ഹൂസ്റ്റൺ ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ (ഐസിഇസിഎച്ച്) എല്ലാ വർഷവും നടത്തിവരാറുള്ള എക്യൂമെനിക്കൽ ബൈബിൾ ക്വിസ് ഒക്ടോബർ 25 ന് ഞായറാഴ്ച വൈകിട്ട് ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ (ഐസിഇസിഎച്ച്) എല്ലാ വർഷവും നടത്തിവരാറുള്ള എക്യൂമെനിക്കൽ ബൈബിൾ ക്വിസ് ഒക്ടോബർ 25 ന് ഞായറാഴ്ച വൈകിട്ട് ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ നടത്തി. ഹൂസ്റ്റണിലെ വിവിധ ഇടവകകളെ പ്രതിനിധീകരിച്ചു 13 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഹൂസ്റ്റൺ സെന്റ് ജെയിംസ് ക്നാനായ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി ചാമ്പ്യന്മാരായി. സെന്റ് ജെയിംസ് ടീമിന് ജോയൽ മാത്യു (ചാമ്പ്യൻസ് മോർട്ട്ഗേജ്)  സ്പോൺസർ ചെയ്ത എവർ റോളിങ്ങ് ട്രോഫി സമ്മാനിച്ചു.

ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തോഡോക്സ് കത്തീഡ്രൽ ടീം രണ്ടാം സ്ഥാനം നേടി റോബിൻ ഫിലിപ്പ് ആൻഡ് ഫാമിലി സ്പോൺസർ  ചെയ്ത എവർറോളിങ് ട്രോഫി നേടിയപ്പോൾ മൂന്നാം സ്ഥാനത്തെത്തിയ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ചർച്ച്‌ ടീം അനൂപ് എബ്രഹാം സ്പോൺസർ ചെയ്ത ചെറുകാട്ടൂർ ഏബ്രഹാം മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയ്ക്ക് അർഹരായി. 

ADVERTISEMENT

റവ. ജേക്കബ്.പി.തോമസ് (വികാരി, ട്രിനിറ്റി മാർത്തോമാ ഇടവക), റവ.ഫാ. ബിന്നി ഫിലിപ്പ് (വികാരി,സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചർച്ച്) എന്നിവർ ക്വിസ് മാസ്റ്റർമാരായി മത്സരത്തിന് നേതൃത്വം നൽകി.

ക്വിസ് മൽശരത്തിനു ശേഷം  ഐസിഇസിഎച്ച് പ്രസിഡന്റ് റവ.ഫാ.ഐസക്.ബി. പ്രകാശിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. റവ. തോമസ് അമ്പലവേലിൽ, റവ.ജേക്കബ്.പി.തോമസ്, റവ. കെ.ബി.കുരുവിള. റവ.ഫാ.ബിന്നി ഫിലിപ്പ് ,റവ.റോഷൻ.വി.മാത്യൂസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ADVERTISEMENT

എക്യൂമെനിക്കൽ ക്വിസ് മത്സരത്തിന്റെ വിജയത്തിനായി ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഐസക്.ബി.പ്രകാശ്, വൈസ് പ്രസിഡന്റ് റവ.ജേക്കബ്.പി. തോമസ്, സെക്രട്ടറി എബി.കെ.മാത്യു, ട്രഷറർ രാജൻ അങ്ങാടിയിൽ, പ്രോഗ്രാം കോർഡിനേറ്റർ ഷാജി പുളിമൂട്ടിൽ, പിആർഓ റോബിൻ ഫിലിപ്പ്, വോളന്റിയർ ക്യാപ്റ്റന്മാരായ ജോജോ തുണ്ടിയിൽ, ഷീജാ വർഗീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നൈനാൻ വീട്ടിനാലിൽ, ജോൺസൻ കല്ലുംമൂട്ടിൽ, ഡോ.അന്ന ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

മത്സരത്തിന് ആതിഥേയത്വം വഹിച്ച ട്രിനിറ്റി ഇടവകകയ്ക്കും മത്സരത്തിന്റെ സാങ്കേതിക സഹായത്തിനു നേതൃത്വം നൽകിയ ട്രിനിറ്റി ഇടവക ഓഡിയോ വീഡിയോ ടീമിനും (ജെയ്‌സൺ, ടോം, വിനോദ്) പ്രത്യേക നന്ദി പ്രകാശിപ്പിച്ചു.