ന്യുയോര്‍ക്ക്∙ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ്‌ എന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. ഇത് എല്ലാ രാജ്യങ്ങളിലെ ജനങ്ങളെയും ഭീഷണിയില്‍ ആക്കുകയും അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ലോകത്ത് കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യുയോര്‍ക്ക്∙  രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ്‌ എന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. ഇത് എല്ലാ രാജ്യങ്ങളിലെ ജനങ്ങളെയും ഭീഷണിയില്‍ ആക്കുകയും അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ലോകത്ത് കഴിഞ്ഞ ദിവസം രേഖപെടുത്തിയത് റെക്കോര്‍ഡ് മരണ നിരക്കാണ്.

ADVERTISEMENT

24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായതു നാലായിരത്തിലധികം പേര്‍ക്കാണ്. ലോകത്താകെ കൊറോണ വൈറസ്‌ ബാധിച്ചത് 8,57,000 ആണ്, മരണ സംഖ്യ 42,000 കടന്നിട്ടുമുണ്ട്.

അതേസമയം കൊറോണ വൈറസ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ മറികടന്നു.ചൊവാഴ്ച്ച മാത്രം അമേരിക്കയില്‍ 800 മരണങ്ങളാണ് ഉണ്ടായത്.അമേരിക്കയില്‍ ആകെ മരിച്ചവരുടെ എണ്ണം 3,700 ആയിട്ടുമുണ്ട്.ചൈനയില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട്‌ ചെയ്തത് 3282 മരണങ്ങളാണ്.

ADVERTISEMENT

ഇറ്റലിക്കും സ്പെയിനിനും പിന്നില്‍ മൂന്നാമതാണ് ഇപ്പോള്‍ മരണ സംഖ്യയുടെ കാര്യത്തില്‍ അമേരിക്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 837,സ്പെയിനില്‍ 748,ഫ്രാന്‍‌സില്‍ 499,ബ്രിട്ടനില്‍ 381 എന്നിങ്ങനെയാണ് മരണങ്ങളുണ്ടായത്. അതേസമയം വളരെ വേദനാ ജനകമായ രണ്ടാഴ്ച ആണ് രാജ്യം നേരിടുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. പ്രായമായവരും ആരോഗ്യം കുറഞ്ഞവരും വീട്ടില്‍ തന്നെ തുടരാനും അസുഖ ബാധിതര്‍ ആശുപത്രികളില്‍ ചികിത്സ തേടാനും അദ്ധേഹം നിര്‍ദേശം നല്‍കുകയും ചെയ്തു.അമേരിക്കയില്‍ ഏര്‍പെടുത്തിയ വിലക്കുകളും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

ADVERTISEMENT