ്‍വേയില്‍ യാത്ര ചെയ്യുന്നയാൾ.
ADVERTISEMENT

അന്തിമ ബില്‍ പുറത്തിറക്കിയിട്ടില്ലെങ്കിലും, ദുരിതത്തിലായ കമ്പനികള്‍ക്ക് വായ്പ നല്‍കാനുള്ള 500 ബില്യണ്‍ ഡോളറിന്റെ നിര്‍ദ്ദേശത്തെക്കുറിച്ച് കടുത്ത ചര്‍ച്ച നടന്നു. വിമാനവാഹിനികള്‍ക്കായി 50 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കി. ഇപ്പോള്‍ നല്‍കുന്ന പണം എങ്ങനെ വിനിയോഗിക്കുമെന്നതിനെക്കുറിച്ച് വേണ്ടത്ര മേല്‍നോട്ടം ഇല്ലെന്ന് ഡെമോക്രാറ്റുകള്‍ വാദിച്ചതിനെത്തുടര്‍ന്ന് ട്രംപ് ഭരണകൂടം ഇതിനൊരു മേല്‍നോട്ട ബോര്‍ഡിനും പണം എങ്ങനെ ചെലവഴിക്കുന്നുവെന്ന് അവലോകനം ചെയ്യുന്നതിന് ഒരു ഇന്‍സ്‌പെക്ടര്‍ ജനറല്‍ സ്ഥാനം സൃഷ്ടിക്കുന്നതിനും സമ്മതിച്ചു.

സ്വയം തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് നാല് മാസത്തെ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ നല്‍കും. ചെറുകിട ബിസിനസുകാര്‍ക്ക് അവരുടെ ശമ്പളപ്പട്ടിക നിലനിര്‍ത്താനും കടങ്ങള്‍ വീട്ടാനും കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനായി ചെറുകിട ബിസിനസുകാര്‍ക്ക് 10 ബില്യണ്‍ ഡോളര്‍ വരെ വായ്പ നല്‍കും. കൂടാതെ, കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നീക്കത്തിന് സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ക്ക് 150 ബില്യണ്‍ ഡോളര്‍ ധനസഹായവും ഈ ബില്‍ നല്‍കും.