റ്റെറന്റ് കൗണ്ടി ∙ നോർത്ത് ടെക്സസിലെ സുപ്രധാന കൗണ്ടിയായ റ്റെറന്റ് കൗണ്ടിയിൽ ഏറ്റവും ഒടുവിൽ (നവംബർ 30 )ലഭിച്ച റിപ്പോർട്ട് അനുസരിച്ചു കോവിഡ് 19 രോഗികളുടെ എണ്ണം ഒരുലക്ഷം കവിഞ്ഞതായി കൗണ്ടി പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റ്റെറന്റ് കൗണ്ടി ∙ നോർത്ത് ടെക്സസിലെ സുപ്രധാന കൗണ്ടിയായ റ്റെറന്റ് കൗണ്ടിയിൽ  ഏറ്റവും ഒടുവിൽ (നവംബർ 30 )ലഭിച്ച റിപ്പോർട്ട് അനുസരിച്ചു കോവിഡ് 19 രോഗികളുടെ എണ്ണം ഒരുലക്ഷം കവിഞ്ഞതായി കൗണ്ടി പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. താങ്ക്സ് ഗിവിങ്ങിനു ശേഷം തിങ്കളാഴ്ച മാത്രം 3356 പുതിയ പോസിറ്റീവ് കേസ്സുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

മാർച്ച് ആദ്യവാരം മുതൽ രണ്ടു മാസം മുമ്പു വരെ പോസിറ്റീവ് രോഗികളുടെ എണ്ണം 50,000 ആയിരുന്നുവെങ്കിൽ അവസാന രണ്ടുമാസങ്ങളിലാണ് 50,000 കേസ്സുകൾ കണ്ടെത്തിയിരിക്കുന്നത്. കൃത്യമായ കണക്കുകളനുസരിച്ചു റ്റെറന്റ് കൗണ്ടിയിൽ ഇതുവരെ 100,650 പോസിറ്റീവ് കേസ്സുകൾ കണ്ടെത്തിയിട്ടുണ്ട്. 843 മരണവും സംഭവിച്ചു. 71,100 പേർ രോഗവിമുക്തി നേടിയിട്ടുണ്ട്.

ADVERTISEMENT

റ്റെറന്റ് കൗണ്ടിയിൽ മാസ്ക് മാൻഡേറ്റ് 2021 ഫെബ്രുവരി 28 വരെ നീട്ടിയതായി കൗണ്ടി അധികൃതർ അറിയിച്ചു. കൗണ്ടിയിൽ കോവിഡ് 19 ബാധിച്ചു മരിച്ചവരിൽ 71% 65 വയസ്സിനു മുകളിലുള്ളവരാണ്. 22 മുതൽ 44 വയസ്സു വരെയുള്ളവരിൽ മരണത്തിന്റെ ശരാശരി 36 % ആണ്.

തിങ്കളാഴ്ച വരെ കൗണ്ടി ആശുപത്രികളിൽ 855 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ആകെ 828 വെന്റിലേറ്ററുകളാണ് കൗണ്ടിയിൽ ഇപ്പോൾ ഉള്ളതെന്നും 539 എണ്ണം കൂടെ ഉടൻ ലഭിക്കുമെന്നും അധികൃതർ പറയുന്നു.