ഷിക്കാഗോ ∙ നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒൻപതാമത് രാജ്യാന്തര കൺവൻഷനോടനുബന്ധിച്ച് പുതമയാർന്ന ഉള്ളടക്കത്തോടും മികവാർന്ന സവിശേഷതകളോടെ പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. സജി എബ്രഹാം (ചീഫ് എഡിറ്റർ) ന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒൻപതാമത് രാജ്യാന്തര കൺവൻഷനോടനുബന്ധിച്ചു പുതമയാർന്ന ഉള്ളടക്കത്തോടും മികവാർന്ന സവിശേഷതകളോടെയും പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു.

സജി എബ്രഹാം (ചീഫ് എഡിറ്റർ) ന്റെ നേതൃത്വത്തിലുള്ള എഡിറ്റോറിയൽ ബോർഡാണ് കൺവൻഷൻ വേദിയിൽ പ്രകാശനം ചെയ്യുപ്പെടുന്ന സുവനീറിന്റെ പ്രസിദ്ധീകരണത്തിനായി പ്രവർത്തിക്കുന്നത്.  ഇന്ത്യ പ്രസ് ക്ലബിന്റെ ഇത്രയും കാലത്തിറക്കിയതിൽ നിന്നും വ്യത്യസ്ഥമായി, ഏറ്റവും കൂടുതൽ പേജുള്ള സുവനീർ ആയിരിക്കും ഈ വർഷം ഇറക്കുന്നതെന്നു ട്രഷറർ ജീമോൻ ജോർജ് പറഞ്ഞു

ADVERTISEMENT

സജി എബ്രഹാമിനോടൊപ്പം (ന്യൂയോർക്ക് ചാപ്റ്റർ) , ടാജ് മാത്യു (ന്യൂയോർക്ക് ചാപ്റ്റർ), ബിജിലി ജോർജ് (ഡാലസ് ചാപ്റ്റർ), സൈമൺ വാളാച്ചേരിൽ (ഹൂസ്റ്റൺ ചാപ്റ്റർ), വിനോദ് ഡേവിഡ് (ഡിട്രോയ്റ് ചാപ്റ്റർ), ബിനു ചിലമ്പത്ത് (ഫ്ലോറിഡ ചാപ്റ്റർ), പ്രസന്നൻ പിള്ള (ഷിക്കാഗോ ചാപ്റ്റർ), സേതു വിദ്യാസാഗർ (കാനഡ ചാപ്റ്റർ), കവിത മേനോൻ (കാനഡ ചാപ്റ്റർ), മനു തുരുത്തിക്കാടൻ (കലിഫോർണിയ ചാപ്റ്റർ) എന്നിവർ എഡിറ്റോറിയൽ ബോർഡിൽ ഈ സുവനീറിന്റെ ഒരുക്കത്തിനായി പ്രവർത്തിക്കും.

കേരളത്തിലെ ഏറ്റവും മുതിർന്ന മാധ്യമ പ്രവർത്തകരുടെയും, എഴുത്തുകാരുടെയും പംക്തികളും അമേരിക്കയിലുള്ള മാധ്യമപ്രവർത്തകരുടെയും, സാഹിത്യകാരന്മാരുടെയും ലേഖനങ്ങളും ഈ സുവനീറിൽ ഉൾപ്പെടുത്തും.

ADVERTISEMENT

നവംബർ 11 മുതൽ 14 വരെ ഷിക്കാഗോയിലെ റിനയസൻസ് ഗ്ലെൻവ്യൂ സ്യൂട്ടിൽ വച്ച്  ബഹുമുഖ പ്രതിഭകളായ അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന  ഈ മാധ്യമ കോൺഫറൻസ്, വ്യത്യസ്തവും അർഥ സമ്പുഷ്ടവുമായ പരിപാടികളോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ വിജയത്തിനായി നിരവധി കമ്മറ്റികൾ IPCNA നാഷനൽ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ  നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു.

കോൺഫറൻസ് വേദിയിൽ വച്ച് പ്രകാശനം ചെയ്യപ്പെടുന്ന ഈ സുവനീറിന്റെ ഭാഗമാകുവാനും , ഇതിനെ വിജയിപ്പിക്കുവാനും എല്ലാ മാധ്യമ പ്രവർത്തകരുടെയും  അഭ്യുദയകാംഷികളുടെയും സഹകരണം അഭ്യർഥിക്കുന്നതായി ബിജു കിഴക്കേക്കുറ്റ് (പ്രസിഡന്റ്), സുനിൽ ട്രൈസ്റ്റാർ (സെക്രട്ടറി), ജീമോൻ ജോർജ്ജ് (ട്രഷറർ) സജി എബ്രഹാം (ചീഫ് എഡിറ്റർ) എന്നിവർ അറിയിച്ചു.

ADVERTISEMENT

സുവനീറിന്റെ കൂടുതൽ വിവരങ്ങൾക്ക് സജി എബ്രഹാം : 917 617 3959 sajiabraham98@gmail.com