ഡാലസ് ∙ ഗാർലാൻഡ് സിറ്റി മേയർ സ്കോട്ട് ലെമേ, ഞായറാഴ്ച സിറ്റി ഓഫ് ഗാർലാൻഡിൽ പുതിയ ക്രിക്കറ്റ് മൈതാനം ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് ഓഫ് ഡാലസ് ക്രിക്കറ്റ് ടീമും സിറ്റി ഓഫ് ഗാർലാൻഡ് പാർക്ക് ആൻഡ് റിക്രിയേഷൻ ഡിപ്പാർട്മെന്റും നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് ഇങ്ങനെയൊരു ഗ്രൗണ്ട് നിർമ്മിക്കുവാൻ സിറ്റിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ ഗാർലാൻഡ് സിറ്റി മേയർ സ്കോട്ട് ലെമേ, ഞായറാഴ്ച സിറ്റി ഓഫ് ഗാർലാൻഡിൽ പുതിയ ക്രിക്കറ്റ് മൈതാനം ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് ഓഫ് ഡാലസ് ക്രിക്കറ്റ് ടീമും സിറ്റി ഓഫ് ഗാർലാൻഡ് പാർക്ക് ആൻഡ് റിക്രിയേഷൻ ഡിപ്പാർട്മെന്റും നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് ഇങ്ങനെയൊരു ഗ്രൗണ്ട് നിർമ്മിക്കുവാൻ സിറ്റിക്ക് സാധിച്ചതെന്ന് മേയർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു. സിറ്റി കൗൺസിൽ മെമ്പർ ബി.ജെ. വില്യംസ്, സിറ്റി എൺവേയ്ർമെന്റ് കമ്മ്യൂണിറ്റി ബോർഡ് മെമ്പർ ഡോക്ടർ: ഷിബു സാമുവേൽ, സിറ്റി യൂത്ത് കൗൺസിൽ മെമ്പർ ജോതം സൈമൺ, കേരള അസോസിയേഷൻ ഓഫ് ഡാലസ് ജോയിന്റ് സെക്രട്ടറി അനശ്വർ മാമ്പിള്ളി, പ്രമുഖ റീൽറ്റർ ജസ്റ്റിൻ വർഗീസ് തുടങ്ങിയവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു. 

സിറ്റി മേയർ, കൗൺസിൽ മെമ്പർ ബി.ജെ.വില്ലിംസ്ന് ആദ്യ ബോൾ എറിഞ്ഞു കൊടുത്തായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. വെള്ളിയാഴ്ചകളിൽ നാലു മണി മുതൽ 8 മണി വരെ തമിഴ്നാട് മുൻ രഞ്ജി ക്രിക്കറ്റ് താരം പിറ്റ്സൺ മാത്യുവിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്രിക്കറ്റ് കോച്ചിങ് ക്യാംപ് ഉണ്ടായിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ രണ്ടു മണി മുതൽ 8 മണി വരെ മത്സരങ്ങൾ നടക്കുമെന്ന് ടീമിന്റെ സെക്രട്ടറി ടോണി അലക്സാണ്ടർ അറിയിച്ചു. 

ADVERTISEMENT

ക്രിക്കറ്റ് കളി നടത്തുന്നതിന് വേണ്ട എല്ലാവിധ സഹായങ്ങളും സിറ്റിയിൽ നിന്ന് നൽകുന്നതാണ് എന്ന് കൗൺസിലർ മെമ്പർ ബി.ജെ. വില്ലിമസ് ഉറപ്പുനൽകി. സിറ്റിയുമായി നിരന്തരം കൂടിക്കാഴ്ച നടത്തി ഗാർലാൻഡ് ക്രിക്കറ്റ് പ്രേമികൾക്ക് ഒരു ഗ്രൗണ്ട് എന്ന സ്വപ്ന സാക്ഷാത്കാരത്തിന് നേതൃത്വം നൽകിയ ബിനു വർഗീസ്, ബിനോയ് സാമുവേൽ എന്നിവരെ സിറ്റി മേയർ പ്രത്യേകം അഭിനന്ദിച്ചു. 

ഉദ്ഘാടന മത്സരത്തിൽ ഫ്രണ്ട്സ് ഓഫ് ഡാലസ് ക്രിക്കറ്റ് ടീം കരോൾട്ടൻ സ്‌ട്രൈക്കർ ക്രിക്കറ്റ് ടീമിന് നാലു വിക്കറ്റിന് പരാജയപ്പെടുത്തി. എഫ്ഒഡി ക്യാപ്റ്റൻ അജു മാത്യു ഉദ്ഘാടനത്തിൽ പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദി അറിയിച്ചു. ഗ്രൗണ്ടിന്റെയും കോച്ചിംഗ് ക്യാമ്പിന്റെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ടീം ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനായും ബന്ധപ്പെടേണ്ടതാണ്. അജു മാത്യു: 214- 554-2610, അലൻ ജോൺ: 214-498-1415.