ഫ്ലോറിഡ∙ കോവിഡ് എന്ന മഹാമാരി ദൈവത്തിന്റെ സ്വന്തം നാടെന്നു നാം അഭിമാനിക്കുന്ന കേരളത്തെയും പിടിമുറുക്കിയ സാഹചര്യത്തിലാണ് ഫോമായുടെ മുൻ പ്രസിഡന്റ് കൂടിയായ ജോൺ ടൈറ്റസിന്റെ ലിൻ പ്രോജക്റ്റുമായി ചേർന്നു കോഴഞ്ചേരി താലൂക്ക് ആശുപത്രിക്ക്

ഫ്ലോറിഡ∙ കോവിഡ് എന്ന മഹാമാരി ദൈവത്തിന്റെ സ്വന്തം നാടെന്നു നാം അഭിമാനിക്കുന്ന കേരളത്തെയും പിടിമുറുക്കിയ സാഹചര്യത്തിലാണ് ഫോമായുടെ മുൻ പ്രസിഡന്റ് കൂടിയായ ജോൺ ടൈറ്റസിന്റെ ലിൻ പ്രോജക്റ്റുമായി ചേർന്നു കോഴഞ്ചേരി താലൂക്ക് ആശുപത്രിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്ലോറിഡ∙ കോവിഡ് എന്ന മഹാമാരി ദൈവത്തിന്റെ സ്വന്തം നാടെന്നു നാം അഭിമാനിക്കുന്ന കേരളത്തെയും പിടിമുറുക്കിയ സാഹചര്യത്തിലാണ് ഫോമായുടെ മുൻ പ്രസിഡന്റ് കൂടിയായ ജോൺ ടൈറ്റസിന്റെ ലിൻ പ്രോജക്റ്റുമായി ചേർന്നു കോഴഞ്ചേരി താലൂക്ക് ആശുപത്രിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്ലോറിഡ∙ കോവിഡ് എന്ന മഹാമാരി ദൈവത്തിന്റെ സ്വന്തം നാടെന്നു നാം അഭിമാനിക്കുന്ന കേരളത്തെയും പിടിമുറുക്കിയ സാഹചര്യത്തിലാണ് ഫോമായുടെ മുൻ പ്രസിഡന്റ് കൂടിയായ ജോൺ ടൈറ്റസിന്റെ ലിൻ പ്രോജക്റ്റുമായി ചേർന്നു കോഴഞ്ചേരി താലൂക്ക് ആശുപത്രിക്ക് ആദ്യ വെന്റിലേറ്റർ സംഭാവന ചെയ്യുന്നതെന്ന് ഫോമാ സൺഷൈൻ റീജിയൺ ആർവിപി ബിജു തോണിക്കടവിൽ അറിയിച്ചു. ജൂലൈ 16നു സൺഷൈൻ റീജിയൺ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും 11 അംഗസംഘടനകളുടെ പ്രസിഡന്റുമാരുടെയും സംയുക്ത മീറ്റിങ്ങിൽ  പത്തനംതിട്ട  ജില്ലാ കളക്ടർ പി.ബി.നൂഹ് ഐഎഎസ്സും  ജോൺ ടൈറ്റസും ടെലിഫോൺ കോൺഫറൻസിൽ സന്നിഹിതനായിരുന്നു.

പത്തനംതിട്ട ജില്ലായുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെകുറിച്ചും രോഗവ്യാപനം തടയാൻ എടുക്കുന്ന  മുൻകരുതലുകളെക്കുറിച്ചും ബഹുമാനപ്പെട്ട കളക്ടർ വിവരിച്ചു. എല്ലാ കമ്മിറ്റി അംഗങ്ങളുമായും സൗഹൃദ സംഭാഷണം നടത്തിയ കളക്ടർക്ക്  ആദ്യ വെന്റിലേറ്റർ ഫോമാ സൺഷൈൻ റീജിയൺ വകയായിരിക്കും എന്ന ഉറപ്പ്  ആർവിപി ബിജു തോണിക്കടവിൽ നൽകി. തിരക്കുകൾക്കിടയിലും റീജിയനുവേണ്ടി സമയം മാറ്റിവച്ചതിന് കളക്ടർക്ക് സെക്രട്ടറി  സോണി കണ്ണോട്ടുതറ നന്ദി അറിയിച്ചു .

ADVERTISEMENT

ഫോമാ സൺഷൈൻ റീജിയൺ ആർവിപി എന്നനിലയിൽ സ്‌തുത്യർഹമായ പ്രവർത്തനമാണ് ബിജു തോണിക്കടവിൽ കഴിഞ്ഞ രണ്ടു വർഷക്കാലം കാഴ്ചവച്ചിരിക്കുന്നത്. 11 അസോസിയേഷനുകളെ ഒരു മാലയിൽ കോർത്ത മുത്തുകൾ പോലെ കൊണ്ടുപോകുവാൻ സാധിക്കുന്നതു തന്നെ  അദ്ദേഹത്തിന്റെ മികച്ച സംഘടനാപാടവം ഒന്നുകൊണ്ടു മാത്രമാണ്. ഫോമായിൽ ഏറ്റവും കൂടുതൽ പ്രവർത്തനം കാഴ്ച വച്ച റീജിയൻ സൺഷൈൻ റീജിയൻ ആണ് എന്നകാര്യത്തിൽ ആർക്കും സംശയം ഉണ്ടാവുകയില്ല. 

ഈ വർഷത്തെ റീജിയന്റെ സുവനീർ ഒരു വൻവിജയമായിരുന്നു; തീർച്ചയായും അതിന്റെ പിന്നിലും ആർവിപിയുടെ വ്യക്തിബന്ധങ്ങളും നിതാന്ത   പരിശ്രമവുമാണ് റീജിയനെ തുണച്ചത്‌ കൂടാതെ സുവനീർ കമ്മിറ്റിയുടെ കൂട്ടായ പ്രവർത്തനവും  നാഷണൽ കമ്മിറ്റി അംഗങ്ങളായ നോയൽ മാത്യുവിന്റെയും പൗലോസ് കുയിലടെന്റെയും സഹകരണവും ഉണർവേകി . ഉത്തരവാദിത്തങ്ങൾ നിറവേറ്റി പടിയിറങ്ങുന്നതിന്  മുൻപായി റീജിയന്റെ വകയായി ഒരു ചാരിറ്റി പ്രവർത്തനം എന്നത് ശ്രീ. ബിജു തോണിക്കടലിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തുടക്കത്തിൽ വെച്ച ഒരു ആശയമായിരുന്നു.

ADVERTISEMENT

കോവിഡിന്റെ ഈ കാലയളവിൽ ഒരു വെന്റിലേറ്റർ റീജിയന്റെ വകയായി ഒരുക്കുക എന്നത് നാടിന്‌ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യപ്രവൃത്തിയാണ്; അതാണ് ഇപ്പോൾ ജോൺ ടൈറ്റ്‌സിന്റെ ലിൻ (Lyn) പ്രോജക്റ്റുമായി ചേർന്നു കൊണ്ട് യാഥാർഥ്യമാകുന്നത്. തീർച്ചയായും ഈ ചാരിറ്റി പ്രവർത്തനം ആർവിപിയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവലായിമാറും എന്നത് നിസംശയം .

വിവിധ മേഖലകളിൽ ചാരിറ്റി പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന ജോൺ ടൈറ്റസിനെ  പോലുള്ളവർ നമ്മുടെ ഇടയിൽ ഉണ്ട് എന്നത് മലയാളികളായ നമുക്ക് ഓരോരുത്തർക്കും അഭിമാനത്തിനു വകനൽകുന്നു അതോടൊപ്പം നമുക്കും പങ്കാളികളാകാം ഈ പദ്ധതിയുടെ കോർഡിനേറ്റർ  ഉണ്ണികൃഷ്ണൻ നമ്മുടെ റീജിയന്റെ ഭാഗമാണ് എന്നതിലും നമുക്കഭിമാനിക്കാം കൂടുതൽ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ അദ്ദേഹത്തിന്  സാധിക്കട്ടെ എന്നു ആശംസിക്കുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രത്യേകിച്ച് എല്ലാ അംഗസംഘടനകൾക്കും  സൺഷൈൻ റീജിയന്റെ  നന്ദി അറിയിക്കുന്നു...

ADVERTISEMENT

സോണി കണ്ണോട്ടുതറ അറിയിച്ചതാണിത്.