യുഎസിൽ ജൂലൈ അന്ത്യത്തോടെ കോവിഡ് ബാധ സ്ഥിരീകരിക്കുന്നത് ആഴ്ചയിൽ 50000 ന് താഴെ ആയി കുറയുമെന്നും ഹോസ്പിറ്റലൈസേഷൻ 35000 ആകുമെന്നും സിഡിസി പ്രതീക്ഷിക്കുന്നു.

യുഎസിൽ ജൂലൈ അന്ത്യത്തോടെ കോവിഡ് ബാധ സ്ഥിരീകരിക്കുന്നത് ആഴ്ചയിൽ 50000 ന് താഴെ ആയി കുറയുമെന്നും ഹോസ്പിറ്റലൈസേഷൻ 35000 ആകുമെന്നും സിഡിസി പ്രതീക്ഷിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസിൽ ജൂലൈ അന്ത്യത്തോടെ കോവിഡ് ബാധ സ്ഥിരീകരിക്കുന്നത് ആഴ്ചയിൽ 50000 ന് താഴെ ആയി കുറയുമെന്നും ഹോസ്പിറ്റലൈസേഷൻ 35000 ആകുമെന്നും സിഡിസി പ്രതീക്ഷിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസിൽ  ജൂലൈ അന്ത്യത്തോടെ കോവിഡ് ബാധ സ്ഥിരീകരിക്കുന്നത് ആഴ്ചയിൽ 50000 ന് താഴെ ആയി കുറയുമെന്നും ഹോസ്പിറ്റലൈസേഷൻ 35000 ആകുമെന്നും സിഡിസി പ്രതീക്ഷിക്കുന്നു. മരണം ആഴ്ചയിൽ 4000 ആയി കുറയുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന്  തുടർച്ചയായി ഈ കണക്കുകൾ താഴേയ്ക്കു പോകാനുള്ള സാധ്യതയും ഏജൻസി തള്ളിക്കളയുന്നില്ല.

കൂടുതൽ ശുഭോദർക്കമായ കണക്കുകളിൽ പ്രതിവാര ദേശീയ ശരാശരി 50000ൽ താഴെയും ഹോസ്പിറ്റലൈസേഷൻ 1000വും മരണം 200 നും 300 നും ഇടയിലും ആണ്. കോവിഡ്–19 മരണങ്ങളും ആശുപത്രി വാസവും ജനുവരിക്ക് ശേഷം കുറഞ്ഞു വരികയും റസ്റ്ററന്റുകളിലും ബാറുകളിലും തിയറ്ററുകളിലും മറ്റു വ്യവസായങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവു വരുത്തുകയും ചെയ്യുന്നതിനാൽ സംഗതികൾ ഏതാണ്ട് പൂർവസ്ഥിതി വേനൽക്കാലത്തോടെ പ്രാപിക്കുകയാണെന്നു കരുതാം.

ADVERTISEMENT

ന്യൂയോർക്ക് സബ്‌വേകൾ ഈ മാസം മുതൽ രാത്രിയിലും വീണ്ടും ഓടിത്തുടങ്ങും. ലാസ്‌വേഗസിൽ കപ്പാസിറ്റി ഉയർത്തിയതിനാൽ ബിസിനസ് പൂർവസ്ഥിതിയിലെത്താൻ വലിയ താമസം ഉണ്ടാവില്ല. ഫ്ലോറിഡ ഗവർണർ ഡിസാന്റിസ് കൂടുതൽ വിലക്കുകൾ നീക്കിയതോടെ മാസ്കുകൾ ധരിച്ചും സാമൂഹിക അകലം പാലിച്ചും ജനങ്ങൾക്ക് പല കാര്യങ്ങളും ചെയ്യാൻ കഴിയും. പലരും പാർട്ടികളും ഗ്രാഡ്വേഷനുകളും ഗാനമേളകളും മറ്റും വീണ്ടും ആരംഭിച്ചു കഴിഞ്ഞു. വാൾട്ട് ഡിസ്നി വേൾഡ് ഫോട്ടോഗ്രാഫി സെഷനുകളിൽ മാസ്ക് ധാരണം നിർബന്ധമാക്കിയിട്ടില്ല. ജീവിതം പഴയപടി മടങ്ങി എത്തിയിരിക്കുന്നതു പോലെ അനുഭവപ്പെടുകയാണ്. 67കാരി വിക്കി റസ്റ്റിവോ (മയാമി) പറഞ്ഞു. വാക്സിനുകൾ എടുത്തതിനുശേഷം ഇവർ പാര്‍ട്ടികളിൽ പങ്കെടുക്കുന്നു. ഈജിപ്റ്റിൽ ഒരു അവധിക്കാലം ചെലവഴിച്ചിട്ട് എത്തിയതേ ഉള്ളു.

വാക്സിനേഷൻ കുറയുകയും ജനങ്ങൾ മാസ്ക്ധാരണം, സോഷ്യൽ ഡിസ്റ്റൻസിംഗിനോട് സഹകരിക്കുകയും ചെയ്യാതിരുന്നാലും ജൂലൈ മാസത്തോടു കൂടി രോഗം പടരുന്നത് കുറയുമെന്ന് വിദഗ്ധർ പറയുന്നു. ഹോസ്പിറ്റലൈസേഷനുകളും മരണവും കുറയുകയും ചെയ്യുമെന്നും ഇവർ പ്രവചിക്കുന്നു. ഈ ട്രെൻഡുകളെല്ലാം താഴേക്കു പോകുന്ന രോഗനിലയാണ് സൂചിപ്പിക്കുന്നതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. യുഎസിലെ ആകെ മരണം 5,78,000 ആണെന്ന് സിഡിസി പറയുന്നു. 

ADVERTISEMENT

ഇതിൽ കൂടുതൽ വിവരങ്ങള്‍ നൽകാൻ സിഡിസി തയാറായില്ല. യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിന്റെ ഗ്രാഫ് മരണത്തിന്റെ കെർവ് ഫ്ലാറ്റൻ ചെയ്തു കാട്ടുന്നു. അതായത് ഇനി ഫ്ലാറ്റൻഡ് ആയി ഓഗസ്റ്റ് 1 മുതൽ 5,99,000 ആയി തുടരുന്നു. യുഎസിലെ ജനങ്ങളുടെ 56% (പ്രായപൂർത്തിയായവർ) –14.6 കോടി വാക്സീനിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചവരാണ് എന്ന് സിഡിസി പറയുന്നു. സെപ്റ്റംബറിനു ശേഷമുള്ള വിവരങ്ങൾ സിഡിസി നൽകുന്നില്ല, 

അടുത്ത ഫാളിൽ എന്തു പ്രതീക്ഷിക്കാം എന്നറിയില്ല.‘എന്റെ കണക്കുകൂട്ടലിൽ ധാരാളം ജനങ്ങൾ വാക്സിനേറ്റു ചെയ്തു പ്രതിരോധസജ്ജരായി ഇരിക്കുന്നതിനാൽ മോശമായ ഒരു ഫ്ലൂ സീസൺ പോലെ ഇരിക്കും,’ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഒരു വിദഗ്ധൻ വില്യം ഹനാജെ പറഞ്ഞു. അദേഹം ഇതുവരെ നടന്ന ഗവേഷണങ്ങളിൽ പങ്കാളി ആയിരുന്നില്ല. 

ADVERTISEMENT

‘കോവിഡ്–19 എങ്ങും പോകാൻ പോകുന്നില്ല. അത് പൂർണമായും നാമാവശേഷമാവുകയില്ല’, ഹനാജെ കൂട്ടിചേർത്തു. ഡോക്ടർമാർക്ക് തെറ്റു പറ്റാറുണ്ട്. ഇക്കാര്യത്തിൽ ഹനാജെയുടെ കണ്ടുപിടിത്തം തെറ്റായിരിക്കട്ടെ എന്നു നമുക്ക് ആഗ്രഹിക്കാം.