ഫ്ലോറിഡ ∙ കാലം ചെയ്ത മാർത്തോമ്മാ സഭ വലിയ മെത്രപൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അനുശോചനം രേഖപ്പെടുത്തി. ഫൊക്കാനയുടെ ഏറ്റവും അടുത്ത സുഹൃത്തും ആത്മീയ ഗുരുവുമായിരുന്ന ഡോ. ക്രിസോസ്റ്റം മെത്രാപ്പോലീത്തയുമായി തനിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്ലോറിഡ ∙ കാലം ചെയ്ത മാർത്തോമ്മാ സഭ വലിയ മെത്രപൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അനുശോചനം രേഖപ്പെടുത്തി. ഫൊക്കാനയുടെ ഏറ്റവും അടുത്ത സുഹൃത്തും ആത്മീയ ഗുരുവുമായിരുന്ന ഡോ. ക്രിസോസ്റ്റം മെത്രാപ്പോലീത്തയുമായി തനിക്ക് വ്യക്തിപരമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിൽ താനും ജീവിച്ചിരുന്നു എന്ന് പറയുന്നതു തന്നെ ഏവർക്കും വലിയ അനുഗ്രഹമാണ്.

ഫൊക്കാനയുടെ നിരവധി നേതാക്കളുമായി അടുത്ത സ്നേഹ ബന്ധം പുലർത്തിയിരുന്ന നർമത്തിന്റെ സഹയാത്രികനായിരുന്ന വലിയ തിരുമേനിയായിരുന്നു ഫൊക്കാനയുടെ ഫ്ലോറിഡ കൺവെൻഷനിലെ ചിരിയരങ്ങിലെ മുഖ്യാതിഥി. ഫ്ലോറിഡ കൺവെൻഷൻ ഉൾപ്പെടെ ഫൊക്കാനയുടെ നിരവധി കൺവെൻഷനുകളിൽ പങ്കെടുത്തിട്ടുള്ള മാർ ക്രിസോസ്റ്റം വലിയ തിരുമേനി അമേരിക്കയിൽ സന്ദർശനം നടത്തുമ്പോഴെല്ലാം ഫൊക്കാനയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും സ്നേഹ സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നുവെന്ന് ജോർജി അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.

ADVERTISEMENT

ഫൊക്കാനയുടെ ആരംഭകാലം മുതൽ വലിയ തിരുമേനി അതിന്റെ വളർച്ചയെ നോക്കിക്കാണുകയും പരമാവധി വേദികൾ പങ്കിടുകയും ചെയ്തിട്ടുണ്ട്. ഒരു നൂറ്റാണ്ടിൽ ഏറെ ജീവിച്ച് കുറഞ്ഞത് 5 തലമുറകളിലുള്ളവരുമായി സ്നേഹം പങ്കിടാൻ ഭാഗ്യം ലഭിച്ച അപൂർവ്വം ശ്രേഷ്ട്ട തിരുമേനിമാരിൽ ഒരാളാണ് ഡോ. ക്രിസോസ്റ്റം വലിയ തിരുമേനി. അദ്ദേഹത്തിന്റെ വേർപാടിൽ ഫൊക്കാനയുടെയും  മുഴുവൻ അംഗങ്ങളുടെയും തന്റെ വ്യക്തിപരവും കുടുംബത്തിന്റെയും പേരിലുള്ള ദുഃഖം രേഖപ്പെടുത്തുകയാണെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ഡോ.ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ ഫൊക്കാന ജനറൽ സെക്രെട്ടറി സജിമോൻ ആന്റണി, ഫൊക്കാന ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയ്‌ബു മാത്യു, വൈസ് ചെയർമാൻ തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ. മമാത്യു വറുഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജു, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡിഷനൽ അസോസിയേറ്റ്  ട്രഷറർ ബിജു ജോൺ, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷനൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ നാഷനൽ കോർഡിനേറ്റർ ലീല മാരേട്ട്, ഫൗണ്ടേഷൻ ചെയർമാൻ ജോൺ പി. ജോൺ, അഡ്വസറി ചെയർമാൻ ടി.എസ്.ചാക്കോ, പൊളിറ്റിക്കൽ ഫോറം ചെയർമാൻ കുര്യൻ പ്രക്കാനം, നാഷനൽ കമ്മിറ്റി മെമ്പർമാർ, ട്രസ്റ്റി ബോർഡ് മെമ്പർമാർ, മുൻ പ്രസിഡന്റുമാർ തുടങ്ങിവരും ദുഃഖം രേഖപ്പെടുത്തി.