ന്യൂയോർക്ക് ∙ പെൻസിൽവാനിയിലെ ജോൺസ് ടൗണിൽ ഒരു വലിയ റാലിയെ അഭിസംബോധന ചെയ്തു റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു

ന്യൂയോർക്ക് ∙ പെൻസിൽവാനിയിലെ ജോൺസ് ടൗണിൽ ഒരു വലിയ റാലിയെ അഭിസംബോധന ചെയ്തു റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ പെൻസിൽവാനിയിലെ ജോൺസ് ടൗണിൽ ഒരു വലിയ റാലിയെ അഭിസംബോധന ചെയ്തു റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ പെൻസിൽവാനിയിലെ ജോൺസ് ടൗണിൽ ഒരു വലിയ റാലിയെ അഭിസംബോധന ചെയ്തു റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു: ‘എക്കാലത്തെയും ഏറ്റവും മോശം സ്ഥാനാർത്ഥിയാണ് (മുൻ വൈസ് പ്രസിഡന്റ്) ബൈഡൻ. അങ്ങനെ ഒരാളിനോട് തോൽക്കുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാവാൻ കഴിയുമോ ? അത് തികച്ചും അവിശ്വസനീയമായിരിക്കും’. അവിശ്വസനീയമാത് സംഭവിച്ചേക്കാമെന്ന് സർവേകൾ പറയുന്നു. 

ട്രംപ് പെൻസിൽവേനിയയിൽ റാലി നടത്തുവാൻ കാരണമുണ്ട്. ഇലക്ടറൽ കോളേജ് വോട്ടുകളാൽ സമ്പന്നമാണ് സംസ്ഥാനം. കൊറോണ വൈറസ്  പിടിപെട്ടതിനുശേഷം നടത്തുന്ന രണ്ടാമത്തെ റാലിയിൽ ട്രംപ് ആയിരങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഒരു മണിക്കൂർ നീണ്ട പ്രസംഗം കേട്ടു നിന്നവരിൽ പലരും മാസ്ക് ധരിച്ചിരുന്നില്ല. താനുമായി ബന്ധപ്പെടുന്നവർക്ക് രോഗം പകരില്ല എന്ന് അവകാശപ്പെട്ട് ധൈര്യപ്പെടുന്നവരെ ചുംബിക്കുവാൻ തയാറാണെന്ന് ട്രംപ് അറിയിച്ചു.

ADVERTISEMENT

പ്രാദേശിക വികാരം മുതലെടുക്കുവാൻ ട്രംപ് ശ്രമിച്ചു. ഊർജ്ജസ്രോതകൾ അമിതമായി ആശ്രയിക്കുന്ന പ്രദേശങ്ങളിൽ ഖനനം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. പുതിയ ഖനനാനുമതി നിഷേധിക്കുമെന്ന ബൈഡന്റെ പ്രഖ്യാപനത്തിന് വിരുദ്ധമാണ് ട്രംപിന്റെ നിലപാട്. ഉൾനാടൻ പ്രദേശങ്ങളിലെ, പ്രത്യേകിച്ച് സ്ത്രീ വോട്ടർമാരെ തനിക്ക് അനുകൂലമാക്കാൻ ട്രംപ് ശ്രമിച്ചു. ഒരു ദിവസം മുൻപ് ട്രംപ് ഫ്ലോറിഡയിൽ പ്രചരണം നടത്തി.

മറുവശത്ത് ബൈഡനും ഇലക്ടൊറൽ വോട്ടുകൾ ധാരാളമുള്ള സംസ്ഥാനങ്ങളിൽ പ്രചരണം ശക്തമാക്കി. ഫ്ലോറിഡയിൽ മുതിർന്ന വോട്ടർമാർക്കിടയിലായിരുന്നു പ്രചരണം. ഫ്ലോറിഡ ട്രംപിന് നിർണായകമാണ്. ഫ്ലോറിഡ പിടിക്കുകയാണ് ഡെമോക്രാറ്റുകളുടെ ലക്ഷ്യം. ട്രംപിന് താൽപര്യമുള്ള ഏക മുതിർന്ന പൗരൻ ട്രംപ് മാത്രമാണ്. വീണ്ടും വീണ്ടും ട്രംപ് മാസ്ക് ധരിക്കാത്തതിനെ വിമർശിച്ചതിനുശേഷം ബൈഡൻ രണ്ട് മാസ്കുകൾ ധരിച്ചു. ഒരു എൻ 95ന് മുകളിൽ ഒരു ബ്ലൂ സർജിക്കൽ മാസ്കും ബൈഡൻ ധരിച്ചു. അങ്ങനെയാണ് ഫ്ലോറിഡയിൽ പ്ലെയിനിൽ നിന്നിറങ്ങിയത്. അതിനുശേഷം ഒരു മാസ്ക്ക് ഊരി മാറ്റി.

ADVERTISEMENT

ഫണ്ട് വരുന്നു, പ്രചാരണം തകർക്കുന്നു

ന്യൂയോർക്ക് ബില്യണയറും മുൻ മേയറുമായ മൈക്ക് ബ്ലൂംബെർഗ് മയാമി ഡേഡ് കൗണ്ടിയിലെ ബൈഡന്റെ പ്രചരണം ഊർജ്ജിതപ്പെടുത്തുന്നതിന് 5 ലക്ഷം ഡോളർ നൽകി. കേംബ്രിയ കൗണ്ടിയിലെ ജോൺസ് ടൗൺ എയർപോർട്ടിനടുത്തായിരുന്നു ട്രംപിന്റെ പ്രചരണം. പരമ്പരാഗതമായി ഒരു കൽക്കരി മേഖലയാണ്. 2008 ൽ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കു നേരിയ ഭൂരിപക്ഷം നൽകിയിരുന്നു. 2017 ൽ 37 പെർസെന്റേജ് പോയിന്റിന് ട്രംപിനെ വിജയിപ്പിച്ചു.

ADVERTISEMENT

ബൈഡൻ ജനിച്ചത് ജോണൺസ് ടൗണിന് 220 മൈൽ അകലെയുള്ള സ്ക്രാന്റണിലാണ്. കഴിഞ്ഞ മാസം ബൈഡൻ ജോൺസ് ടൗണിൽ പ്രചരണം നടത്തി. ബൈഡന്റെ പ്രചരണ സംഘം ഫ്ലോറിഡയുടെ 29 ഇലക്ടറൽ വോട്ടുകൾ നേടിയില്ലെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുമെന്ന് കരുതുന്നു.  പെൻസിൽവേനിയ നേടുമെന്ന് ഉറപ്പിച്ച് പറയുന്നു. ഈ സംസ്ഥാനം നഷ്ടപ്പെട്ടാൽ ബൈഡന്റെ ഭൂരിപക്ഷം ഗണ്യമായി കുറയും.

2016 ൽ ട്രംപ് മിഷിഗൺ, പെൻസിൽവേനിയ, വിസ്കോൺസിൽ സംസ്ഥാനങ്ങൾ കഷ്ടിച്ചാണ് നേടിയത്. ഇവയിൽ ഒരെണ്ണമെങ്കിലും ജയിച്ചില്ലെങ്കിൽ രണ്ടാമൂഴം അസാധ്യമായിരിക്കും. മിഷിഗൺ ട്രംപിന് ലഭിക്കുകയില്ലെന്ന് നിരീക്ഷകർ പറയുന്നു. വിസ്കോൺസിൽ നേടുകയും പ്രയാസമായിരിക്കും. ഇവിടെ ജയിച്ചാലും ബൈഡൻ ഫ്ലോറിഡയോ സാധാരണ ചുവപ്പായ അരിസോണയോ നേടിയാൽ ഇലക്ടറൽ കോളേജിൽ ട്രംപ് ഗണ്യമായ നേട്ടം കൈവരിക്കണം.

ഈ ലക്ഷ്യം മുന്നിൽ കണ്ടാണ്  ട്രംപ് ഈയാഴ്ച നടത്തുന്ന യാത്രകൾ. പെൻസിൽവേനിയ, ഫ്ലോറിഡ, മറ്റൊരു പ്രധാന സമരമുഖം നോർത്ത് കരോലില, പിന്നെ തനിക്കൊപ്പമാണെന്ന് ട്രംപ് കരുതിയിരുന്ന അയോവയിലും ജോർജിയയിലും ബൈഡൻ ചില മുന്നേറ്റങ്ങൾ നടത്തുന്നു. ഈ സംസ്ഥാനങ്ങളിലൊക്കെ പ്രചരണം ഊർജ്ജിതമാക്കാനാണ് ട്രംപിന്റെ ശ്രമം.

20 ഇലക്ടൊറൽ വോട്ടുകൾ ഉള്ള പെൻസിൽവേനിയയിൽ ഫിലാഡൽഫിയയും പിറ്റ്സ്ബർഗും ഒഴികെ  ബാക്കി മിക്കവാറും ഗ്രാമ പ്രദേശമോ, ചെറിയ നഗരങ്ങളോ, പട്ടണങ്ങളോ ആണ്. ഇവിടെയൊക്കെ നാല് വർഷം മുൻപ് ട്രംപ് പടയോട്ടം നടത്തിയിരുന്നു. വീണ്ടും വർധിത വീര്യത്തോടെ പ്രചരണം നടത്തിയേ മതിയാകൂ. എന്നാൽ പൊതുതിരഞ്ഞെടുപ്പിന് 18 ദിവസങ്ങൾ മാത്രം ശേഷിക്കെ, ഏർളി വോട്ടിംഗും, മെയിൽ ഇന്നും പുരോഗമിക്കുമ്പോൾ ഇത് എത്രമാത്രം ഫലവത്തായിരിക്കും എന്ന് പറയാനാവില്ല. ഫിലഡൽഫിയയുടെ ഉപനഗരങ്ങളിൽ 2016 ലെ ട്രംപിന്റെ പ്രചരണം കാര്യക്ഷമമായിരുന്നില്ല എന്ന് പരാതി ഉണ്ടായിരുന്നു.