ന്യുയോർക്ക് ∙ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ കൺവൻഷനും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2021 ജൂലൈ 21 ന് നടത്തുവാനും നിലവിലെ പ്രസിഡന്റ് മാധവൻ ബി. നായരുടെയും

ന്യുയോർക്ക് ∙ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ കൺവൻഷനും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2021 ജൂലൈ 21 ന് നടത്തുവാനും നിലവിലെ പ്രസിഡന്റ് മാധവൻ ബി. നായരുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യുയോർക്ക് ∙ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ കൺവൻഷനും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2021 ജൂലൈ 21 ന് നടത്തുവാനും നിലവിലെ പ്രസിഡന്റ് മാധവൻ ബി. നായരുടെയും സെക്രട്ടറി ടോമി കൊക്കാട്ടിന്റെയും ഭാരവാഹിത്വ കാലാവധി അതുവരെ നീട്ടുവാനും ഫൊക്കാന നാഷനൽ കമ്മിറ്റി തീരുമാനിച്ചു. അമേരിക്കയിൽ കോവിഡ്–19 വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ പ്രവാസികൾ കൂടി ഉൾപ്പെടുന്ന സമൂഹം ഒട്ടേറെ ജീവിത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ പശ്ചാത്തലത്തിൽ ഫൊക്കാന കൺവൻഷൻ പോലുള്ള ആഘോഷങ്ങളും തെരഞ്ഞെടുപ്പ് മത്സരങ്ങളും നടത്തുന്നത് തികച്ചും അനൗചിത്യമായിരിക്കും.

മാത്രമല്ല അമേരിക്കയിൽ കൊറോണ പ്രതിരോധ നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളും നിലനിൽക്കുന്നതിനാൽ യോഗം ചേരുന്നതിനും ആഘോഷങ്ങൾക്കും വിലക്കുകൾ നിലനിൽക്കുന്നുണ്ട്. ഫൊക്കാന കൺവൻഷനിൽ കേരളത്തിൽ നിന്നും മറ്റും ക്ഷണിതാക്കളായി എത്തേണ്ട അതിഥികൾക്ക് ഈ പശ്ചാത്തലത്തിൽ യാത്ര ചെയ്യാനും കഴിയില്ല. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് 2021 ജൂലൈ 21 ന് കൺവൻഷനും തെരഞ്ഞെടുപ്പും നടത്തുവാൻ നിശ്ചയിച്ചതെന്ന് ഫൊക്കാന നാഷണൽ കമ്മിറ്റി അറിയിച്ചു.

ADVERTISEMENT

ഫൊക്കാനയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഫൊക്കാന ഔദ്യോഗിക ഭരണ സമിതിയുടെ അറിവോടെയോ അംഗീകാരത്തോടെയോ അല്ല ഇത്തരം വാർത്തകൾ പ്രചരിപ്പിക്കപ്പെടുന്നതെന്നും ഫൊക്കാന നാഷണൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.