ഡിട്രോയിറ്റ് ∙ മിലന്‍ (മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍) രണ്ടു പതിറ്റാണ്ടു കാലത്തെ സാഹിത്യ സേവനങ്ങളും ഭാഷാ പരിപോഷണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി ഡിസംബര്‍ 12 ന് ഇരുപതാം വാര്‍ഷികം സൂം വെബ്‌നാറിലൂടെ ആഘോഷിക്കുന്നു. കേരള സാഹിത്യ അക്കാദമി ചെയര്‍മാനും മലയാളികളുടെ പ്രിയപ്പെട്ട കഥാകാരനുമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിട്രോയിറ്റ് ∙ മിലന്‍ (മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍) രണ്ടു പതിറ്റാണ്ടു കാലത്തെ സാഹിത്യ സേവനങ്ങളും ഭാഷാ പരിപോഷണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി ഡിസംബര്‍ 12 ന് ഇരുപതാം വാര്‍ഷികം സൂം വെബ്‌നാറിലൂടെ ആഘോഷിക്കുന്നു.

ADVERTISEMENT

കേരള സാഹിത്യ അക്കാദമി ചെയര്‍മാനും മലയാളികളുടെ പ്രിയപ്പെട്ട കഥാകാരനുമായ വൈശാഖന്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ചുരുങ്ങിയ കാലംകൊണ്ട് സഹൃദയ മനസ്സുകളില്‍ ഇടം നേടിയ പ്രമുഖ നോവലിസ്റ്റ് കെ.വി. മോഹന്‍കുമാര്‍ മുഖ്യാതിഥിയും, മുരളി തുമ്മാരുകുടി, സാഹിത്യ അക്കാദമി മുന്‍ അംഗവും മുന്‍ വനിതാകമ്മീഷന്‍ മെമ്പറും എഴുത്തുകാരിയുമായ ഡോ. പ്രമീളാ ദേവി എന്നിവര്‍ പങ്കെടുക്കും.

 ലാന പ്രസിഡന്റ് ജോസന്‍ ജോര്‍ജ്, ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രാജേഷ് കുട്ടി, കേരളാ ക്ലബ് പ്രസിഡന്റ് അജയ് അലക്‌സ്, ഇന്ത്യ ലീഗ് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് ജോര്‍ജ് വന്നിലം എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുന്ന സമ്മേളനത്തില്‍ വ്യത്യസ്ത തലമുറകളിലെ ശ്രദ്ധേയരായ അഞ്ചു കവികളുടെ കവിതകള്‍ കോര്‍ത്തിണക്കികൊണ്ടുള്ള ഒരു കാവ്യോപഹാരവും ഒരുക്കുന്നു.

ADVERTISEMENT

മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലുള്ള പ്രമുഖരായ മുപ്പതില്‍പരം എഴുത്തുകാരെ മിഷിഗണ്‍ മലയാളികള്‍ക്ക് നേരിട്ട് പരിചയപ്പെടുത്തിയ മിലന്റെ ഇരുപതു വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ അനുസ്മരിക്കുന്ന ഒരു സമ്പുര്‍ന്ന സ്മരണികയും തദവസരത്തില്‍ പ്രകാശനം ചെയ്യുന്നു. സ്മരണികയുടെ എഡിറ്റോറിയല്‍ സമിതിയില്‍ ദിലീപ് നമ്പീശന്‍, സലിം മുഹമ്മദ്, ഡോ: ശാലിനി ജയപ്രകാശ്, ജോര്‍ജ് വന്നിലം, വിനോദ് കൊണ്ടൂര്‍ എന്നിവരും പ്രചാരണ വിഭാഗത്തില്‍ സാജന്‍ ഇലഞ്ഞിക്കല്‍, രാജേഷ്കുട്ടി, ദിനേശ് ലക്ഷ്മണന്‍ എന്നിവരും പ്രവര്‍ത്തിച്ചുവരുന്നു.

എല്ലാ ഭാഷാ സ്‌നേഹികളുടെയും സാഹിത്യ ആസ്വാദകരുടെയും സാന്നിധ്യവും സഹകരണവും അഭ്യര്‍ഥിക്കുന്നതായി പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ മാത്യു ചെരുവില്‍ സ്ഥാപക സെക്രട്ടറിയും വൈസ് പ്രസിഡന്റുമായ തോമസ് കര്‍ത്താനാല്‍ സെക്രട്ടറി അബ്ദുള്‍ പുന്നിയുര്‍ക്കുളം ട്രഷറര്‍ മനോജ് കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.