ടൊറന്‍റോ ∙ കടന്നുപോയത് മാനവരാശിക്ക് പരിചിതമല്ലാത്ത ഒരു റമദാനും ഈദുമാണ്. സാമൂഹിക അകലം പാലിച്ച് എങ്ങനെ ഒത്തുകൂടാം എന്ന ചിന്തയിൽ നിന്നാണ് മലയാളി മുസ്‌ലിം അസോസിയേഷൻ ഓഫ് കാനഡ (എംമാക്) വെർച്വൽ ഈദ് മീറ്റ് ഒരുക്കിയത്. മഹാമാരിയുടെയും അടച്ചുപൂട്ടിയിരിപ്പിന്‍റെയും പ്രയാസങ്ങള്‍ മറന്ന അംഗങ്ങൾ രണ്ടു മണിക്കൂറോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊറന്‍റോ ∙ കടന്നുപോയത് മാനവരാശിക്ക് പരിചിതമല്ലാത്ത ഒരു റമദാനും ഈദുമാണ്. സാമൂഹിക അകലം പാലിച്ച് എങ്ങനെ ഒത്തുകൂടാം എന്ന ചിന്തയിൽ നിന്നാണ് മലയാളി മുസ്‌ലിം അസോസിയേഷൻ ഓഫ് കാനഡ (എംമാക്) വെർച്വൽ ഈദ് മീറ്റ് ഒരുക്കിയത്. മഹാമാരിയുടെയും അടച്ചുപൂട്ടിയിരിപ്പിന്‍റെയും പ്രയാസങ്ങള്‍ മറന്ന അംഗങ്ങൾ രണ്ടു മണിക്കൂറോളം  പ്രത്യാശയുടെയും സമാധാനത്തിന്‍റെയും മാനസികോല്ലാസത്തിന്‍റെയും കൂട്ടായ്മയാക്കി മാറ്റി ഈ കൂടിച്ചേരലിനെ... 

ഇസ്‌ലമിക് ഫൌണ്ടേഷൻ ഇമാമും പണ്ഡിതനുമായ ഷെയ്ഖ് യൂസഫ് ബദാത് ഈദ് സന്ദേശം കൈമാറി. ലോക ജനതക്കു വേണ്ടി ജീവൻ പണയപ്പെടുത്തി ആരോഗ്യമേഖലയിൽ സേവനം ചെയ്യുന്നവർക്കായി പ്രത്യേക പ്രാർത്ഥന നടത്തി. ആഘോഷമല്ല, എല്ലാപ്രതിസന്ധിയിലും പരസ്പരം കരുതലോടെ സേവന സന്നദ്ധരായി എംമാക് കൂടെയുണ്ടെന്ന ഓർമ്മപെടുതലാണെന്നും സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണത്തിനാണ് സംഘടന മുൻഗണന നല്കുന്നതെന്നും അധ്യക്ഷപ്രസംഗത്തിൽ എംമാക് പ്രസിഡന്‍റ് ഫാത്തിമ ഫാബി ചൂണ്ടിക്കാട്ടി.

ADVERTISEMENT

കനേഡിയൻ പാർലമെന്‍റ് അംഗം ഇഖ്‌റ ഖാലിദ്, ഷെയ്ഖ് അഹ്‌മദ്‌ കുട്ടി, ഡോ. നിജിൽ ഹാറൂൺ, കേരളത്തിൽ നിന്നും മന്ത്രി കെ.ടി ജലീൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഇ. ടി മുഹമ്മദ് ബഷീർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഗാനസദസ്സിന് യുവ ഗായികയും മോട്ടിവേഷനൽ സ്‌പീക്കറുമായ ശസ്‌നി അഫ്സൽ നേതൃത്വം നൽകി. ഹസ്ന അൻസാർ, ആദിൽ സൽമാൻ, അജ്മൽ എന്നിവരും ഗാനങ്ങള്‍ ആലപിച്ചു. 

എല്ലാം കാട്ടികൂട്ടലുകളായ ഈ കാലത്ത് സംഘടനകളുടെയും ഭാരവാഹികളുടെയും കൊള്ളരുതായ്മകളെ തുറന്ന് കാണിക്കുന്ന ലൈവ് സ്കിറ്റ് ബിലാലും റിക്കാസും ഡോ. സാബിറും നിസ ഹാരിസും വ്യത്യസ്ത നഗരങ്ങളില്‍നിന്ന് ഒപ്പംചേര്‍ന്ന് ഒട്ടും തനിമ ചോരാതെ അവതരിപ്പിച്ചപ്പോൾ കാണികൾ ചിരിയും കയ്യടിയുമായി ഏറ്റെടുത്തു.റെസ്‌ലിം, മുഹമ്മദ് അവതാരകനും ക്വിസ്സ് മാസ്റ്ററുമായി. റിയൽ എസ്റ്റേറ്റ് ഏജന്റ് ഫൈസൽ വെൽറ്റും, പ്രിൻസ് ഫുഡ് ഡീലർ ഷാജിയുമായിരുന്നു ഈദ് മീറ്റ് പ്രായോജകർ.www.malayalimuslims.ca