കോട്ടയം ∙ തിരുവല്ല കടപ്രയിലെ ഫോമ വില്ലേജുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ അതീവ ദുഃഖകരമെന്ന് അമേരിക്കൻ മലയാളി സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) പ്രസിഡന്റ് ഫിലിപ് ചാമത്തിൽ. കടപ്രയിൽ 32 വീടുകളാണ് നിർമിച്ചത്. ഇതിൽ 11 വീടുകളുടെ നിർമാണത്തിൽ ലൈഫ് മിഷന്റെ സഹകരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ തിരുവല്ല കടപ്രയിലെ ഫോമ വില്ലേജുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ അതീവ ദുഃഖകരമെന്ന് അമേരിക്കൻ മലയാളി സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) പ്രസിഡന്റ് ഫിലിപ് ചാമത്തിൽ. കടപ്രയിൽ 32 വീടുകളാണ് നിർമിച്ചത്. ഇതിൽ 11 വീടുകളുടെ നിർമാണത്തിൽ ലൈഫ് മിഷന്റെ സഹകരണം ഉണ്ടായിരുന്നു. എന്നാൽ, ബാക്കി 21 വീടുകൾ പൂർണമായും നിർമിച്ചത് ഫോമയും സന്നദ്ധ സംഘടനയായ തണലും ചേർന്നാണെന്നും ഫിലിപ് ചാമത്തിൽ വ്യക്തമാക്കി.

ലൈഫ് മിഷന്റെ ഭാഗമായി 11 വീടുകൾ നിർമിക്കുന്നതിന് ഒരു വീടിന് നാലു ലക്ഷം രൂപ വീതം സർക്കാരും രണ്ടു ലക്ഷം രൂപ ഫോമയും ഒരു ലക്ഷം രൂപ തണലുമാണ് നൽകിയത്. ഒരു വീടിന് ചെലവായത് ഏഴു ലക്ഷം രൂപയാണ്. കടപ്രയിൽ ബാക്കി 21 വീടുകൾ നിർമിക്കാൻ ഒരു വീടിന് അഞ്ചര ലക്ഷം രൂപ ഫോമയും ഒന്നര ലക്ഷം രൂപ തണലുമാണ് നൽകിയത്. ഈ 21 വീടുകളുടെ നിർമാണത്തിൽ യാതൊരു വിധത്തിലുള്ള സർക്കാർ ധനസഹായവും ഇല്ലെന്നും ഫിലിപ് ചാമത്തിൽ പറഞ്ഞു.

ADVERTISEMENT

കടപ്രയിൽ നിർമിച്ച 32 വീടുകൾക്കും ഒരേ ഡിസൈൻ തന്നെയാണ്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന തണലിന്റെ ആർക്കിടെക്ട് ആണ് ഇതിന് നേതൃത്വം നൽകിയത്. പ്രളയത്തിൽ നിന്നും രക്ഷനേടുന്നതിന് സ്ഥലം ആദ്യം മണ്ണിട്ട് ഉയർത്താമെന്നാണ് കരുതിയിരുന്നത്. എന്നാൽ, അതിന് ചെലവ് വളരെ കൂടുതലാകുമെന്നും അതിനേക്കാൾ പ്രായോഗികം വലിയ തൂണുകൾ നിർമിച്ച് അതിനു മുകളിൽ വീട് നിർമിക്കുന്നതാണെന്നും മനസിലായി. അങ്ങനെയാണ് ഇപ്പോൾ കാണുന്ന രീതിയുള്ള വീടുകൾ നിർമിച്ചതെന്നും ഫിലിപ്പ് ചാമത്തിൽ വ്യക്തമാക്കി.