ആല്‍ബര്‍ട്ട ∙ ഐഎപിസിയുടെ വെബ് സീരീസ് മീറ്റിങ്ങുകളുടെ ഭാഗമായി, ആല്‍ബെര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ ചാപ്റ്ററുകളുകള്‍ സംയുക്തമായി 'പോസ്റ്റ് കോവിഡ് കാലഘട്ടത്തിലെ സമ്പദ്‌വ്യവസ്ഥ' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രത്യേക ക്ഷണിതാക്കളായ ഡോ. എസ്. മുഹമ്മദ് ഇര്‍ഷാദ് (ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, മുംബൈ, ഇന്ത്യ), ഡോ. എടയങ്കര മുരളീധരന്‍  (സ്കൂള്‍ ഓഫ് ബിസിനസ്-മാക്ഇവാന്‍ യൂണിവേഴ്‌സിറ്റി, കാനഡ) എന്നിവര്‍ കോവിഡിന് മുന്‍പും, കോവിഡ് കാലഘട്ടത്തിനു ശേഷം വരാനിരിക്കുന്ന  ലോക സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചുള്ള പഠനങ്ങള്‍ ഡാറ്റ സഹിതം പ്രദര്‍ശിപ്പിച്ചു കൊണ്ട് സദസ്സിനു മനസ്സിലാക്കി അവതരിപ്പിച്ചു.  ഡോ. പി.വി ബൈജു (ഡയറക്ടര്‍ ബോര്‍ഡ്  അംഗം) സെമിനാറിന്റെ മോഡറേറ്ററായിരുന്നു.

ADVERTISEMENT

യോഗത്തില്‍ ഐഎപിസി ചെയര്‍മാന്‍ ഡോ.ജോസഫ് എം .ചാലില്‍,  ഐഎപിസി ആല്‍ബെര്‍ട്ട ചാപ്റ്ററിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന "ഐഎപിസി ആല്‍ബര്‍ട്ട ക്രോണിക്കിള്‍' രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു.

ഡോ.ജോസഫ് എം. ചാലില്‍ അധ്യക്ഷത വഹിച്ചു. കാല്‍ഗറിയിലെ വളര്‍ന്നു വരുന്ന ഗായികയായ ആഞ്ജലീന ജോസ് ദേശഭക്തിഗാനം ആലപിച്ചു. നീതു ശിവറാം (ബി.സി ചാപ്റ്റര്‍ ട്രെഷറര്‍)  എം.സി  ആയിരുന്നു. ചടങ്ങിന്  ബിനോജ് കുറുവായില്‍ (വൈസ് പ്രസിഡന്റ് ആല്‍ബെര്‍ട്ട ചാപ്റ്റര്‍ ) സ്വാഗതവും , അനിത നവീന്‍ ( സെക്രട്ടറി -ബി.സി ചാപ്റ്റര്‍) നന്ദിയും പറഞ്ഞു. 

ADVERTISEMENT

ഐഎപിസി ബിഒഡി അംഗങ്ങളായ മാത്യു ജോയ്സ്, ജിന്‍സ്‌മോന്‍ സക്കറിയ, ബിജു ചാക്കോ, ബൈജു പകലോമറ്റം, ആഷ്ലി ജോസഫ്, തമ്പാനൂര്‍ മോഹനന്‍ എന്നിവരുംപങ്കെടുത്ത സെമിനാര്‍ വളരെ  വിജ്ഞാനപ്രദമായിരുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.