ന്യുയോർക്ക് ∙ സിഎംഎസ് കോളേജ് പൂർവവിദ്യാർഥി സംഘടന വിദ്യാസൗഹൃദം യുഎസ് ചാപ്റ്റർ ആരംഭിച്ച സ്കോളർഷിപ്പ് പരിപാടിയുടെ ഉദ്ഘാടനം ഒക്ടോബർ 24ന് കോട്ടയം സിഎംഎസ് കോളേജ് അങ്കണത്തിൽ നടത്തി

ന്യുയോർക്ക് ∙ സിഎംഎസ് കോളേജ് പൂർവവിദ്യാർഥി സംഘടന വിദ്യാസൗഹൃദം യുഎസ് ചാപ്റ്റർ ആരംഭിച്ച സ്കോളർഷിപ്പ് പരിപാടിയുടെ ഉദ്ഘാടനം ഒക്ടോബർ 24ന് കോട്ടയം സിഎംഎസ് കോളേജ് അങ്കണത്തിൽ നടത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യുയോർക്ക് ∙ സിഎംഎസ് കോളേജ് പൂർവവിദ്യാർഥി സംഘടന വിദ്യാസൗഹൃദം യുഎസ് ചാപ്റ്റർ ആരംഭിച്ച സ്കോളർഷിപ്പ് പരിപാടിയുടെ ഉദ്ഘാടനം ഒക്ടോബർ 24ന് കോട്ടയം സിഎംഎസ് കോളേജ് അങ്കണത്തിൽ നടത്തി. റവ. ജേക്കബ് ജോർജ് പ്രാരംഭ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. യുഎസ് ചാപ്റ്റർ  അലുംമിനി വൈസ് പ്രസിഡന്റ് ആൻഡ്രു പാപ്പച്ചൻ സ്വാഗതമാശംസിച്ചു. സ്കോളർഷിപ്പ് പ്രോഗ്രാമിനെ കുറിച്ചും, അലുമിനിയുടെ പ്രവർത്തനങ്ങളെ കുറിച്ചും ആമുഖപ്രസംഗത്തിൽ യുഎസ് ചാപ്റ്റർ പ്രസിഡന്റ് പ്രഫ. സണ്ണി എ. മാത്യൂസ് വിശദീകരിച്ചു.‌

കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് ജോഷ്വവ കോളേജിൽ നിന്നും പഠിച്ചിറങ്ങി വിദേശത്തും, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും പല ഉന്നത സ്ഥാനങ്ങളിലും പ്രവർത്തിക്കുന്നവർ കോളേജിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി സഹകരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് വെളിപ്പെടുത്തി. തുടർന്ന് മുഖ്യ പ്രാസംഗീകൻ യുഎൽ അക്കാദമിക്  ഇംപാക്ട് ഡെപ്യൂട്ടി ഡയറക്ടർ ആന്റ് ചീഫ് രാമു ദാമോദരൻ സ്കോളർഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമർഥരായ വിദ്യാർഥികളുടെ പഠനം മുമ്പോട്ടു കൊണ്ടുപോകുന്നതിന് പൂർവ്വ വിദ്യാർഥികൾ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് പഠനത്തിനു സഹായകമാകുക  മാത്രമല്ല, അവരുടെ  ഭാവി രൂപപ്പെടുത്തുന്നതിനും  മറ്റുള്ളവരെ സഹായിക്കുന്നതിനും പ്രേരണ നൽകുമെന്ന്  രാമു ദാമോദരൻ അഭിപ്രായപ്പെട്ടു. 

ADVERTISEMENT

ഇന്ത്യയുടെ മുൻ രാഷ്ട്രപതി കെ. ആർ. നാരായണന്റെ ജീവിതത്തെ മാതൃകയായി ചൂണ്ടികാണിക്കുന്നതിനും രാമു ദാമോദരൻ സമയം കണ്ടെത്തി. ഗസ്റ്റ് ഓഫ് ഹൊണർ പ്രൊഫ. ജോർജ് കോശി (മുൻ വൈസ് പ്രിൻസിപ്പാൾ), ആശംസകൾ നേർന്ന് ഡോ.റോയ്സാം  ഡാനിയേൽ, പ്രഫ. കെ. സി. ജോർജ്, പ്രഫ. സി. എ. അബ്രഹാം, ലോണ അബ്രഹാം എന്നിവർ പ്രസംഗിച്ചു. അലുമിനി അസോസിയേഷൻ സെക്രട്ടറി (യുഎസ്ചാപ്റ്റർ) കോശി ജോർജ് സ്പോൺസർമാരെ പരിചയപ്പെടുത്തി.

ഇരുപത്തിയഞ്ചു വിദ്യാർഥികൾക്കാണ് ആദ്യഘട്ടത്തിൽ സ്കോളർഷിപ്പു നൽകുന്നതെന്ന് കോശി ജോർജ് പറഞ്ഞു. ഡോ. ടി. വി. ജോൺ നന്ദി പ്രകാശിപ്പിച്ചു.  റവ. സാജൻ ജേക്കബ് ഫിലിപ്പ് സമാപന പ്രാർഥന നടത്തി.