മാറ്റം വന്ന കൊറോണ വൈറസിനെ നേരിടാൻ ഫലപ്രദമെന്ന് കണ്ടെത്തിയ പുതിയ ചികിത്സയുടെ ക്ലിനിക്കൽ ട്രയലുകൾ നോർത്ത് ടെക്സസിൽ ആരംഭിക്കുകയാണ്.

മാറ്റം വന്ന കൊറോണ വൈറസിനെ നേരിടാൻ ഫലപ്രദമെന്ന് കണ്ടെത്തിയ പുതിയ ചികിത്സയുടെ ക്ലിനിക്കൽ ട്രയലുകൾ നോർത്ത് ടെക്സസിൽ ആരംഭിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാറ്റം വന്ന കൊറോണ വൈറസിനെ നേരിടാൻ ഫലപ്രദമെന്ന് കണ്ടെത്തിയ പുതിയ ചികിത്സയുടെ ക്ലിനിക്കൽ ട്രയലുകൾ നോർത്ത് ടെക്സസിൽ ആരംഭിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ മാറ്റം വന്ന കൊറോണ വൈറസിനെ നേരിടാൻ ഫലപ്രദമെന്ന് കണ്ടെത്തിയ പുതിയ ചികിത്സയുടെ ക്ലിനിക്കൽ ട്രയലുകൾ നോർത്ത് ടെക്സസിൽ ആരംഭിക്കുകയാണ്. എല്ലി ലില്ലിയുടെയും വാൻകൂവർ ആസ്ഥാനമായ അബ് സെല്ലറ ബയോളജിക്സിന്റെയും ചികിത്സാവിധി, ഒരു മോണോ ക്ലോണൽ ആന്റിബോഡി ഇതുവരെ അറിയപ്പെടുന്ന എല്ലാ വേരിയന്റുകളെയും നിർവീര്യമാക്കും എന്നാണ് ലാബുകളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ തെളിഞ്ഞത്. ആദ്യം യുകെയിലും സൗത്ത് ആഫ്രിക്കയിലും ബ്രസീലിലും കലിഫോർ‍ണിയയിലും ന്യൂയോർക്കിലും കണ്ടെത്തിയ വേരിയന്റുകളെ ഈ ചികിത്സക്ക് ഫലപ്രദമായി നേരിടാൻ കഴിയുമെന്ന് അബ് സെല്ലറ വക്താക്കൾ അവകാശപ്പെട്ടു.

ഈ പ്രതിരോധം വൈറസിനോട് പറ്റിചേർന്ന് എല്ലാ വേരിയന്റിനെയും നിഷ്ക്രിയമാക്കുമെന്ന് അബ് സെല്ലറയുടെ സിഇഒ കാൾ ഹാൻസന്‍ പറഞ്ഞു. ഈ മരുന്നിന് ഇന്ത്യയിൽ വ്യാപിക്കുന്ന മഹാമാരിയെയും നേരിടാൻ കഴിയുമെന്നാണ് കരുതുന്നതെന്നും ഹാൻസൻ കൂട്ടിചേർത്തു. അബ് സെല്ലറ എന്ന ടെക്നോളജി കമ്പനി പല വിധ രോഗങ്ങൾക്കും ഉള്ള ആന്റി ബോഡീസ് കണ്ടെത്തി വരികയാണ്. കമ്പനിയുടെ പുതിയ മരുന്ന് എൽ വൈകോ വി 1404 രോഗികൾക്ക് ഒരു ചെറിയ ഡോസ് നൽകാൻ തക്കവണ്ണം പര്യാപ്തമാണ്. ഇതിനർഥം ഡോക്ടർമാർ ഒരു നീണ്ട ഐവി ഇൻഫ്യൂഷൻ നൽകുന്നതിനു പകരം ഒരു ഷോട്ട് നൽകിയാൽ മതിയാകും എന്നാണ്. ഫലത്തില്‍ മരുന്നിന്റെ സാർവലൗകിക ലഭ്യതയും സ്വീകാര്യതയും കൂടുതൽ അനുഭവപ്പെടും. പുതിയ ട്രയൽ നോർത്ത് ടെക്സസിലെ ബെയ്‌ലർ മെഡിക്കൽ സെന്ററിലാണ് നടക്കുക. പുതിയ ആന്റിബോഡിയുടെ കാര്യക്ഷമത എത്രമാത്രമാണെന്നു കണ്ടെത്തുകയാണ് ട്രയലുകളുടെ പ്രധാന ഉദ്ദേശ്യം.‌ 

ADVERTISEMENT

ഇപ്പോൾ നോണ്‍ഹോസ്പിറ്റലൈസഡ് ഹൈറിസ്ക് രോഗികൾ ( 65 വയസിനു മുകളിലുള്ളവരും) ക്കാണ് മോണോ ക്ലോണൽ ആന്റിബോഡീസ് നൽകുന്നത്. ക്ലിനിക്കൽ ട്രയലുകളിൽ ഈ മരുന്ന് നൽകി ഏതാനും ദിവസത്തിനകം ഹോസ്പിറ്റലൈസേഷൻ 70% കുറവാണെന്നും ജീവൻ രക്ഷിക്കുവാൻ കഴി‍ഞ്ഞു എന്നും കണ്ടെത്തിയതായി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെന്ററിലെ ഡോക്ടർ ജയിംസ് കീട്രൽ പറഞ്ഞു.

ആശങ്ക ഉണർത്തുന്ന വേരിയന്റസ് ആന്റിബോഡി മരുന്നിന്റെ പ്രഭാവം കുറയ്ക്കുന്നതിൽ വിജയിക്കുന്നു. ആന്റിബോഡീസ് പ്രവർത്തിക്കുന്നത് കൊറോണവൈറസിന്റെ പ്രോട്ടീൻ കുന്തമുനകളിൽ പറ്റിചേർന്നിരുന്നാണ്. എന്നാൽ ഭൂരിഭാഗം പ്രോട്ടീൻ കുന്തമുനകളും രൂപാന്തരം പ്രാപിച്ച് ആന്റിബോഡീസിനെ ഒപ്പം ചേർക്കാനാവാത്ത അവസ്ഥയിലായിരിക്കും.

ADVERTISEMENT

മാർച്ച് 2021ൽ എഫ്‌ഡിഎ എല്ലി ലില്ലിയുടെ ഇപ്പോഴത്തെ രണ്ട് ആന്റി ബോഡി കോമ്പിനേഷൻ സൗത്ത് ആഫ്രിക്കയിൽ നിന്നോ ബ്രിസീലിൽ നിന്നോ ഉള്ള വേരിയന്റ്സിനെ നേരിടാൻ കഴിവുള്ളവ അല്ലെന്ന് മുന്നറിയിപ്പ് നൽകി. എല്ലി ലില്ലിയുടെ പാർട്നര്‍ അബ് സെല്ലറ കോവിഡ് 19 ഭേദമായ രോ‌‌ഗികളുടെ രക്ത സാമ്പിളുകൾ ജനുവരിയിൽ പരിശോധിക്കുവാൻ ആരംഭിച്ചതായി അറിയിച്ചു. പുതിയതായി എത്തുന്ന വേരിയന്റിന് മറുമരുന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. 

ആന്റിബോഡി സയന്റിസ്റ്റുകൾ വൈറസിന്റെ സ്പൈക്കുകളിൽ കണ്ടെത്തിയ പ്രോട്ടീനുകൾക്ക് മാറ്റം സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി. യുകെ വേരിയന്റാണ് ഇപ്പോൾ ആശങ്ക ഉണർത്തുന്നത്. ഇവ മുഴുവൻ ടെക്സസിലാണ് കണ്ടെത്തിയിരിക്കുന്നത്. ഡാലസ്/ഫോർട്‌വർത്ത് പ്രദേശത്ത് ബ്രസീലിയൻ വിഐ വേരിയന്റും കണ്ടെത്തിയിട്ടുണ്ട്. ഈ വേരിയന്റുകൾ ഒറിജിനൽ വൈറസിനേക്കാൾ വേഗത്തിൽ രോഗം പകർത്തും. ചില വേരിയന്റുകൾക്ക് മനുഷ്യന്റെ പ്രതിരോധ ശേഷി തകർക്കുവാനും കഴിയും.‌

ADVERTISEMENT

ഇതുവരെ വാക്സീൻ എടുത്തിട്ടില്ലാത്തവർക്ക് മോണോക്ലോണൽ ആന്റിബോഡിസാണ് നല്ലതെന്ന് ഡോക്ടർമാർ ഇപ്പോള്‍ പറയുന്നു. ബെയ്‌ലറിലെ ട്രയൽ 18 വയസിനും 64 വയസിനും ഇടയിൽ പ്രായമുള്ള കഴിഞ്ഞ 3 ദിവസത്തിനുളളിൽ രോഗം തിരിച്ചറിഞ്ഞ, ഹോസ്പിറ്റലൈസ് ചെയ്തിട്ടില്ലാത്തവർ ആന്റീബോഡീസിന് അർഹരാണ്. തുടർന്ന് എഫ്ഡിഎയുടെ അടുത്ത ട്രയലിനും യോഗ്യതയുണ്ട്. ഇത് അടുത്തയാഴ്ച ഡാലസ‌് ബെയ്‌ലറിൽ ആരംഭിച്ചേക്കും. ഒരു സിംഗിൾ ആന്റിബോഡിയും എൽവൈകോ വി1404 ഉൾപ്പെടുന്ന മൂന്ന് പരിശോധനകളും താരതമ്യം ചെയ്യുകയാണ് അടുത്ത പരിശോധനാരീതി.

70% അമേരിക്കകാർക്കെങ്കിലും ഒരു ഡോസ് വാക്സീൻ നൽകുകയാണ് ലക്ഷ്യമെന്നും ഇത് അമേരിക്കൽ സ്വാതന്ത്യദിനമായ ജൂലൈ നാലിനു മുൻപ് കൈവരിക്കണമെന്നും പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഒരു വാക് ഇൻ ബേസിസിൽ വാക്സിൻ നൽകാൻ തയ്യാറാവണമെന്ന് ഫാർമസികളോട് ആവശ്യപ്പെട്ടു.