ന്യൂയോര്‍ക്ക് ∙ 1968 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാല മലയാളികളില്‍ ഒരാളായിരുന്ന കല്ലൂപ്പാറ മാരേട്ട് മാരുമണ്ണില്‍ പരേതനായ ഡോ.നൈനാന്‍ ഒ. മാരേട്ടിന്റെ (കൊച്ചുമ്മച്ചന്‍) മകന്‍ രാജന്‍ മാരേട്ട് (67) അന്തരിച്ചു. സംസ്കാരം പിന്നീട്. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1971ല്‍ അമേരിക്കയില്‍ എത്തിയ ഇദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോര്‍ക്ക് ∙ 1968 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാല മലയാളികളില്‍ ഒരാളായിരുന്ന കല്ലൂപ്പാറ മാരേട്ട് മാരുമണ്ണില്‍ പരേതനായ ഡോ.നൈനാന്‍ ഒ. മാരേട്ടിന്റെ (കൊച്ചുമ്മച്ചന്‍) മകന്‍ രാജന്‍ മാരേട്ട് (67) അന്തരിച്ചു. സംസ്കാരം പിന്നീട്. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം  1971ല്‍  അമേരിക്കയില്‍  എത്തിയ  ഇദ്ദേഹം കോളജ്  വിദ്യാഭ്യാസത്തെ തുടര്‍ന്ന് എംടിഎയില്‍ ജോലി ആരംഭിച്ചു. പിന്നീട്  സൂപ്പര്‍വൈസര്‍ ആയി 2013 ല്‍ വിരമിച്ചു. തുടര്‍ന്ന് വിശ്രമജീവിതം നയിച്ച് വരവെയാണ് മരണം.

സാമൂഹ്യസേവനങ്ങളില്‍ ശ്രദ്ധാലുവായിരുന്നു ഇദ്ദേഹം.  ധാരാളം മലയാളികളെ എയര്‍പോര്‍ട്ടില്‍  നിന്നും അവരുടെ താമസസ്ഥലങ്ങളില്‍ എത്തിച്ചിട്ടുണ്ട്. അതുപോലെ  ആദ്യകാലങ്ങളില്‍ പള്ളിയില്ലാതിരുന്നപ്പോള്‍ വീടുകളില്‍  കുര്‍ബാന നടത്തുന്നതിന് അച്ചന്മാരെ സഹായിച്ചിട്ടുണ്ട്. അശ്വമേധം മാഗസിന്റെ  മാനേജിങ് ഡയറക്ടര്‍ കൂടി ആയിരുന്നു ഇദ്ദേഹം 

ADVERTISEMENT

ഭാര്യ: ലീലാമാരേട്ട് (ഇന്ത്യന്‍ നാഷനല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ്, ഫൊക്കാനയിലെ മുതിര്‍ന്ന നേതാവ്) ആലപ്പുഴ എട്ടു പറയില്‍  കുടുംബാംഗമാണ്. മാതാവ് പരേതയായ മേരികുട്ടി ഇരവിപേരൂര്‍ ശങ്കരമംഗലം താന്നിക്കല്‍ വീട്ടില്‍ കുടുംബാംഗം ആണ്. 

രാജീവ് മാരേട്ട്,  ഡോ. രഞ്ജനി  മാരേട്ട് എന്നിവര്‍ മക്കളും സൂസി മാരേട്ട്, സുനില്‍ എബ്രഹാം എന്നിവര്‍ മരുമക്കളും, എമിലി മാരേട്ട്,  സേവ്യര്‍ എബ്രഹാം,  ലൂക്കാസ് എബ്രഹാം എന്നിവര്‍ കൊച്ചു മക്കളും ആണ്. 

ADVERTISEMENT

സുശീല  (മൂവാറ്റുപുഴ) , ജയിംസ്  (ന്യൂയോര്‍ക്ക്) , ജീന (കൊളറാഡോ)  എന്നിവര്‍  സഹോദരങ്ങളും ആണ്. വിവരങ്ങള്‍ക്ക്  രാജീവ്  മാരേട്ട് : 917 705 0410.

വാർത്ത ∙ ഫിലിപ്പ് മാരേട്ട്