ന്യൂയോര്‍ക്ക് ∙ ഇന്ത്യ സ്വതന്ത്ര ഡമോക്രാറ്റിക് റിപ്പബ്ലിക്കായി ഭരണഘടന നിലവില്‍ വന്നതിന്‍റെ 72ാം വാര്‍ഷികം നോര്‍ത്ത് അമേരിയ്ക്കയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫൊക്കാന ആഘോഷപൂര്‍വ്വം കൊണ്ടാടി.

ന്യൂയോര്‍ക്ക് ∙ ഇന്ത്യ സ്വതന്ത്ര ഡമോക്രാറ്റിക് റിപ്പബ്ലിക്കായി ഭരണഘടന നിലവില്‍ വന്നതിന്‍റെ 72ാം വാര്‍ഷികം നോര്‍ത്ത് അമേരിയ്ക്കയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫൊക്കാന ആഘോഷപൂര്‍വ്വം കൊണ്ടാടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോര്‍ക്ക് ∙ ഇന്ത്യ സ്വതന്ത്ര ഡമോക്രാറ്റിക് റിപ്പബ്ലിക്കായി ഭരണഘടന നിലവില്‍ വന്നതിന്‍റെ 72ാം വാര്‍ഷികം നോര്‍ത്ത് അമേരിയ്ക്കയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫൊക്കാന ആഘോഷപൂര്‍വ്വം കൊണ്ടാടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോര്‍ക്ക് ∙ ഇന്ത്യ സ്വതന്ത്ര ഡമോക്രാറ്റിക് റിപ്പബ്ലിക്കായി ഭരണഘടന നിലവില്‍ വന്നതിന്‍റെ 72ാം വാര്‍ഷികം നോര്‍ത്ത് അമേരിയ്ക്കയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫൊക്കാന ആഘോഷപൂര്‍വ്വം കൊണ്ടാടി. ജനുവരി 23ാം തിയതി ശനിയാഴ്ച രാവിലെ 11-മണിക്ക് സൂം വഴിയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. 

നോര്‍ത്ത് അമേരിയ്ക്കയിലെ ഫൊക്കാന പ്രവര്‍ത്തകരെയും അഭ്യൂദയകാംഷികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ആഘോഷ പരിപാടികള്‍  ഇന്ത്യയിലെയും അമേരിയ്ക്കയിലെയും സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ നേതാക്കളാല്‍ സമ്പന്നമായിരുന്നു. ഫൊക്കാന പ്രസിഡന്‍റ് സുധ കര്‍ത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടി ജീവന്‍ ബലികഴിച്ച സ്വാതന്ത്ര്യ സമരസേനാനികളെയും സൈനികരെയും അനുസ്മരിയ്ക്കുകയും കോവിഡ് മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുകയും ചെയ്തു. 

ADVERTISEMENT

ഫൊക്കാന ജനറല്‍ സെക്രട്ടറി ടോമി കൊക്കാട്ട് ആമുഖ പ്രസംഗം നടത്തി, ജോയിന്‍റ് സെക്രട്ടറി ഡോ: സുജ ജോസ് ഏവരെയും സ്വാഗതം ചെയ്തു.

മുഖ്യ പ്രഭാഷണം നടത്തിയ കേരള റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖര്‍ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നതോടൊപ്പം ഈ അടുത്ത നാളുകളില്‍ അമേരിയ്ക്കയിലും ഇന്ത്യയിലും നടന്ന ജനാധിപത്യ ധ്വംസനങ്ങളെ അപലപിക്കുകയും ചെയ്തു. അമേരിയ്ക്കയില്‍ എന്തുതന്നെ മാറ്റങ്ങള്‍ വന്നാലും ലോകത്തിനു മുന്നില്‍ അമേരിക്ക ഓര്‍മ്മിയ്ക്കപ്പെടുന്നത് എബ്രാഹം ലിങ്കന്‍റെയും മാര്‍ട്ടിന്‍ ലുഥര്‍ കിംഗിന്‍റെയും പേരിലായിരിക്കുമെന്നും അതുപാലെ ഇന്ത്യ അറിയപ്പെടുന്നത് മഹാത്മ ഗാന്ധിയുടെയും രവീന്ദ്ര ടാഗോറിന്‍റെയും പേരിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

കേരളത്തില്‍ നിന്നുള്ള രാജ്യസഭ എം.പി കെ. കൃഷ്ണ പ്രസാദ് തന്‍റെ സന്ദേശത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ അമേരിക്ക ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് എക്കാലവും മാതൃകയായിരുന്നെന്നും പറഞ്ഞു. കേരളത്തിലെ ശക്തനായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സന്ദേശത്തില്‍ ഫൊക്കാന നാളിതുവരെ കേരളനാടിന് നല്‍കിയ സേവനങ്ങളെ അഭിനന്ദിയ്ക്കുകയും, മലയാളി സംഘടനകളുടെ കൂട്ടായ പ്രര്‍ത്തനങ്ങള്‍ സമൂഹത്തിന് ഏറെ ഗുണമുണ്ടാക്കുമെന്നും അതിനായി പ്രവര്‍ത്തിക്കണമെന്നും പറഞ്ഞു.

പി.സി ജോര്‍ജ്ജ് എംഎല്‍എ അമേരിയ്ക്കന്‍ മലയാളികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കുകയും പ്രത്യേകിച്ചും പ്രളയകാല പ്രവര്‍ത്തനങ്ങളില്‍ ഫൊക്കാന നല്‍കിയ സംഭാവനകളെ അഭിനന്ദിയ്ക്കുകയും ചെയ്തു.

ADVERTISEMENT

നിയമസഭയിലെ കരുത്തനായ എംഎല്‍എ വി.ഡി.സതീശന്‍ ഏറെ വൈവിദ്ധ്യങ്ങളുടെ നാടായ ഇന്ത്യയില്‍ ജനാധിപത്യം പുലരുന്നതും പുലര്‍ത്തുന്നതും അത്ഭുതമാണെന്നും അതിലേയ്ക്കു നയിച്ച നേതാക്കളെയും ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്തവരെയും ഈ സന്ദര്‍ഭത്തില്‍ അനുസ്മരിയ്ക്കകയാണെന്നും, അതാടൊപ്പം ഫൊക്കാനയുടെ രാജ്യസ്നേഹപരമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിയ്ക്കുകയും ചെയ്തു.

റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ന്യൂയോര്‍ക്കിലെ റോക്കലന്‍റ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ടെക്സ്സാസ് ഫോര്‍ട്ട് ബെന്‍റ് കൗണ്ടി ജഡ്ജ് ജൂലി മാത്യൂ, മലയാളത്തിലെ പ്രശസ്ത സിനിമ സംവിധായകന്‍ വിനയന്‍, കേരള ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ്, ഏഷ്യനെറ്റ് പ്രതിനിധി അനില്‍ അടൂര്‍, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജന്‍ പടവത്തില്‍, ബിജെപി നേതാവ് സുരേഷ്കുമാര്‍, ഫൊക്കാന നാഷനല്‍ കോഡിനേറ്റര്‍ മുരിക്കനാനി എന്നിവര്‍ ആശംകള്‍ നേര്‍ന്നു. 

പൊതുസമ്മേളത്തിനുശേഷം റിപ്പബ്ലിക് ദിനത്തെ അനുസ്മരിപ്പിക്കുന്ന കലാസാംസ്ക്കാരിക പരിപാടികളും, ഇന്ത്യയുടെ മുന്‍ പ്രസിഡന്‍റുമാരെയും പ്രധാനമന്ത്രിന്മാരെയും ആദരിക്കുന്ന വിഡയോ പ്രദര്‍ശനവും, ടെസ്സ ജോണ്‍, ഷെറിന്‍ ജോയി, സുമോദ് നെല്ലിക്കാല, ജോസ് ജോയി, ബ്രയന്‍ ജേക്കബ്, ബിജു, ഇന്ത്യന്‍ ലവേഴ്സ് എന്നിവരുടെ ദേശഭക്തി ഗാനങ്ങളും നൃത്തരിപാടികളും സാബു തിരുവല്ലയുടെ മിമിക്സും സുരജ് ദിനമണിയുടെ കോമഡി ഷോയും ആഘോഷ പരിപാടികള്‍ക്ക് ചാരുതയേകി. 

ബിജു തൂമ്പില്‍ പരിപാടികള്‍ ക്രമീകരിച്ചു. അലക്സ് മുരിക്കനാനി സാങ്കേതിക സഹായവും, പ്രസാദ് ജോണ്‍ പ്രോഗ്രാം ഡയറക്ടറായും പ്രവര്‍ത്തിച്ചു. എബ്രാഹം കളത്തില്‍, ജോര്‍ജ്ജ് ഓലിക്കല്‍, രാജന്‍ പടവത്തില്‍, ഷിബു വെണ്‍ന്മണി, രാജു സക്കറിയ, ജോസഫ് കുര്യാപ്പുറം, അലക്സ് തോമസ്, വിനോദ് കെയാര്‍കെ, ലൈസി അലക്സ് എന്നിവര്‍ പ്രോഗ്രാം കോഡിനേറ്ററുമാരായിരുന്നു. ട്രഷറര്‍ ഷീല ജോസഫ് നന്ദി പ്രകാശിപ്പിച്ചു.