ഡാലസ്∙ ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയെ പ്രതിരോധിക്കാൻ മുന്നണി പോരാളികളായി മാറിയിരിക്കുന്നത് ആതുര സേവന രംഗത്തെ പ്രവർത്തകരാണ് . ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതരായി പ്രവർത്തിക്കാൻ, മാസ്കുകളും മറ്റുള്ള സ്വയ പ്രതിരോധ വസ്തുക്കളും ലഭ്യമല്ലാത്ത അവസ്ഥയിലേക്ക് സാഹചര്യങ്ങൾ കൂടുതൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ്∙ ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയെ പ്രതിരോധിക്കാൻ മുന്നണി പോരാളികളായി മാറിയിരിക്കുന്നത്  ആതുര സേവന രംഗത്തെ പ്രവർത്തകരാണ് . ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതരായി പ്രവർത്തിക്കാൻ, മാസ്കുകളും മറ്റുള്ള സ്വയ പ്രതിരോധ വസ്തുക്കളും ലഭ്യമല്ലാത്ത അവസ്ഥയിലേക്ക്  സാഹചര്യങ്ങൾ കൂടുതൻ അപകടകരമായിരിക്കുന്നു. സ്വന്തം ജീവൻ ബലിയർപ്പിച്ചു കൊണ്ട്  രോഗികളെ പരിചരിക്കുന്ന, ഈശ്വര അവതാരങ്ങളായ ആരോഗ്യ പ്രവർത്തകരെ ചെറിയ രീതിയിലെങ്കിലും സഹായിക്കുവാൻ ഡാലസിലെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രം ശ്രമിക്കുന്നു.

ADVERTISEMENT

100 ശതമാനം കോട്ടൺ കൊണ്ട് നിർമ്മിക്കുന്ന പതിനായിരം മാസ്കുകൾ ആവശ്യമുള്ള സ്ഥലങ്ങളിൽ എത്തിച്ചു കൊടുക്കുവാൻ ക്ഷേത്രത്തിലെ സന്നദ്ധ പ്രവർത്തകർ തയ്യാറെടുക്കുന്നു. ഇതിനോടകം ഡാലസ്സ്  പ്രദേശത്തെ ചില ആശുപത്രികളിൽ അനേകം മാസ്കുകൾ ക്ഷേത്രത്തിലെ സന്നദ്ധ പ്രവർത്തകർ എത്തിച്ചു കഴിഞ്ഞു. രോഗ വ്യാപനം തടയാനായി ആറടിയിൽ കൂടുതൽ ദൂരം അകന്നു നിൽകേണ്ടതു കൊണ്ട്,  ക്ഷേത്രത്തിൽ  ഒത്തുചേർന്നല്ല മാസ്കുകൾ നിർമ്മിക്കുന്നത്. തുണികൾ,  ഭക്ത ജനഭവനങ്ങളിൽ എത്തിച്ച് കൊടുത്ത ശേഷം, പൂർത്തീകരിച്ച മുഖ മറ ശേഖരിച്ച്, ആശുപത്രികളിലും, നഴ്സിങ് ഹോമുകളിലും എത്തിച്ചു കൊടുക്കുന്നതായിരിക്കും.

ADVERTISEMENT

വൃത്തിയുള്ള പ്രതലങ്ങളും, ഉപകരണങ്ങളും ഉപയോഗിച്ചാണ്  ഓരോ വീടുകളിലും മാസ്കുകൾ തയാറാക്കപ്പെടുന്നത്. പലവട്ടം കഴുകി ഉപയോഗിക്കാവുന്നതുമാണ്,  കോട്ടൺ മുഖ മറകൾ.  രോഗ വ്യാപനം പൂർണമായി തടയാൻ N 95 മാസ്കാണ്  വേണ്ടതെങ്കിലും, അസുഖമുള്ള ഒരുവ്യക്‌തി തുമ്മുമ്പോഴും, ചുമക്കുമ്പോഴും പുറപ്പെടുവിക്കുമ്പോൾ  സ്രവങ്ങൾ  ചുറ്റുപാടും അധികദൂരം പരക്കാതിരിക്കുവാൻ, തുണി മുഖ മറ ഉപകരിക്കും. മാസ്കുകൾ  ഉപയോഗിക്കുമ്പോൾ, മൂക്കും, വായും അറിയാതെ സ്പർശിക്കുന്നതും ഒഴിവാക്കാൻ സാധിക്കും.

ADVERTISEMENT

ക്ഷേത്ര ദർശനം സാധ്യമല്ലാത്ത ഈ അവസരത്തിൽ,  ഭക്തർ  ചെയ്യുന്ന ഓരോ പ്രവർത്തിയും, ഭഗവാനുള്ള അർച്ചനകളായി കണക്കാക്കി, മാനവ സേവ, മാധവ സേവയായി കരുതി സാമൂഹ്യ സേവനം ചെയ്യുവാൻ നമുക്ക് ശ്രമിക്കാമെന്ന്  കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ്  സന്തോഷ് പിള്ളയും, ട്രസ്റ്റി ചെയർമാൻ രാജേന്ദ്ര വാരിയരും അറിയിച്ചു.