വാ​ഷിങ്ടൻ∙ കോവിഡ് പ്രതിസന്ധിക്കിടയിലും പരസ്പരം വെല്ലുവിളിച്ചും പഴിചാരിയും അമേരിക്കയും ചൈനയും. യുഎസ്, ചൈനയെ ശീത യുദ്ധത്തിന്റെ വക്കിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആരോപിച്ചു. കൊറോണ വൈറസ് വരുത്തിവച്ച നഷ്ടത്തിന് പുറമേ അമേരിക്ക വഴി ഒരു രാഷ്ട്രീയ വൈറസ് പടര്‍ന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാ​ഷിങ്ടൻ∙ കോവിഡ് പ്രതിസന്ധിക്കിടയിലും പരസ്പരം വെല്ലുവിളിച്ചും പഴിചാരിയും അമേരിക്കയും ചൈനയും. യുഎസ്, ചൈനയെ ശീത യുദ്ധത്തിന്റെ വക്കിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആരോപിച്ചു. കൊറോണ വൈറസ് വരുത്തിവച്ച നഷ്ടത്തിന് പുറമേ അമേരിക്ക വഴി ഒരു രാഷ്ട്രീയ വൈറസ് പടര്‍ന്നു പിടിക്കുന്നുണ്ടെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു.

”അമേരിക്കയിലെ ചില രാഷ്ട്രീയ ശക്തികള്‍ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം ഒരു ശീതയുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിടാനുള്ള ശ്രമിത്തിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്,” വാങ് യി പറഞ്ഞു.

ADVERTISEMENT

ഇരുരാജ്യങ്ങള്‍ക്കിടയില്‍ വ്യാപാരം, മനുഷ്യാവകാശം തുടങ്ങി നിരവധി വിഷയങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ചൈനയുമായുള്ള വ്യാപാര കരാര്‍ പുതുക്കാന്‍ താല്പര്യമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ പേരിലും ഇരുരാജ്യങ്ങള്‍ക്കിടയിലും പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ചൈന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കുകയും ഇതിന് പിന്നാലെ അമേരിക്കയിലേക്ക് ചൈനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക്കര്‍ക്കുള്ള പ്രവേശനത്തിന് അമേരിക്ക കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

കൊവിഡ് 19 ന് പിന്നില്‍ ചൈനയാണെന്ന് ട്രംപ് ആരോപണം ഉന്നയിച്ചിരുന്നു. ട്രംപിന്റെ ആരോപണത്തിന് പിന്നാലെ ‘വണ്‍സ് അപ്പോണ്‍ എ വൈറസ്’ എന്ന പേരില്‍ അമേരിക്കയെ പരിഹസിച്ച് ചൈന ഒരു അനിമേഷന്‍ വീഡിയോ ഇറക്കിയിരുന്നു.നിലവില്‍ ഹോങ്കോങിന്റെ പേരിലാണ് ഇരുരാജ്യങ്ങള്‍ക്കിടയില്‍ തര്‍ക്കം നടക്കുന്നത്. ഹോങ്കോങില്‍ പുതിയ സുരക്ഷാ നിയമം ഏര്‍പ്പെടുത്താനുള്ള നടപടിക്കെതിരെ അമേരിക്ക രംഗത്തുവന്നിരുന്നു.

ADVERTISEMENT

ചൈനയുടെ നീക്കം എന്താണെന്ന് വ്യക്തമല്ലെന്നും എന്നാല്‍ വ്യക്തമായാല്‍ അതിനോട് പ്രതികരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹോങ്കോങ്ങിന്റെ സ്വയംഭരണം സംരക്ഷിക്കുന്നതിനായി അമേരിക്ക ഒരു നിയമം കൊണ്ടുവന്നിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ചൈനക്ക് താക്കീത് നല്‍കിയത്