ഹൂസ്റ്റൺ∙കേരളാ റൈറ്റേഴ്സ് ഫോറം യുഎസ്എ, 2020 ഓഗസ്റ്റ് 16 ഞായറാഴ്ച, വിഡിയോ കോൺഫറൻസ് മുഖേന സാഹിത്യ സമ്മേളനവും ചർച്ചയും നടത്തി. ഭാഷയായിരുന്നു ചർച്ചാ വിഷയം.

ഹൂസ്റ്റൺ∙കേരളാ റൈറ്റേഴ്സ് ഫോറം യുഎസ്എ, 2020 ഓഗസ്റ്റ് 16 ഞായറാഴ്ച, വിഡിയോ കോൺഫറൻസ് മുഖേന സാഹിത്യ സമ്മേളനവും ചർച്ചയും നടത്തി. ഭാഷയായിരുന്നു ചർച്ചാ വിഷയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രസിഡന്റ് ഡോ.മാത്യു വൈരമൺ അധ്യക്ഷത വഹിച്ചു. ദേവരാജ് കുറുപ്പ് സ്മാരക ലിറ്റററി അവാർഡിനുള്ള  കവിതകൾ വടക്കേ അമേരിക്കയിലെ മലയാള  കവികളിൽനിന്ന് ക്ഷണിക്കുന്ന വിവരം  പ്രോഗ്രാം  കോ-ഓർഡിനേറ്റർ ജോൺ മാത്യു അറിയിച്ചു.  രണ്ടു പേജിൽ കവിയാത്ത മലയാള കവിതകൾ ഒക്ടോബർ 31, 2020 നു മുൻപ് johnmathew102@yahoo.com എന്ന വിലാസത്തിൽ അയച്ചു കൊടുക്കേണ്ടതാണ്. 

ADVERTISEMENT

ജോൺ കുന്തറയുടെ “Stories Appa Told” എന്ന കൃതി യോഗത്തിൽ ഡോക്ടർ മാത്യു വൈരമണ് പ്രകാശനം ചെയ്തു. താൻ കൊച്ചു മക്കൾക്ക് പറഞ്ഞു കൊടുത്ത കഥകളുടെ ഒരു സമാഹാരമാണ് ഈ കൃതി എന്ന് ജോൺ കുന്തറ അറിയിച്ചു. 

സാഹിത്യ സമ്മേളനത്തിൽ  ജോസഫ് തച്ചാറ മോഡറേറ്റർ ആയിരുന്നു. “ഇംഗ്ലീഷിൽ മലയാളം ഒളിഞ്ഞും തെളിഞ്ഞും” എന്ന വിഷയത്തെക്കുറിച്ചു ഈശോ ജേക്കബ് പ്രഭാഷണം നടത്തി. ഉദാഹരണ സഹിതം മലയാളത്തിലെയും ഇംഗ്ലീഷിലേയും പല വാക്കുകളുടെയും സാദൃശ്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാഷാശാസ്‌ത്രപരമായ കൂടുതൽ ഗവേഷണത്തിന് ഈശോയുടെ നിരീക്ഷണങ്ങൾ വഴി തെളിക്കും എന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. 

ADVERTISEMENT

തുടർന്ന് ജോൺ മാത്യു  “നാടിന്റെ ഭാഷ, നാട്ടാരുടെ ഭാഷ” എന്ന ലേഖനം അവതരിപ്പിച്ചു. ഏറ്റവും പ്രാചീനമായ തമിഴും ദ്രാവിഡ ഭാഷയും ലോകത്തിലെ എല്ലാ ഭാഷാ വിഭാഗങ്ങളെയും സ്വാധീനിച്ചിട്ടുണ്ട് എന്ന്  അദ്ദേഹം സമർഥിച്ചു. ഭാഷ ആരുടേത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിൽ മനുഷ്യന്റെയും ഭാഷയുടെയും യാത്രയും പരിണാമവും അദ്ദേഹം വിശകലനം ചെയ്തു ബാബേലിന്റെ പ്രസക്തി ചൂണ്ടിക്കാണിച്ചു . 

ഇതിനുശേഷം ജോൺ തൊമ്മൻ  താൻ രചിച്ച  “ഉവാപ്പി” എന്ന ചെറുകഥ വായിക്കുകയുണ്ടായി. കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ ചെറിയാൻ എന്ന ഇംഗ്ലീഷ് അധ്യാപകന്റെയും  ഉവാപ്പി എന്ന സുന്ദരിയായ പെൺകുട്ടിയുടെയും കഥ. സ്പെഷൽ ക്ലാസും ട്യൂഷനും അവരെ അടുപ്പിച്ചു. പെൺകുട്ടിയുടെ ഗർഭം ഉണ്ടാക്കിയ നാണക്കേടിൽ നിന്നും രക്ഷപെടാൻ ചെറിയാൻ നാട്ടിലേക്ക് തിരിക്കുന്നതാണ് കഥ. ചെറിയാൻ എന്ന കഥാപാത്രത്തെ വളരെ ഭംഗിയായി ഇതിൽ വരച്ചു കാട്ടുന്നു. 

ADVERTISEMENT

തുടർന്നു നടന്ന ചർച്ചയിൽ ജോൺ മാത്യു, ജോൺ കുന്തറ, ഡോ. സണ്ണി എഴുമറ്റൂർ,   മാത്യു നെല്ലിക്കുന്ന്, എ.സി.ജോർജ്, കുര്യൻ മ്യാലിൽ, ഷാജി പാംസ് ആർട്ട്,  മാത്യു കുരവയ്ക്കൽ, മാത്യു മത്തായി, ടി എൻ. സാമുവേൽ, ഈശോ ജേക്കബ്, മേരി കുരവയ്ക്കൽ, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന്,  ഡോ. വൈരമൺ, പ്രജീവ് നാണു, ജോസഫ് തച്ചാറ, ടി. ജെ. ഫിലിപ്പ്, തോമസ് വർഗീസ് കളത്തൂർ, ജോൺ തൊമ്മൻ, ജോസഫ് പൊന്നോലി എന്നിവർ സജീവമായി പങ്കെടുത്തു.   

അടുത്ത പ്രസിദ്ധീകരണത്തിലേക്കുള്ള കൃതികൾ ഒക്ടോബർ 31, 2020 നു മുൻപ്  പ്രതീക്ഷിക്കുന്നു എന്ന് പബ്ലിഷിങ് കോ-ഓർഡിനേറ്റർ മാത്യു നെല്ലിക്കുന്ന് അറിയിച്ചു.  അടുത്ത മീറ്റിങ് സെപ്റ്റംബര് 27, 2020 ഞായറാഴ്ച നാലിന് വിഡിയോ കോൺഫറൻസിലൂടെ നടത്തുന്നതായിരിക്കും എന്നും കോവിഡിനെ കുറിച്ചുള്ള ചർച്ച ആയിരിക്കും വിഷയം എന്ന് ജോൺ മാത്യു  അറിയിച്ചു. പങ്കെടുത്ത എല്ലാവർക്കും മാത്യു മത്തായി, ട്രഷറർ നന്ദി രേഖപ്പെടുത്തി.