ന്യൂജഴ്സി ∙ കൊറോണ വൈറസ് മൂലം മരണമടഞ്ഞവരുടെ എണ്ണം 2001 സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ന്യൂജഴ്സിക്കാരുടെ എണ്ണത്തെ മറികടന്നു. വൈറസ് 846 പേരുടെ ജീവനെടുത്തതായി സംസ്ഥാന അധികൃതര്‍ അറിയിച്ചു. 9/11 ആക്രമണത്തില്‍ ആകെ 704 ന്യൂജഴ്സിക്കാരാണ് മരിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ

ന്യൂജഴ്സി ∙ കൊറോണ വൈറസ് മൂലം മരണമടഞ്ഞവരുടെ എണ്ണം 2001 സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ന്യൂജഴ്സിക്കാരുടെ എണ്ണത്തെ മറികടന്നു. വൈറസ് 846 പേരുടെ ജീവനെടുത്തതായി സംസ്ഥാന അധികൃതര്‍ അറിയിച്ചു. 9/11 ആക്രമണത്തില്‍ ആകെ 704 ന്യൂജഴ്സിക്കാരാണ് മരിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്സി ∙ കൊറോണ വൈറസ് മൂലം മരണമടഞ്ഞവരുടെ എണ്ണം 2001 സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ന്യൂജഴ്സിക്കാരുടെ എണ്ണത്തെ മറികടന്നു. വൈറസ് 846 പേരുടെ ജീവനെടുത്തതായി സംസ്ഥാന അധികൃതര്‍ അറിയിച്ചു. 9/11 ആക്രമണത്തില്‍ ആകെ 704 ന്യൂജഴ്സിക്കാരാണ് മരിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്സി ∙ കൊറോണ വൈറസ് മൂലം മരണമടഞ്ഞവരുടെ എണ്ണം 2001 സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ന്യൂജഴ്സിക്കാരുടെ എണ്ണത്തെ മറികടന്നു. വൈറസ് 846 പേരുടെ ജീവനെടുത്തതായി സംസ്ഥാന അധികൃതര്‍ അറിയിച്ചു. 9/11 ആക്രമണത്തില്‍ ആകെ 704 ന്യൂജഴ്സിക്കാരാണ് മരിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ഈ പാന്‍ഡെമിക് എന്നു ഗവര്‍ണര്‍ ഫില്‍ മര്‍ഫി ട്രെന്റണിലെ തന്റെ പ്രതിദിന പത്രസമ്മേളനത്തില്‍ പറഞ്ഞു. 

ന്യൂജഴ്സിയില്‍ 4,331 പുതിയ കേസുകളും 200 പുതിയ വൈറസ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ 34,124 കേസുകളും 846 മരണങ്ങളും. യുഎസ് നാഷണല്‍ ആര്‍ക്കൈവ്സ് ആന്‍ഡ് റെക്കോര്‍ഡ്സ് അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച്, വിയറ്റ്നാം യുദ്ധത്തില്‍ 1,487 പേര്‍ക്കും രണ്ടാം ലോകമഹായുദ്ധത്തില്‍ 12,565 പേരെയുമാണ് സംസ്ഥാനത്തിന് നഷ്ടമായത്. 1918 ലെ സ്പാനിഷ് ഇന്‍ഫ്ളുവന്‍സയില്‍ 8,500 ല്‍ അധികം ന്യൂജഴ്സിക്കാര്‍ മരിച്ചിരുന്നു. ആ മഹാമാരിയുടെ അവസാനത്തോടെ ന്യൂവാര്‍ക്കിന് മാത്രം രണ്ടായിരത്തിലധികം പേരെ നഷ്ടപ്പെട്ടു.

ADVERTISEMENT

ആദ്യത്തെ മരണം നാലാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തതുമുതല്‍, കോവിഡ്-19 മൂലം പ്രശസ്തനായ ഒരു അധ്യാപകനെയും നടനെയും ഒരു ബേസ്ബോള്‍ പരിശീലകനെയുമാണ് സംസ്ഥാനത്തിനു നഷ്ടപ്പെട്ടത്. മാസത്തിന്റെ ആദ്യ ആഴ്ചയില്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കുന്ന ന്യൂജഴ്സിക്കാരുടെ എണ്ണത്തിലും ക്രമാതീതമായ വർധനവുണ്ടായിട്ടുണ്ട്. ഏകദേശം 1,600 ശതമാനം ഉയര്‍ച്ച. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് സാമ്പത്തിക തകര്‍ച്ച ആരംഭിച്ചതുമുതല്‍ 371,000 ല്‍ അധികം താമസക്കാര്‍ സംസ്ഥാനത്ത് തൊഴിലില്ലായ്മയ്ക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. 2012 ല്‍ സാന്‍ഡി ചുഴലിക്കാറ്റു മൂലം ഓണ്‍ലൈനില്‍ പ്രോസസ്സ് ചെയ്ത 70% നെ അപേക്ഷിച്ച് ഓണ്‍ലൈന്‍ ക്ലൈയിമുകളുടെ എണ്ണം 92 ശതമാനമാണ്.

കൊറോണയെത്തുടര്‍ന്ന് ന്യൂവാര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനങ്ങള്‍ വെട്ടിക്കുറച്ചു. ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ലാഗ്വാര്‍ഡിയ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ എണ്ണത്തിലും താല്‍ക്കാലിക മാറ്റം വരുത്തി. ഞായറാഴ്ച മുതല്‍, ന്യൂവാര്‍ക്കില്‍ നിന്ന് 139 ദിവസേനയുള്ള ഫ്ലൈറ്റുകളുടെ എണ്ണം 15 ലേക്ക് കുറയ്ക്കും. കൂടാതെ ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 62 ല്‍ നിന്ന് ഒമ്പതാക്കും. ലാഗ്വാര്‍ഡിയയില്‍ നിന്നും ഒരിടത്തേക്കു പോകുന്ന വിമാനങ്ങളുടെ എണ്ണം രണ്ടായി കുറയ്ക്കും, യുണൈറ്റഡ് എയര്‍ലൈന്‍സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേഷന്‍ ഓഫീസറുമായ ഗ്രെഗ് ഹാര്‍ട്ട് പറഞ്ഞു.

ഈ പാന്‍ഡെമിക് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. 9 ദശലക്ഷം താമസക്കാരുള്ള ന്യൂജഴ്സിയില്‍ ന്യൂയോര്‍ക്കിലൊഴികെ മറ്റേതൊരു യുഎസ് സംസ്ഥാനത്തേക്കാളും കൂടുതല്‍ കോവിഡ്-19 കേസുകള്‍ തുടരുന്നു. അമേരിക്കയിലാകെ 7174 മരണങ്ങള്‍ സംഭവിച്ചപ്പോള്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മാത്രം 3565 പേര്‍ മരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലാവട്ടെ 1867 മരണങ്ങള്‍. പെന്‍സില്‍വേനിയയില്‍ 136 പേരും ഫിലഡല്‍ഫിയയില്‍ 17 മരണങ്ങളും. ലോകത്താകമാനം മരണം 61,000 കടന്നു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ ന്യൂജഴ്സിയും മറ്റ് സംസ്ഥാനങ്ങളും കഴിഞ്ഞ മാസം സ്റ്റേഹോം ഓര്‍ഡറുകള്‍ പുറപ്പെടുവിച്ചെങ്കിലും ഭക്ഷ്യ വിതരണ ശൃംഖലയില്‍ വലിയ തടസ്സമുണ്ടായതിന്റെ തെളിവുകളില്ലെന്നു വിദഗ്ദ്ധര്‍ പറയുന്നു. ടെമ്പിള്‍ യൂണിവേഴ്സിറ്റിയിലെ ഫോക്സ് സ്‌കൂള്‍ ഓഫ് ബിസിനസിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് പ്രൊഫസറായ സുബോധ കുമാര്‍ പറഞ്ഞു.

ADVERTISEMENT

'ആളുകള്‍ പട്ടിണിയിലാകുകയോ ഭക്ഷണത്തിനായി അലയുകയോ ചെയ്യേണ്ടി വരില്ല. വിതരണം ഉണ്ടാകും. പക്ഷേ ചില ഉല്‍പ്പന്നങ്ങള്‍ക്കു കാലതാമസം വരാനിടയുണ്ട്.' സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ നീളമുള്ള വരികളുടെയും ശൂന്യമായ അലമാരകളുടെയും ഫോട്ടോകള്‍ പല ഷോപ്പര്‍മാരും പോസ്റ്റുചെയ്തത് ചെറിയ പരിഭ്രാന്തി പരത്തിയതിനെത്തുടര്‍ന്നാണ് ഈ പ്രഖ്യാപനം. അനിവാര്യമല്ലാത്ത എല്ലാ ബിസിനസുകളും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടപ്പോള്‍, പലചരക്ക് കടകളും ഫാര്‍മസികളും ഗ്യാസ് സ്റ്റേഷനുകളും അവശ്യമായി കണക്കാക്കുകയും അവ തുറന്നിടണമെന്നും ഗവര്‍ണര്‍ ഉത്തരവിട്ടിട്ടുണ്ട്. ഓരോ സ്റ്റോറും തങ്ങളുടെ ജീവനക്കാരുടെ സുരക്ഷിതത്വത്തില്‍ ജാഗ്രത പാലിക്കണമെന്നും ഉത്തരവിലുണ്ട്.

സ്ഥിതിഗതികള്‍ നേരിടാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രധാന വസ്തുക്കള്‍ വാങ്ങുന്നതില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയെന്നു വാര്‍ത്തകളുണ്ട്. എന്നാല്‍, ഹാന്‍ഡ് സാനിറ്റൈസര്‍, ടോയ്ലറ്റ് പേപ്പര്‍, മരുന്നുകള്‍, ക്ലീനിംഗ് സപ്ലൈസ് എന്നിവ വിപുലമായി പലേടത്തും എത്തിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാന്‍ വാള്‍മാര്‍ട്ട്. ഷോപ്പ്റൈറ്റ് ഉള്‍പ്പെടെയുള്ള സ്റ്റോറുകളുടെ സമയം പുനക്രമീകരണം ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ പ്രതിസന്ധി മറികടക്കാന്‍, ഷോപ്പ് റൈറ്റ് പോലുള്ള ചെയ്ന്‍ പലചരക്ക് കടകളില്‍ ആയിരക്കണക്കിന് പുതിയ ജീവനക്കാരെ നിയമിക്കുന്നുണ്ട്.

'വൈറസിനെ പേടിച്ചാണ് ജോലിക്കു വരുന്നത്,' പാഴ്സിപ്പനി, ഷോപ്പ്റൈറ്റിലെ ഷിഫ്റ്റ് സൂപ്പര്‍വൈസര്‍ അല്‍കാ പട്ടേല്‍ പറഞ്ഞു. നാലു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. 25 വര്‍ഷം പാത്ത്മാര്‍ക്കില്‍ ജോലി ചെയ്ത പ്രവര്‍ത്തി പരിചയവുമായാണ് അല്‍കാ ഷോപ്പ്റൈറ്റില്‍ എത്തിയത്. തീരുന്ന സാധനങ്ങള്‍ അപ്പപ്പോള്‍ തന്നെ റീഫില്‍ ചെയ്യാന്‍ പറ്റുന്നുണ്ട്. അകലം പാലിച്ചും കൈ കഴുകിയും ഗ്ലൗസ് ഇട്ടും സേഫ് ആയി ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകരാണ് തനിക്കുള്ളതെന്നും അല്‍കാ പറഞ്ഞു.

കര്‍ഷകര്‍ നിന്നും പച്ചക്കറി ശേഖരിക്കുന്നവര്‍, ഇറച്ചി പായ്ക്ക് ചെയ്യുന്നവര്‍, ട്രക്ക് ഡ്രൈവര്‍മാര്‍, ഇറക്കുമതി കൈകാര്യം ചെയ്യുന്ന തുറമുഖ തൊഴിലാളികള്‍ എന്നിവരുടെ ലഭ്യത ഉറപ്പുവരുത്തുന്നുണ്ട്. ഒരു തൊഴിലാളിയെ പോസിറ്റീവ് എന്ന് കണ്ടതിനു ശേഷം കഴിഞ്ഞ മാസം ഹൂസ്റ്റണിലെ ഒരു തുറമുഖം അടച്ചിരുന്നു. പെന്‍സില്‍വേനിയ തുടക്കത്തില്‍ വിശ്രമ കേന്ദ്രങ്ങള്‍ അടച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് അവ വീണ്ടും തുറന്നു.

ADVERTISEMENT

റൂഥര്‍ഫോര്‍ഡ് മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടത്താനിരുന്ന പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറിന്റെ ഷോ റദ്ദാക്കി. റംസണ്‍ ഹോമിന്റെ പുല്‍ത്തകിടിയില്‍ ശനിയാഴ്ച രാത്രി നടന്ന ഒരു പിങ്ക് ഫ്ലോയിഡ് കവര്‍ ബാന്‍ഡ് കച്ചേരിയില്‍ പങ്കെടുത്ത മുപ്പതോളം മധ്യവയസ്‌കരെ പൊലീസ് അറസ്റ്റുചെയ്തു. സമാനമായ ഒത്തുചേരലുകള്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

കൊറോണ വൈറസ് പാന്‍ഡെമിക്കിനിടയിലെ ഒത്തുചേരലുകള്‍ക്ക് കര്‍ശന വിലക്ക് സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വുഡ് ലെയ്നിനടുത്തുള്ള ബ്ലാക്ക്പോയിന്റ് റോഡില്‍ മൈക്രോഫോണുകളും ആംപ്ലിഫയറുകളും ഘടിപ്പിച്ച രണ്ട് ഗിറ്റാറിസ്റ്റുകള്‍ ഫേസ്ബുക്ക് ലൈവ് വഴി കച്ചേരി പ്രക്ഷേപണം ചെയ്തു. ഇവര്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടില്ല, ഭാവിയിലും 'കൊറോണ പാര്‍ട്ടിക' ളോട് സഹിഷ്ണുത പുലര്‍ത്തുന്ന സമീപനമാണുള്ളതെന്നും ക്രമക്കേടില്ലാത്ത പെരുമാറ്റത്തില്‍ ഏര്‍പ്പെടുന്ന ആര്‍ക്കെതിരേയു നടപടിയെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബൊറോ പോലീസ് പറഞ്ഞു.

ന്യൂജഴ്സി ഹെല്‍ത്ത് കെയര്‍ കമ്പനി ഹാന്‍ഡ് സാനിറ്റൈസര്‍ സ്വന്തമായി നിര്‍മ്മിക്കുന്നു. ഹാന്‍ഡ് സാനിറ്റൈസര്‍ സൃഷ്ടിക്കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ താല്‍ക്കാലിക അനുമതി നല്‍കിയ ശേഷം, ഇന്‍സ്പിറ ഹെല്‍ത്ത് അതിന്റെ സൗത്ത് ജേഴ്സിയിലെ ആവശ്യങ്ങള്‍ക്കായി ഉല്‍പ്പന്നം നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. ആരോഗ്യസംരക്ഷണത്തൊഴിലാളികളുടെയും മെഡിക്കല്‍ സെന്ററുകളിലെ രോഗികളുെയും സുരക്ഷയ്ക്ക് ഉല്‍പ്പന്നം നിര്‍ണായകമാണെന്ന് കമ്പനി അറിയിച്ചു. 12 മണിക്കൂര്‍ ഷിഫ്റ്റില്‍, നേഴ്സുമാരുള്‍പ്പെടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ പതിവായി 100 തവണയില്‍ കൂടുതല്‍ കൈ കഴുകേണ്ടതുണ്ട്. അവരുടെ ആരോഗ്യസംരക്ഷണത്തില്‍ ഒരിക്കലും കുറവുണ്ടാകാതിരിക്കാനാണ് ഈ നീക്കമെന്ന് ഇന്‍സ്പിറ ഹെല്‍ത്തിന്റെ പ്രസിഡന്റും സിഇഒയുമായ ജോണ്‍ ഡി ഏഞ്ചലോ പറഞ്ഞു. 

അതേസമയം, ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ഉണ്ടാക്കുന്ന പ്രക്രിയ അപകടകരമാണെന്ന് ഇന്‍സ്പിറ ഹെല്‍ത്ത് മുന്നറിയിപ്പ് നല്‍കി. ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ അനധികൃത കമ്പനികള്‍ ശ്രമിക്കുന്നത് ഇതിനകം വാര്‍ത്തയായിരുന്നു. സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ ഡിസ്റ്റിലറികള്‍ അവരുടെ സൗകര്യങ്ങള്‍ ഉപയോഗിച്ചു, കൂടാതെ ബ്യൂട്ടി കമ്പനികളും ചിലത് സൃഷ്ടിച്ചു. ഇത് അപകടകരമാണെന്നു ഇന്‍സ്പിറ ഹെല്‍ത്ത് അറിയിച്ചു.

ന്യൂജഴ്സിയിലെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന്റെ പ്രഭവകേന്ദ്രമായ ബെര്‍ഗന്‍ കൗണ്ടിയിലാണ് ഹോളി നെയിം മെഡിക്കല്‍ സെന്റര്‍ സ്ഥിതിചെയ്യുന്നത്. ഇവിടെ കോവിഡ് 19 രോഗികള്‍ക്ക് മാത്രമായി 36 തീവ്രപരിചരണ കിടക്കകളുമായി ആശുപത്രി ക്യാംപസിലെ സ്ഥലം മാറ്റിയതായി ഹോളി നെയിമിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആദം ജാരറ്റ് പറഞ്ഞു. ശനിയാഴ്ച ഉച്ചവരെ വെന്റിലേറ്ററുകളില്‍ 40 രോഗികളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്, ജാരറ്റ് പറഞ്ഞു. അടുത്ത ആഴ്ച അവസാനത്തോടെ, കോവിഡ് 19 രോഗികളെ ഉള്‍ക്കൊള്ളുന്ന ഒരു കോണ്‍ഫറന്‍സ് റൂമാക്കി മാറ്റാന്‍ ആശുപത്രി പദ്ധതിയിടുന്നു. 

വൈറസ് ബാധിച്ചവരെ പരിചരിക്കാനുള്ള ആശുപത്രിയുടെ ശേഷി 110 ആക്കി. ബെര്‍ഗന്‍ കൗണ്ടിയില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 5,760 രോഗികളുണ്ട്. ന്യൂജഴ്സിയിലാവട്ടെ 34,124 പോസിറ്റീവ് കൊറോണ വൈറസ് കേസുകളും. വൈറസ് ബാധിച്ച് സംസ്ഥാനത്തൊട്ടാകെ മരിച്ച 846 പേരില്‍ 179 മരണങ്ങളും ബെര്‍ഗന്‍ കൗണ്ടിയിലാണ്. കൊറോണ വൈറസ് രോഗികളുടെ കുതിച്ചുചാട്ടം കൈകാര്യം ചെയ്യുന്നതിനായി പോപ്പ്അപ്പ് ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ നിര്‍മ്മിക്കാന്‍ ഗവര്‍ണര്‍ ഫില്‍ മര്‍ഫി സംസ്ഥാനത്തെ ദേശീയ ഗാര്‍ഡിനെ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു.

അതേസമയം, ബൊഗോട്ടാ പൊലീസ് ആശുപത്രി സ്റ്റാഫിനു വേണ്ടി പിസ വാങ്ങി നല്‍കിയത് കൗതുകകരമായ വാര്‍ത്തയായി. ടീനെക്കിലെ ഹോളിനെയിം മെഡിക്കല്‍ സെന്റര്‍ ഐസിയുവിലെയും എമര്‍ജന്‍സി റൂമിലെയും ജീവനക്കാര്‍ക്കാണ് മാസ്റ്റര്‍പിസയില്‍ നിന്നും പിസകളും ചിക്കന്‍ ഫിംഗേഴ്സും പൊലീസ് വാങ്ങി നല്‍കിയത്. ലിറ്റല്‍ ഫെറി സ്റ്റാര്‍ബക്ക്സ് ഇവര്‍ക്ക് കോഫിയും സൗജന്യമായി നല്‍കി. സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും ഇപ്പോള്‍ സൗജന്യ ഭക്ഷണവിതരണം നടക്കുന്നുണ്ട്. സ്റ്റാര്‍ബക്സ് ആശുപത്രി ഐഡി കാര്‍ഡുകളുമായെത്തുന്ന മുന്‍നിര ജീവനക്കാര്‍ക്ക് സൗജന്യമായി കാപ്പി നല്‍കുന്നുണ്ട്. ഒട്ടുമിക്ക ഹോട്ടല്‍ ശൃംഖലകളും സൗജന്യനിരക്കില്‍ മുറികളും നല്‍കുന്നുണ്ട്.