തൽഹാസി (ഫ്ലോറിഡ) ∙ കോവിഡ് മഹാമാരിയുടെ വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ വിലക്കുകൾ ലംഘിച്ചതിന് കേസ്സിൽ ഉൾപ്പെട്ട എല്ലാവർക്കും പൊതുമാപ്പു നൽകുന്നതിനു

തൽഹാസി (ഫ്ലോറിഡ) ∙ കോവിഡ് മഹാമാരിയുടെ വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ വിലക്കുകൾ ലംഘിച്ചതിന് കേസ്സിൽ ഉൾപ്പെട്ട എല്ലാവർക്കും പൊതുമാപ്പു നൽകുന്നതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൽഹാസി (ഫ്ലോറിഡ) ∙ കോവിഡ് മഹാമാരിയുടെ വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ വിലക്കുകൾ ലംഘിച്ചതിന് കേസ്സിൽ ഉൾപ്പെട്ട എല്ലാവർക്കും പൊതുമാപ്പു നൽകുന്നതിനു ഉത്തരവിറക്കിയതായി ഫ്ലോറിഡാ ഗവർണർ റോൺ ഡിസാന്റിസ്  അറിയിച്ചു. മാസ്ക്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും കൂട്ടംകൂടിയതിനും കേസ്സെടുത്തവർക്കാണ് ഫ്ലോറിഡാ ക്ലമൻസി ബോർഡിന്റെ അംഗീകാരത്തോടെ മാപ്പു നൽകുന്നത്. എന്നാൽ പാൻഡമിക്കിന്റെ മറവിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

പൊതുമാപ്പു നൽകൽ ഫ്ലോറിഡായിലെ ജനങ്ങളെ കാര്യമായി സ്വാധീനിക്കുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ പറഞ്ഞു.

സംസ്ഥാനം പൂർവ്വ സ്ഥിതിയിലേക്ക് അതിവേഗം മാറികൊണ്ടിരിക്കുമ്പോൾ നമ്മൾ ഇത്തരക്കാരെയല്ലാ,  യഥാർത്ഥ കുറ്റവാളികളെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും ഗവർണർ പറഞ്ഞു.

ADVERTISEMENT

മാർച്ചിനു ശേഷം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ പിഴ ചുമത്തപ്പെട്ടവരേയും പിഴ അടക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ADVERTISEMENT

പാൻഡമിക്കിന്റെ ഭീകര മുഖം ശരിക്കും ദർശിച്ച സംസ്ഥാനമാണ് ഫ്ലോറിഡാ. സംസ്ഥാനത്തു ഇതുവരെ 2352995 കോവിഡ് കേസ്സുകളും 37448 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2131508 പേർക്ക് രോഗമുക്തി നേടാനായി. ജൂൺ 16ന് ലഭ്യമായ കണക്കുകളനുസരിച്ചു സംസ്ഥാനത്തെ പോപ്പുലേഷനിൽ 11085890 (51.62) പേർക്ക് ഒരു ഡോസും, 9170862 (42.7%) പേർക്ക് രണ്ടു ഡോസ് വാക്സിനും നൽകി കഴിഞ്ഞു.

 English Summary: Florida Gov. DeSantis Pardons All Who Violated Covid Health Guidelines