ഓഗസ്റ്റ് 15ന് പുതിയ ജോലിയിലേക്ക് മാറാൻ തയാറെടുത്തിരിക്കുകയായിരുന്നു മെറിൻ. കോറൽ സ്പ്രിങ്സിലെ ജോലി ഉപേക്ഷിച്ച മെറിൻ താമ്പയിലെ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ ഗ്രൂപ്പിൽ ജോലി നേടിയിരുന്നു......

ഓഗസ്റ്റ് 15ന് പുതിയ ജോലിയിലേക്ക് മാറാൻ തയാറെടുത്തിരിക്കുകയായിരുന്നു മെറിൻ. കോറൽ സ്പ്രിങ്സിലെ ജോലി ഉപേക്ഷിച്ച മെറിൻ താമ്പയിലെ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ ഗ്രൂപ്പിൽ ജോലി നേടിയിരുന്നു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഗസ്റ്റ് 15ന് പുതിയ ജോലിയിലേക്ക് മാറാൻ തയാറെടുത്തിരിക്കുകയായിരുന്നു മെറിൻ. കോറൽ സ്പ്രിങ്സിലെ ജോലി ഉപേക്ഷിച്ച മെറിൻ താമ്പയിലെ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ ഗ്രൂപ്പിൽ ജോലി നേടിയിരുന്നു. താമ്പയിൽത്തന്നെ  താമസിക്കാൻ പുതിയ അപ്പാർട്മെന്റും കണ്ടെത്തി. കോറൽ സ്പ്രിങ്സിൽ ഒപ്പം ജോലി ചെയ്യുന്ന നഴ്സ് മിനിമോൾ ചെറിയമ്മാക്കലിനൊപ്പമാണ് താമ്പയിൽ പോയതും അപ്പാർട്മെന്റ് കണ്ടെത്തിയതും. മെറിന്റെ ബന്ധുക്കൾ സ്ഥിരതാമസമാക്കിയ സ്ഥലം കൂടിയാണു താമ്പ.

ഇതാണു താമ്പയിലേക്ക് മാറാൻ മെറിനെ പ്രേരിപ്പിച്ചത്. കോറൽ സ്പ്രിങ്സിലെ ആശുപത്രിയിൽ നിന്ന് അവസാന ഷിഫ്റ്റും കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണു മെറിൻ കൊല്ലപ്പെട്ടത്. കുത്തേറ്റു  വീണ മെറിന്റെ ദേഹത്തൂകൂടി വാഹനം ഓടിച്ചു കയറ്റിയെന്നാണ് ഭർത്താവ് നെവിന് എതിരായ കേസ്. താമ്പയിലേക്ക് മാറിക്കഴിഞ്ഞാൽ മെറിനെ കാണാൻ സാധിക്കില്ലെന്ന തോന്നലും നെവിനെ ക്രൂരമായ കൃത്യത്തിനു പ്രേരിപ്പിച്ചിരിക്കാമെന്നു യുഎസിലെ സുഹൃത്തുക്കൾ പറയുന്നു.

നോറയുടെ യാത്ര മുടങ്ങിയത് ലോക്ഡൗൺ മൂലം

കൊറോണയും ലോക്ഡൗണും  വഴിമുടക്കിയിരുന്നില്ലെങ്കിൽ മെറിനൊപ്പം അമ്മ മേഴ്സിയും മകൾ നോറയും ഇപ്പോൾ അമേരിക്കയിൽ ഉണ്ടായിരുന്നേനെ. മേഴ്സിക്കും നോറയ്ക്കും ഏപ്രിൽ 30ന് യാത്ര ചെയ്യാനായി മെറിൻ വിമാന ടിക്കറ്റ് എടുത്തിരുന്നു.കോവിഡ്  രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാനങ്ങൾ റദ്ദാക്കിയതോടെ യാത്ര മുടങ്ങി. എന്നിട്ടും ടിക്കറ്റ് കാൻസൽ ചെയ്യാതെ നീട്ടിയെടുക്കുകയാണു മെറിൻ ചെയ്തതെന്നു ബന്ധുക്കൾ പറഞ്ഞു.

സാഹചര്യം അനുകൂലമാകുന്നതിന് അനുസരിച്ച് ഇരുവരെയും യുഎസിൽ എത്തിക്കാനായിരുന്നു ശ്രമം. രണ്ടു വയസ്സുള്ള മകളായ നോറയെ ഏറെ സ്നേഹിച്ചിരുന്നു മെറിൻ.  കുത്തേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾപോലും മെറിൻ നോറയെക്കുറിച്ചായിരുന്നു പറഞ്ഞിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.