ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനിയായി പ്രസിഡന്റ് പദത്തിലേയ്ക്ക് മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ എത്തുമെന്ന് ഏറെക്കുറെ തീർച്ചയാണ്. ആകെയുള്ള വൈതരണികൾ ശേഷിക്കുന്ന പ്രൈമറികളും നാഷണൽ കൺവൻഷനെക്കുറിച്ചുള്ള ആശങ്കകളും ഇവയ്ക്കെല്ലാം ഉപരി പിന്മാറാതെ മത്സരരംഗത്ത് തുടരുന്ന എതിർ സ്ഥാനാർഥി വെർമോണ്ട് സെനറ്റർ ബേണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനിയായി പ്രസിഡന്റ് പദത്തിലേയ്ക്ക് മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ എത്തുമെന്ന് ഏറെക്കുറെ തീർച്ചയാണ്. ആകെയുള്ള വൈതരണികൾ ശേഷിക്കുന്ന പ്രൈമറികളും നാഷണൽ കൺവൻഷനെക്കുറിച്ചുള്ള ആശങ്കകളും ഇവയ്ക്കെല്ലാം ഉപരി പിന്മാറാതെ മത്സരരംഗത്ത് തുടരുന്ന എതിർ സ്ഥാനാർഥി വെർമോണ്ട് സെനറ്റർ ബേണി സാൻഡേഴ്സുമാണ്. സാൻഡേഴ്സ് പിന്മാറിയാൽ സർവതന്ത്ര സ്വതന്ത്രനായി പാർട്ടി സ്ഥാനാർഥിയായി ബൈഡന് പ്രചരണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയും.

ADVERTISEMENT

സാൻഡേഴ്സിന്റെ ഏറ്റവും അടുത്ത അനുയായികൾക്ക് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തി മത്സര രംഗത്ത് നിന്ന് പിൻവാങ്ങിപ്പിക്കുവാൻ ശ്രമം തുടരുന്നു എന്നാണ് മനസ്സിലാക്കുവാൻ കഴിയുന്നത്. പ്രചരണവിഭാഗം മാനേജർ ഫെയിസ് ഷക്കീറും വാഷിംഗ്ടണിൽ നിന്നുള്ള ഡെമോക്രാറ്റിക് ജനപ്രതിനിധി പ്രമീള ജയപാലും ഇതിന് മുന്നിട്ട് ഇറങ്ങിയിരിക്കുന്നതായാണ് വിവരം. ജയപാൽ പരസ്യമായി രംഗത്തുണ്ടായിരുന്നില്ലെങ്കിലും കടുത്ത സാൻഡേഴ്സ് അനുയായി ആയാണ് അറിയപ്പെടുന്നത്.

സാൻഡേഴ്സ് സ്വയം തുറന്ന മനസ്സോടെയാണ് നിർദേശം പരിഗണിക്കുന്നതെന്ന് ഒരു പ്രവർത്തകൻ പറഞ്ഞു. ചൊവ്വാഴ്ച നടക്കുന്ന വിസ്കോൺസിൽ പ്രൈമറി ബൈഡൻ നേടുമെന്നാണ് നിരീക്ഷകർ പ്രവചിക്കുന്നത്. ഈ സാഹചര്യത്തിൽ ഒരു പിന്മാറ്റം സ്വീകാര്യമായിരിക്കുമെന്ന് ഒരു വിഭാഗം അനുയായികൾ കരുതുന്നു.

ഷക്കീറിനെയും ജയപാലിനെയും കൂടാതെ ദീർഘകാല തന്ത്രജ്ഞൻ ജെഫ് വീ വറും എത്രയും പെട്ടെന്ന് ബൈഡനുമായി നല്ല ബന്ധത്തിൽ പിൻവാങ്ങുന്നതാണ് നല്ലതെന്നാണ്. ഇങ്ങനെ ചെയ്താൽ ബൈഡന് തന്റെ മത്സരത്തിൽ കൂടുതൽ ശ്രദ്ധ നൽകാൻ കഴിയും. കൂടുതൽ സമയവും ലഭിക്കും. വീവറും ജയപാലും ഷക്കീറും മാധ്യമങ്ങളോട് പ്രതികരിക്കുവാൻ തയാറായിട്ടില്ല.

ADVERTISEMENT

സാൻഡേഴ്സ് ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല എന്നാണ് അറിയുന്നത്. മറ്റൊരു  വിഭാഗം അനുയായികൾ സാൻഡേഴ്സിനോട് മത്സര രംഗത്ത് നിന്ന് പിൻവാങ്ങരുത് എന്ന് നിർബന്ധിക്കുന്നു. ദേശീയ പ്രചരണവിഭാഗം കോ ചെയർ നീന ടർണർ, മിഷിഗണിൽ നിന്നുള്ള ഡെമോക്രാറ്റിക് ജനപ്രതിനിധി റഷീദ തലൈബ് എന്നിവരാണ് ഇവരിൽ പ്രമുഖർ. ഒരു നോൺ പ്രോഫിറ്റ് സംഘടനയുടെ ചെയറും ദീർഘകാലമായി സാൻഡേഴ്സിനോട് ബന്ധവും ഉള്ള ലാരി കോഹൻ സാൻഡേഴ്സ് ഡെമോക്രാറ്റിക് കൺവെൻഷൻ ഓഗസ്റ്റിൽ നടക്കുന്നതുവരെ മത്സരത്തിൽ തുടരണമെന്ന് പറഞ്ഞു. ഈ ചർച്ചകളെക്കുറിച്ച് എന്തെങ്കിലും പറയുവാൻ സാൻഡേഴ്സിന്റെ പ്രചരണ വിഭാഗം വിസമ്മതിച്ചു.

സാൻഡേഴ്സിന്റെ ഏറ്റവും അടുത്ത അനുയായികൾക്കിടയിലെ ഈ വിയോജിപ്പ് ഒരു പഴക്കം ചെന്ന രാഷ്ട്രീയക്കാരനായും ഒരു പ്രസ്ഥാനത്തിന്റെ നേതാവായും അദ്ദേഹത്തിന്റെ സങ്കര രൂപമാണ് വ്യക്തമാക്കുന്നത്. ഡെമോക്രാറ്റിക് പാർട്ടിയുമായി ശക്തമായ ബന്ധമുള്ള ഉപദേശകർ ഒരു പിൻമാറ്റം ആഗ്രഹിക്കുമ്പോൾ സ്വതന്ത്ര പ്രവർത്തകർ സാൻഡേഴ്സ് മത്സര രംഗത്ത് തുടരണമെന്ന് വാദിക്കുന്നു.

ADVERTISEMENT

കോഹൻ രണ്ടാമത്തെ വിഭാഗത്തിൽപെടുന്നു. മില്യൻ കണക്കിന് ജനങ്ങൾ അദ്ദേഹത്തിന്റെ പേര് ബാലറ്റിലുണ്ടാകണമെന്നാഗ്രഹിക്കുന്നു. അങ്ങനെ അവർ പിന്തുണയ്ക്കുന്ന വ്യത്യസ്തമായ ദർശനത്തിന് അവർക്ക് വോട്ടു ചെയ്യാൻ കഴിയും. അദ്ദേഹത്തിന്റെ പേര് ബാലറ്റിൽ ഇല്ലെങ്കിൽ തങ്ങൾ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്നവർക്ക് തോന്നും. കോഹൻ പറയുന്നു.

അതിനിടയിൽ മൂന്നാമതൊരു ബില്യനയർ കൂടി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഭാഗ്യം പരീക്ഷിക്കുവാൻ ആഗ്രഹം വ്യക്തമാക്കി. വ്യവസായ പ്രമുഖനും എൻബിഎയുടെ ഡാലസ് മേവ്‍റിക്ക്സിന്റെ ഉടമസ്ഥനുമായ മാർക്ക് ക്യൂബൻ ഈ വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്നാലേചിക്കുകയാണെന്ന് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ക്യൂബൻ കുടുംബവും ട്രംപ് കുടുംബവും അടുത്ത സുഹൃദ് ബന്ധത്തിലായിരുന്നു. ക്യൂബൻ മത്സരിച്ചാൽ ട്രംപിന്റെ വോട്ടുകൾ കുറയ്ക്കുവാൻ കഴിയും. മുൻപ് റോസ്‍പെറോ ജൂനിയർ മത്സരിച്ചപ്പോൾ സംഭവിച്ചത് പോലെ ഒരു അവസ്ഥ ഉണ്ടാകുമോ എന്ന് പറയാറായിട്ടില്ല.