ഫ്ലോറിഡ ∙ മലയാള ഭാഷ സംസാരിക്കുകയും ഭാഷയെ സ്നേഹിക്കുകയും ചെയ്യുന്ന അമേരിക്കയിലെ എല്ലാ കേരളീയർക്കും ഫൊക്കാന മലയാളം അക്കാദമി രാജ്യാന്തര മാതൃഭാഷ ദിന ആശംസകൾ നേർന്നു. കേരളത്തിൽ ജനിച്ച് കേരളത്തിൽ വളർന്ന് ഏഴാം കടലിനക്കരെയും മാതൃഭാഷയായ മലയാളത്തെ സ്നേഹിക്കുകയും അതിന്റെ പ്രചാരണത്തിനു വേണ്ടി പ്രയത്നിക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്ലോറിഡ ∙ മലയാള ഭാഷ സംസാരിക്കുകയും ഭാഷയെ സ്നേഹിക്കുകയും ചെയ്യുന്ന അമേരിക്കയിലെ എല്ലാ കേരളീയർക്കും ഫൊക്കാന മലയാളം അക്കാദമി രാജ്യാന്തര മാതൃഭാഷ ദിന ആശംസകൾ നേർന്നു. കേരളത്തിൽ ജനിച്ച് കേരളത്തിൽ വളർന്ന് ഏഴാം കടലിനക്കരെയും മാതൃഭാഷയായ മലയാളത്തെ സ്നേഹിക്കുകയും അതിന്റെ പ്രചാരണത്തിനു വേണ്ടി പ്രയത്നിക്കുകയും ചെയ്യുന്ന അമേരിക്കൻ മലയാളികൾ മാതൃഭാഷയുടെ വക്താക്കൾ ആണെന്ന് മലയാളം അക്കാദമി ഭാരവാഹികൾ പറഞ്ഞു. 

ലോകത്തെവിടെയായാലും ''മലയാളം വളരണം, മനസും വളരണം'' എന്ന നിശ്ചയ ദാർഢ്യമാണ് ഫൊക്കാനയ്ക്കുള്ളത്. അതിന്റെ ഭാഗമായാണ് അമേരിക്കയിൽ  മലയാളം അക്കാദമി എന്ന ആശയം പ്രാവർത്തികമാവുന്നതെന്ന് മലയാളം അക്കാദമിയുടെ ഡയറക്ടർമാരായ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് , ജനറൽ സെക്രെട്ടറി ഡോ. സജിമോൻ ആന്റണി, ട്രഷറർസണ്ണി മറ്റമന,  അഡിഷണൽ സെക്രട്ടറി ഡോ. മാത്യു വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് ,   ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർമാരായ  സോണി അമ്പൂക്കൻ, ജോൺസൺ തങ്കച്ചൻ, ഫിലിപ്പ് കറുകപ്പറമ്പിൽ എന്നിവർ പറഞ്ഞു.

ADVERTISEMENT

കേരള സർക്കാരിന്റെ 'മലയാളം മിഷൻ', 'മലയാളം എന്റെ മലയാളം', ടെക്സാസ് യൂണിവേഴ്സിറ്റിയിലെ മലയാളം ഡിപ്പാർട്‌മെൻറ്റിന്റെ ഭാഗമായ ഭാഷാ വിപുലീകരണ വിഭാഗം തുടങ്ങിയവയുമായി യോജിച്ചാണ് ഫൊക്കാനയുടെ മലയാളം അക്കാദമി പ്രവർത്തിക്കുന്നത്. കൂടാതെ ഫൊക്കാനയുടെ ആദ്യത്തെ സിഗ്നേച്ചർ പദ്ധതിയായ ഭാഷക്കൊരു ഡോളർ എന്ന പദ്ധതിയും മലയാളം അക്കാദമിയിയുടെ ഭാഗമാണ്. പരിചയ സമ്പന്നരായ അധ്യാപകരുടെ കീഴിൽ അഞ്ച് ഘട്ടങ്ങളിലായാണ് പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.