ഹൂസ്റ്റൺ ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐസിഇസിഎച്ച്) 39–ാമത് എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 26ന് വൈകിട്ട് അഞ്ചിന് ഹൂസ്റ്റണിലെ സെന്റ് ജെയിംസ് ക്നാനായ ഓർത്തഡോൿസ് ദേവാലയത്തിൽ വച്ച് നടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐസിഇസിഎച്ച്) 39–ാമത് എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 26ന് വൈകിട്ട് അഞ്ചിന് ഹൂസ്റ്റണിലെ സെന്റ് ജെയിംസ് ക്നാനായ ഓർത്തഡോൿസ് ദേവാലയത്തിൽ വച്ച് നടന്നു. ചടങ്ങിൽ ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ ഐസക് ബി പ്രകാശ് അധ്യക്ഷത വഹിച്ചു. 

റവ. ഉമ്മൻ ശാമുവേലിന്റെ പ്രാരംഭ പ്രാർഥനയോടു കൂടി ആരംഭിച്ച യോഗത്തിൽ ഐസിഇസിഎച്ച് സെക്രട്ടറി എബി കെ മാത്യു സ്വാഗതം ആശംസിച്ചു.റവ. ഫാ. ഐസക് ബി പ്രകാശിന്റെ അധ്യക്ഷ പ്രസംഗത്തിന് ശേഷം വൈദികരും ഐസിഇസിഎച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേർന്ന് നിലവിളക്ക് കൊളുത്തി ഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിസ്മസ് സെലിബ്രേഷൻ 2020 ഔപചാരികമായി ഉദ്ഘാടനം ചെയ്തു.  

ADVERTISEMENT

തുടർന്ന് ഈ വർഷത്തെ മുഖ്യാതിഥി വെരി. റവ.ഫാ പ്രസാദ് കോവൂർ കോർ എപ്പിസ്കോപ്പ (റിട്ട. കോർ എപ്പിസ്കോപ്പ, ക്നാനായ ഓർത്തഡോൿസ് ചർച്) മുഖ്യ ക്രിസ്തുമസ് സന്ദേശം നൽകി. ക്രിസ്മസ് ആഘോഷങ്ങൾ അന്വർഥമാക്കുവാൻ ക്രിസ്തു നമ്മുടെ ഹൃദയങ്ങളിൽ ജനിക്കണമെന്നും നാം ക്രിസ്തുവിന്റെ സാക്ഷികൾ ആകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു  സെയ്ന്റ് ജെയിംസ് ക്നാനായ ഓർത്തോഡോക്സ് ദേവാലയ വികാരി റവ. ഫാ എബ്രഹാം  സക്കറിയ മുഖ്യാതിഥിയെ സദസിനു പരിചയപ്പെടുത്തി.

ഐസിഇസിഎച്ച് യൂത്ത് കോഓർഡിനേറ്റർ റവ. റോഷൻ വി മാത്യൂസ് (അസി. വികാരി ട്രിനിറ്റി മാർത്തോമാ ഇടവക) ഇംഗ്ലീഷ് ക്രിസ്മസ് മെസ്സേജ് നൽകി.    ചടങ്ങിൽ സജി പുളിമൂട്ടിൽ (സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ഇടവക) ഡോ. അന്നാ കെ ഫിലിപ്പ്  (സെന്റ്  തോമസ്  സി. എസ്. ഐ ചർച് ഓഫ് ഗ്രെയ്റ്റർ  ഹൂസ്റ്റൺ) എന്നിവർ ഒന്നും രണ്ടും ബൈബിൾ പാഠഭാഗങ്ങൾ വായിച്ചു.

ADVERTISEMENT

സബാൻ സാമിന്റെ നേതൃത്തിൽ ഹ്യൂസ്റ്റൺ എക്യൂമെനിക്കൽ ഗായകസംഘം ശ്രുതി മധുരമായ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു. റോജിൻ ശാമുവേൽ പിയാനോ വായിച്ചു  റവ ഫാ എബ്രഹാം സക്കറിയായുടെ നേതൃത്വത്തിൽ സെന്റ് ജെയിംസ് ക്നാനായ ഓർത്തഡോൿസ് ഇടവക അംഗങ്ങൾ ആലപിച്ച ക്രിസ്മസ് ഗാനങ്ങൾ പഴയകാല ക്രിസ്തുമസ് കരോൾ സംഘങ്ങളെ ഓർമിപ്പിച്ചു.

ഈ വർഷത്തെ പ്രത്യേക സാഹചര്യം കണക്കാക്കി ഐസിഇസിഎച്ച്  ക്രിസ്മസ് സെലിബ്രേഷൻ ഓൺലൈൻ ലൈവ്-സ്ട്രീം  ആയിട്ടാണ് സംഘടിപ്പിച്ചത്.  റവ.ഫാ ജോൺസൻ പുഞ്ചക്കോണം, ബിനു സക്കറിയ, ജേക്കബ് സ്കറിയ (സൗണ്ട് സിസ്റ്റം) എന്നിവർ ലൈവ് സ്ട്രീമിന്റെ സാങ്കേതിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ADVERTISEMENT

ഐസിഇസിഎച്ച് പ്രോഗ്രാം കോഓർഡിനേറ്റർ ഷാജി പുളിമൂട്ടിൽ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. റവ കെ ബി കുരുവിളയുടെ സമാപന പ്രാർഥനയോടു കുടി ആഘോഷ പരിപാടികൾ അനുഗ്രഹീതമായി സമാപിച്ചു. വൈസ് പ്രസിഡന്റ് റവ. ജേക്കബ്  പി തോമസ് (വികാരി, ട്രിനിറ്റി മാർത്തോമാ ഇടവക ) പ്രോഗ്രാമിന്റെ മാസ്റ്റർ ഓഫ്  സെറിമണി ആയിരുന്നു.

പരിപാടിയുടെ വിജയത്തിനായി എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം ഐ സി ഇ സി എച്ച്  ട്രഷറർ രാജൻ അങ്ങാടിയിൽ,  പിആർഓ റോബിൻ ഫിലിപ്പ്, വോളന്റിയർ ക്യാപ്റ്റൻ ജോജോ തുണ്ടിയിൽ, ജോൺസൺ കല്ലുമൂട്ടിൽ, ജോൺസൺ ഉമ്മൻ, നൈനാൻ വീട്ടിനാൽ എന്നിവർ പ്രവർത്തിച്ചു.