ഹൂസ്റ്റണ്‍ ∙ നാലുലക്ഷം ജനങ്ങളുടെ ജീവനെടുത്ത കോവിഡ് കൊലതുള്ളി നില്‍ക്കുമ്പോഴാണ് പുതിയൊരു യുഗപ്രഭാവത്തോടെ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേല്‍ക്കുന്നത്. കൊറോണ അമേരിക്കയുടെ എല്ലാ പ്രഭാവത്തെയും തകര്‍ത്തു കൊണ്ടിരിക്കുമ്പോള്‍, മറ്റെന്തിനേക്കാളും ഊര്‍ജ്ജത്തോടെ അതിനെ പ്രതിരോധിക്കുകയാണ് തന്റെ പ്രാഥമിക

ഹൂസ്റ്റണ്‍ ∙ നാലുലക്ഷം ജനങ്ങളുടെ ജീവനെടുത്ത കോവിഡ് കൊലതുള്ളി നില്‍ക്കുമ്പോഴാണ് പുതിയൊരു യുഗപ്രഭാവത്തോടെ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേല്‍ക്കുന്നത്. കൊറോണ അമേരിക്കയുടെ എല്ലാ പ്രഭാവത്തെയും തകര്‍ത്തു കൊണ്ടിരിക്കുമ്പോള്‍, മറ്റെന്തിനേക്കാളും ഊര്‍ജ്ജത്തോടെ അതിനെ പ്രതിരോധിക്കുകയാണ് തന്റെ പ്രാഥമിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ നാലുലക്ഷം ജനങ്ങളുടെ ജീവനെടുത്ത കോവിഡ് കൊലതുള്ളി നില്‍ക്കുമ്പോഴാണ് പുതിയൊരു യുഗപ്രഭാവത്തോടെ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേല്‍ക്കുന്നത്. കൊറോണ അമേരിക്കയുടെ എല്ലാ പ്രഭാവത്തെയും തകര്‍ത്തു കൊണ്ടിരിക്കുമ്പോള്‍, മറ്റെന്തിനേക്കാളും ഊര്‍ജ്ജത്തോടെ അതിനെ പ്രതിരോധിക്കുകയാണ് തന്റെ പ്രാഥമിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ നാലുലക്ഷം ജനങ്ങളുടെ ജീവനെടുത്ത കോവിഡ് കൊലതുള്ളി നില്‍ക്കുമ്പോഴാണ് പുതിയൊരു യുഗപ്രഭാവത്തോടെ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേല്‍ക്കുന്നത്. കൊറോണ അമേരിക്കയുടെ എല്ലാ പ്രഭാവത്തെയും തകര്‍ത്തു കൊണ്ടിരിക്കുമ്പോള്‍, മറ്റെന്തിനേക്കാളും ഊര്‍ജ്ജത്തോടെ അതിനെ പ്രതിരോധിക്കുകയാണ് തന്റെ പ്രാഥമിക ലക്ഷ്യമെന്നു ബൈഡന്‍ പ്രസ്താവിച്ചു കഴിഞ്ഞു. അധികാരമേല്‍ക്കുന്നതിന്റെ തലേന്ന് കുടിയേറ്റത്തിന്റെ പുതിയ കരുണാഹസ്തം നീട്ടിക്കൊണ്ടു ജനപ്രീതിയുടെ മറ്റൊരു ഉയരത്തിലേക്ക് കൂടിയാണ് ബൈഡന്‍ നടക്കുന്നത്. വൈറസ് കഴിഞ്ഞ ഒരു വര്‍ഷമായി ട്രംപ് ഭരണകൂടത്തെ വിഷമിപ്പിച്ചുവെങ്കില്‍ അതിനെ സാങ്കേതികമായി ഏതു വിധേയനയും മറികടക്കുകയാണ് തന്റെ ഭരണത്തിന്റെ ആദ്യലക്ഷ്യമെന്ന് ബൈഡന്‍ പറയുന്നു. ഒപ്പം പരിസ്ഥിതി, ആസൂത്രണം, സാമ്പത്തികം, ആരോഗ്യം, കുടിയേറ്റം തുടങ്ങിയ മേഖലകളില്‍ കാതലായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന നൂറു ദിന പരിപാടികളും നാളെ പ്രഖ്യാപിക്കും.

 

ADVERTISEMENT

ചൊവ്വാഴ്ച വൈകുന്നേരം ലിങ്കണ്‍ മെമ്മോറിയലിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍. ഇതിനായി രാജ്യ തലസ്ഥാനത്ത് നിരവധി പ്രമുഖര്‍ എത്തും, അവിടെയുള്ള വലിയ കുളത്തിന്റെ ചുറ്റളവില്‍ 400 ലൈറ്റുകള്‍ പ്രകാശിപ്പിക്കും. അതൊരു പ്രതീകമാണ്, ഓരോന്നും പാന്‍ഡെമിക് സമയത്ത് മരണമടഞ്ഞ ഏകദേശം 1,000 അമേരിക്കക്കാരെ പ്രതിനിധീകരിക്കുന്നു.

 

അതേസമയം, സ്ഥാനം ഒഴിഴുമ്പോൾ ഭരണപരമായ പ്രതിസന്ധി വർധിപ്പിക്കാനാണ് ട്രംപിന്റെ ശ്രമം. കൊറോണ വൈറസ് അമേരിക്കയിലേക്ക് വ്യാപിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ട് യൂറോപ്പില്‍ നിന്നും ബ്രസീലില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കുള്ള വിലക്ക് അവസാനിപ്പിക്കാന്‍ ട്രംപ് തിങ്കളാഴ്ച രാത്രി ഉത്തരവിട്ടപ്പോള്‍, ബൈഡന്റെ സഹായികള്‍ അധികാരമേല്‍ക്കുമ്പോള്‍ ഈ നീക്കം റദ്ദാക്കുമെന്ന് അറിയിച്ചു. ബുധനാഴ്ച, ഇത് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ ഇത് റദ്ദായേക്കും. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഈ അധികാരവടംവലി വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ ഇത്തരം നയപരമായ തീരുമാനങ്ങളൊന്നും തന്നെ സാധാരണഗതിയില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സ്വീകരിക്കാറുള്ളതല്ല. പക്ഷേ, എന്നിട്ടും വലിയ മഹത്വത്തിന്റെ മുത്തുക്കൂട ചൂടാനുള്ള ട്രംപിന്റെ ആവേശമാണ് ഇവിടെ പ്രകടമാകുന്നതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു.

 

ADVERTISEMENT

കൊറോണ വൈറസിനെക്കുറിച്ചുള്ള ഉത്കണ്ഠ വളരെ കാര്യമായി തന്നെ വർധിക്കുന്ന സമയത്താണ് ട്രംപിന്റെ ഉത്തരവ് വന്നത്. അങ്ങനെ വന്നാല്‍ അതൊരു 'ഇരുണ്ട ശീതകാലം' ആയിരിക്കും എന്നാണ് ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് . മിക്ക സംസ്ഥാനങ്ങളിലെയും ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ വരെ സാരമായി ബാധിക്കുകയും റെക്കോര്‍ഡ് മരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ദേശീയ വാക്‌സീനേഷന്‍ മന്ദഗതിയിലാണ്. വൈറസിന്റെ വകഭേദം വേരിയന്റ് പടരുന്നു, മറ്റുള്ളവ കണ്ടെത്തുന്നു. അതിനിടയ്ക്ക് ഇത്തരമൊരു അവസ്ഥ രാജ്യത്തിന്റെ പ്രതിരോധം തകര്‍ക്കുമെന്നാണ് ബൈഡന്റെ വാദം.

 

100 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ പൊതുജനാരോഗ്യ പ്രതിസന്ധിയെ തന്റെ മുന്‍ഗാമി എങ്ങനെ കൈകാര്യം ചെയ്തുവെന്നതിനെ വിമര്‍ശിക്കാന്‍ ബൈഡന്‍ ഒട്ടും മടികാണിക്കുന്നുമില്ല. അമേരിക്കയിലേക്ക് വരാന്‍ ശ്രമിക്കുന്ന പൗരന്മാര്‍ക്ക് ബാധകമായ യാത്രാ നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് ഒരു പ്രഖ്യാപനത്തില്‍ ട്രംപ് പറഞ്ഞതിനെ ആരോഗ്യപ്രവര്‍ത്തകരും എതിര്‍ത്തിരുന്നു. വാക്‌സീനേഷന്‍ പാതിയോളം പോലും ആയിട്ടില്ലാത്ത സാഹചര്യത്തിലാണിത്. വിദേശത്തു നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും രാജ്യത്തേക്കു കടക്കുന്നതിനു മുമ്പ് വൈറസ് പരിശോധന നടത്തിയേ തീരു. എയര്‍ലൈന്‍, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങളെ സഹായിക്കാനുള്ള ശ്രമമായാണ് പ്രഖ്യാപനമെന്നാണ് ട്രംപിന്റെ വാദം. ആളുകളെ കുരുതി കൊടുത്തു കൊണ്ട് ഇതിന്റെ ആവശ്യമില്ലെന്നു ബൈഡന്‍ പറയുന്നു.

 

ADVERTISEMENT

നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാന്‍ ആരോഗ്യ–മനുഷ്യ സേവന സെക്രട്ടറി അലക്‌സ് എം. അസര്‍ രണ്ടാമന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നു  ട്രംപ് പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരാന്‍ പുതിയ ഭരണകൂടം അനുവദിക്കില്ലെന്ന് ബൈഡന്റെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്നിഫര്‍ സാകി പറഞ്ഞു. 'പാന്‍ഡെമിക് വഷളാകുകയും ലോകമെമ്പാടും കൂടുതല്‍ പകര്‍ച്ചവ്യാധികള്‍ ഉയര്‍ന്നുവരികയും ചെയ്യുന്നതിനാല്‍, രാജ്യാന്തര യാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കേണ്ട സമയമല്ല ഇത്,' അവര്‍ ട്വീറ്റ് ചെയ്തു.

 

വാഷിങ്ടൻ, ലിങ്കണ്‍ മെമ്മോറിയലില്‍ ചൊവ്വാഴ്ച വൈകുന്നേരം 5:30 ന് 'ഐക്യത്തിന്റെ ദേശീയ നിമിഷം' ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലെ എംപയര്‍ സ്‌റ്റേറ്റ് കെട്ടിടം മറ്റ് ലാന്‍ഡ്മാര്‍ക്കുകള്‍ എന്നിവിടങ്ങളിലും ബൈഡന്റെ ജന്മനാടുകളായ സ്‌ക്രാന്റണ്‍, വില്‍മിങ്ടൻ, ഡെല്‍ എന്നിവിടങ്ങളിലും ഇവന്റുകള്‍ ആസൂത്രണം ചെയ്യുന്നു. ചടങ്ങിന്റെ ചീഫ് എക്‌സിക്യൂട്ടീവ്, ഡെലവെയര്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ടോണി അല്ലെന്‍ പ്രസ്താവനയില്‍ പറഞ്ഞു, ഈ സ്ഥാനാരോഹണം ഒരു പുതിയ ദേശീയ യാത്രയുടെ തുടക്കത്തെ പ്രതിനിധീകരിക്കുന്നു. കൂടുതല്‍ ഉയരങ്ങളിലേക്ക് പോകുന്നതിനുള്ള പ്രതിബദ്ധത പുതുക്കുകയും ചെയ്യുന്നു.