ന്യൂയോർക്ക്∙ ആഗോള തലത്തിൽ മനുഷ്യരാശിയെ വേട്ടയാടുന്ന മനുഷ്യ നേത്രങ്ങൾക്കു അദൃശ്യനായ ശത്രുവാണു കോവിഡ് 19 എന്ന മഹാമാരിയെന്നും ഇതിനെ അഭിമുഖീകരിക്കുന്നതിനും അതിജീവിക്കുന്നതിനും രക്ഷകനായ ക്രിസ്തു നമ്മോടു കൂടെയുണ്ടെന്നുള്ള വിശ്വാസം ഏറ്റവും അനിവാര്യമായിരിക്കുന്നുവെന്നും മാർത്തോമാ നോർത്ത് അമേരിക്ക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ ആഗോള തലത്തിൽ മനുഷ്യരാശിയെ വേട്ടയാടുന്ന മനുഷ്യ നേത്രങ്ങൾക്കു അദൃശ്യനായ  ശത്രുവാണു കോവിഡ് 19 എന്ന മഹാമാരിയെന്നും ഇതിനെ അഭിമുഖീകരിക്കുന്നതിനും  അതിജീവിക്കുന്നതിനും  രക്ഷകനായ ക്രിസ്തു നമ്മോടു കൂടെയുണ്ടെന്നുള്ള വിശ്വാസം  ഏറ്റവും അനിവാര്യമായിരിക്കുന്നുവെന്നും മാർത്തോമാ നോർത്ത് അമേരിക്ക ഭദ്രാസനാധിപൻ റൈ റവ ഡോ  ഐസക്ക്  മാർ ഫിലിക്സിനിയോസ് എപ്പിസ്കോപ്പ  ഉദ്‌ബോധിപ്പിച്ചു.

ADVERTISEMENT

ഏപ്രിൽ 5 ഞായറാഴ്ച രാവിലെ ഒൻപതു മണിക്കു ന്യൂയോർക്കിലെ  ഭദ്രാസന ആസ്ഥാനത്തു നടന്ന  വിശുദ്ധ കുർബാനക്ക് മുഖ്യ കാർമികത്വം വഹിച്ചു ഹാശാ ഞായറാഴ്ചയിലെ മുഖ്യ ചിന്താവിഷയമായ മാർക്കോസിന്റെ സുവിശേഷം പതിനൊന്നാം അധ്യായത്തിലെ ഒന്നു മുതൽ പത്തു വരേയുള്ള വാക്യങ്ങൾ ആധാരമാക്കി  ധ്യാന പ്രസംഗം നടത്തുകയായിരുന്നു എപ്പിസ്കോപ്പ . 

ADVERTISEMENT

ജറുസലേമിലെക്കുള്ള രാജകീയാ യാത്രയുടെ ക്രിസ്‌തുവിന്റെ ലക്ഷ്യവും അവനെ എതിരേറ്റ ജനസമൂഹത്തിന്റെ ലക്ഷ്യവും തികച്ചും വ്യത്യസ്തമായിരുന്നുവെന്നു  എന്ന് തിരുമേനീ  വിശദീകരിച്ചു.

ADVERTISEMENT

മനുഷ്യരാശി ആഭിമുഖീകരിക്കുന്ന ഈ മഹാമാരി എന്തുകൊണ്ടാണ്? ഇതിനു ഉത്തരം കണ്ടെത്തുന്നതിനോ, പരിഹാരം കണ്ടെത്തുന്നതിനോ  കഴിയാത്ത അവസ്ഥയിൽ പകച്ചു നിൽക്കുകയാണ് ശാസ്‌ത്രലോകം.ഈ പ്രത്യേക സാഹചര്യത്തിലാണ്നാം  ക്രിസ്തുവിന്റെ സാന്നിധ്യത്തെ  തിരിച്ചറിയേണ്ടത് .കലുഷിതമായ ജീവിത യാത്രയിൽ  ശാന്തിയും സമാധാനവും പ്രത്യാശയും ലഭിക്കുന്നതിന് ഏക മാർഗം  ലോക രക്ഷകനായ ക്രിസ്തുവിൽ നാം അഭയം തേടുക എന്നത് മാത്രമാണ് കരണീര്യമായിട്ടുള്ളതെന്നു തിരുമേനി പറഞ്ഞു .

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനും, വിലയേറിയ മനുഷ്യ ജീവിതങ്ങളെ സംരക്ഷിക്കുന്നതിനും, അവരുടെ ആശ്വാസത്തിനും   സ്വന്തം ജീവൻ പോലും സമർപ്പിക്കുന്നതിനു തയാറായി   മുൻ നിരയിൽ പോരാടുന്ന ആരോഗ്യ സംരക്ഷക പ്രവർത്തകരെ  നമ്മുടെ പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കേണ്ടതാണെന്നും  തിരുമേനി ആവശ്യപ്പെട്ടു. 

മാർത്തോമാ ഭദ്രാസനമായി  പ്രത്യേക സന്ദർഭത്തിൽ ഇങ്ങനെയൊരു ആരാധന സംഘടിപ്പിക്കുവാൻ കഴിഞ്ഞതിൽ ചാരിതാർഥ്യം ഉണ്ടെന്നും തിരുമേനി പറഞ്ഞു .നിലവിലുള്ള കർശന നിയമങ്ങൾ പാലിച്ചു ഭദ്രാസന ആസ്ഥാനത്തു സംഘടിപ്പിച്ച ഹാശാ ആഴ്ചയിലെ  വിശുദ്ധ കുർബാന അമേരിക്കയിലുള്ള ആയിര ക്കണക്കിന് വിശ്വാസികൾ,പുതിയതായി ഉദ്ഘാടനം നിർവഹിച്ച മാർത്തോമാ മീഡിയയിലൂടെയാണ് തത്സമയം ദർശിച്ചത്.