ന്യൂജഴ്‌സി∙ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ നോർത്ത് അമേരിക്കയിലെ വിവിധ പ്രവിൻസുകളെ പങ്കെടുപ്പിച്ചുകൊണ്ട് മനോഹരമായ സംഗീത സായാഹ്നം ഒരുക്കുന്നു. ഇന്ന് അമേരിക്കൻ സെൻട്രൽ സമയം വൈകിട്ട് 7:00 മണിയോടെ ആരംഭിക്കുന്ന കൾച്ചറൽ പ്രോഗ്രാമിൽ സംഗീതത്തിൽ പ്രതിഭ തെളിയിച്ചിട്ടുള്ള താരങ്ങളുടെ ഒരു നിര തന്നെ അണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്‌സി∙ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ നോർത്ത് അമേരിക്കയിലെ വിവിധ പ്രവിൻസുകളെ പങ്കെടുപ്പിച്ചുകൊണ്ട് മനോഹരമായ സംഗീത സായാഹ്നം ഒരുക്കുന്നു. ഇന്ന് അമേരിക്കൻ സെൻട്രൽ സമയം വൈകിട്ട് 7:00 മണിയോടെ ആരംഭിക്കുന്ന കൾച്ചറൽ പ്രോഗ്രാമിൽ സംഗീതത്തിൽ പ്രതിഭ തെളിയിച്ചിട്ടുള്ള  താരങ്ങളുടെ ഒരു നിര തന്നെ അണി നിരന്നു കഴിഞ്ഞതായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ കൾച്ചറൽ ഫോറം പ്രസിഡന്റ് ആൻഡ്രൂ ജേക്കബ് പറഞ്ഞു. പാട്ടുകാരൻ കൂടി ആയ സിജി ആനന്ദ് (ന്യൂജഴ്‌സി) മോഡറേറ്റർ ആയിരിക്കും.

ഡാലസിൽ നിന്നും ഡിഎഫ്ഡബ്ല്യൂ. പ്രവിൻസിനെ പ്രതിനിധീകരിച്ചു ഷൂജാ ഡേവിഡ്, ഹൂസ്റ്റണിൽ നിന്നും ആൻഡ്രൂസ് ജേക്കബ്, ന്യൂയോർക്കിൽ നിന്നും ലക്ഷ്മി നായർ, ഷിക്കാഗോയിൽ നിന്നും ശാന്തി ജെയ്സൺ, ടോറോണ്ടോ യിൽ നിന്നും ശില്പാ നായർ, ഫിലാഡെൽഫിയയിൽ നിന്നും ബിജു എബ്രഹാം, വാഷിങ്ടൻ ഡിസിയിൽ നിന്നും സുഷമ പ്രവീൺ, ഫ്ലോറിഡയിൽ നിന്നും ശ്രീജിത്ത് ഗോപി, അറ്റ്ലാന്റയിൽ നിന്നും സതീഷ് മേനോൻ, റിയോ ഗ്രാൻഡെ വാലിയിൽ നിന്നും ജോമോൻ ജോസ്, ഒക്കലഹോമയിൽ നിന്നും സെബാസ്റ്റിയൻ (സാബു) എന്നിവർ അമേരിക്കൻ മലയാളികൾക്ക് ഈ കൊറോണ കാലത്തും മനസ്സിന് കുളുർമയേകുവാൻ ഇന്ന് ഒരുമിക്കും.  ഗസ്റ്റ് ആർട്ടിസ്റ്റായി സ്റ്റാൻലി ജോൺ പങ്കെടുക്കുമെന്നറിയിച്ചു.

ADVERTISEMENT

"ദൈവ സ്‌നേഹം വര്ണിച്ചിടാൻ വാക്കുകൾ പോരാ..." എന്ന ഗാനത്തോടെ പരിപാടികൾ ആരംഭിക്കുമ്പോൾ ഈ കലാകാരന്മാരെയും കലാകാരികളായും പരിപാടികളിൽ പങ്കെടുത്തു കൊണ്ട് പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു എന്ന് സാഹിത്യ ഫോറം പ്രസിഡന്റ് ത്രേസ്യാമ്മ നാടാവള്ളിയും, സാഹിത്യ ഫോറം സെക്രട്ടറി ജോൺ എബ്രാഹാമും അറിയിച്ചു.

സൂം വഴി സംഘടിപ്പിച്ചിരിക്കുന്ന പ്രസ്തുത പരിപാടികൾക്ക് അമേരിക്കയിലുള്ള സഹൃദയരായ എല്ലാ മലയാളി സുഹൃത്തുക്കളയേയും സാദരം സ്വാഗതം ചെയ്യുന്നതായി പരിപാടിക്ക് ചുക്കാൻ പിടിക്കുന്ന റീജിയണൽ ജനറൽ സെക്രട്ടറി ശ്രീ സുധിർ നമ്പ്യാർ അറിയിച്ചു.

ADVERTISEMENT

റീജിയൻ ചെയർമാൻ പി. സി. മാത്യു, വൈസ് ചെയർമാൻ കോശി ഊമ്മൻ, പ്രസിഡന്റ് ജെയിംസ് കൂടൽ, വൈസ് പ്രസിഡന്റുമാരായ എൽദോ പീറ്റർ, റോയ് മാത്യു, ട്രഷറർ ഫിലിപ്പ് മാരേട്ട്, എസ്. കെ ചെറിയാൻ (ഗ്ലോബൽ വി പി. ഇൻ ചാർജ് ഓഫ് റീജിയൻ) എന്നിവർ ആശംസ അറിയിച്ചു.  ഗ്ലോബൽ ചെയർമാൻ ഡോ. എ. വി. അനൂപ്, ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള മുതലായവരും പരിപാടികൾക്ക് വിജയാശംസകൾ നേർന്നു.