ന്യൂയോർക്ക് ∙ നവംബർ 11 മുതൽ 14 വരെ ഷിക്കാഗോയിൽ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ രാജ്യാന്തര മാധ്യമ കോൺഫറൻസിന് ആശംസകളും പിന്തുണയുമായി പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ. ഓരോ തവണയും കൂടുതൽ മികച്ച രീതിയിൽ കൺവൻഷൻ നടത്തുന്ന പ്രസ് ക്ലബിന്റെ പാരമ്പര്യം ഷിക്കാഗോയിലും ആവർത്തിക്കുമെന്നതിൽ

ന്യൂയോർക്ക് ∙ നവംബർ 11 മുതൽ 14 വരെ ഷിക്കാഗോയിൽ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ രാജ്യാന്തര മാധ്യമ കോൺഫറൻസിന് ആശംസകളും പിന്തുണയുമായി പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ. ഓരോ തവണയും കൂടുതൽ മികച്ച രീതിയിൽ കൺവൻഷൻ നടത്തുന്ന പ്രസ് ക്ലബിന്റെ പാരമ്പര്യം ഷിക്കാഗോയിലും ആവർത്തിക്കുമെന്നതിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ നവംബർ 11 മുതൽ 14 വരെ ഷിക്കാഗോയിൽ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ രാജ്യാന്തര മാധ്യമ കോൺഫറൻസിന് ആശംസകളും പിന്തുണയുമായി പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ. ഓരോ തവണയും കൂടുതൽ മികച്ച രീതിയിൽ കൺവൻഷൻ നടത്തുന്ന പ്രസ് ക്ലബിന്റെ പാരമ്പര്യം ഷിക്കാഗോയിലും ആവർത്തിക്കുമെന്നതിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ നവംബർ 11 മുതൽ 14 വരെ ഷിക്കാഗോയിൽ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ രാജ്യാന്തര മാധ്യമ കോൺഫറൻസിന് ആശംസകളും പിന്തുണയുമായി പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ. ഓരോ തവണയും കൂടുതൽ മികച്ച രീതിയിൽ കൺവൻഷൻ നടത്തുന്ന പ്രസ് ക്ലബിന്റെ പാരമ്പര്യം ഷിക്കാഗോയിലും ആവർത്തിക്കുമെന്നതിൽ സംശയമില്ലെന്ന് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ജോർജ് ജോസഫ്, സെക്രട്ടറി റെജി ജോർജ് എന്നിവർ പറഞ്ഞു. 

മലയാളി മാധ്യമ പ്രവർത്തകർ കൂടുതലുള്ള ന്യൂയോർക്കിൽ നിന്ന് ഇത്തവണയും വലിയ പ്രാതിനിധ്യം കൺവൻഷനിലുണ്ടായിരിക്കും. മാധ്യമപ്രവർത്തകരുടെ വൈദഗ്ധ്യവും കാഴ്ചപ്പാടുകളും മെച്ചപ്പെടുത്തുന്ന കൺവൻഷൻ ഈ കോവിഡ് കാലത്തിൽ നിന്നുള്ള മാറ്റത്തിന്റെ സന്ദേശവുമായാണ് എത്തുന്നത്. വിജ്ഞാനവും വിനോദവും പകരുന്ന മൂന്നു ദിനരാത്രങ്ങൾ ജീവിതത്തെ കൂടുതൽ സമ്പന്നമാക്കുമെന്നുറപ്പാണെന്നും അവർ ചൂണ്ടിക്കാട്ടി. ന്യൂയോർക്ക് ചാപ്റ്ററിന്റെ വിജയാശംസകളും നേർന്നു. 

ADVERTISEMENT

ആശംസകളുമായി മിഷിഗൺ ചാപ്റ്റർ

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 9–ാം രാജ്യാന്തര കോൺഫറൻസിന് മിഷിഗൺ ചാപ്റ്റർ ആശംസകൾ നേർന്നു. ഇന്നത്തെ വാർത്തകൾ നാളത്തെ ചരിത്രമാണ്, അതുകൊണ്ടു തന്നെ മാധ്യമ പ്രവർത്തകർ ചരിത്രം എഴുതി ചേർക്കുന്നവർ കൂടിയാണ്. മാധ്യമ സംസ്കാരത്തിന് പുതിയ മാനങ്ങളും ദിശാബോധവും നൽകുവാൻ ഈ മഹാസമ്മേളനത്തിന് കഴിയട്ടെ എന്ന് ആശിക്കുന്നു. ഷിക്കാഗോയിൽ നടക്കുന്ന നോർത്ത് അമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ ഈ സംഗമത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്ന് ഡിട്രോയിറ്റ് ചാപ്റ്റർ പ്രസിഡന്റ് അലൻ ജോൺ ചെന്നിത്തലയും, സെക്രട്ടറി ഷാരൺ സെബാസ്റ്റ്യനും പ്രസ്താവനയിൽ പറഞ്ഞു.

നോർത്ത് ടെക്സസ് ചാപ്റ്റർ

ജനാധിപത്യത്തിന്റെ നെടുംതൂണായ മാധ്യമ ധർമ്മത്തിന് അമേരിക്കൻ മണ്ണിൽ ലോകമെമ്പാടുമുള്ള മലയാളികൾക്ക് വേണ്ടി മലയാളികൾ പടുത്തുയർത്തിയ ഐപിസിഎ എയുടെ നാഷനൽ കോൺഫറൻസിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്ന് നോർത്ത് ടെക്സസ് ചാപ്റ്റർ പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു. ഇന്ത്യാ പ്രസ്‌  ക്ലബ് ഓഫ് നോർത്ത് അമേരിക്ക  നാഷനൽ കോൺഫറൻസിനു നോർത്ത് ടെക്സ‌സ് ചാപ്റ്ററിന്റെ ആശംസകൾ നേരുന്നതായി ചാപ്റ്റർ സെക്രട്ടറി പി.പി. ചെറിയാൻ അറിയിച്ചു.

ADVERTISEMENT

ഹൂസ്റ്റൺ ചാപ്റ്റർ 

എന്നെ മറികടന്ന് വരുന്ന അന്തമില്ലാത്ത നാളത്തെ ലോകത്തിനായി എന്തൊരു സന്ദേശമാണ് ഞാനിവിടെ കുറിക്കുക, സൂര്യ ചന്ദ്രൻമാരേക്കാൾ നക്ഷത്രങ്ങളെക്കാൾ സമുദ്രങ്ങളെക്കാൾ മഹാ ശൈലങ്ങളെക്കാൾ പഴക്കമേറിയത് ചോദ്യങ്ങൾ മാത്രം എന്നാൽ ഐപിസിഎൻഎക്ക് മുന്നിൽ ഉത്തരങ്ങളെയുള്ളു പ്രവർത്തണമികവ്  അർപ്പണമികവ്, പ്രവർത്തനമികവ് കാരണം മറ്റുള്ളവർ ദുഃഖിക്കുമ്പോൾ ഒരാൾ മാത്രം എങ്ങനെ സന്തോഷിക്കും ജീവിതം എന്നത് പരസ്പരസഹകരണം കൂടിയാണ് നിങ്ങൾ ഉള്ളതുകൊണ്ടാണ് ഞാനും ഉള്ളത് അതിനാൽ നമുക്ക് ഒന്നാകാം ഒന്നായാൽ നന്നായി നന്നായാൽ ഒന്നായി, എന്തുകൊണ്ടോ ചില സ്നേഹ ങ്ങൾ വാത്സല്യങ്ങൾ തേയ്മാനം വരാത്ത തങ്കക്കാശുകൾ പോലെ ജീവിതത്തിന്റെ മാറാപ്പിനകത്ത് ബാക്കി കിടക്കുന്നു അത്രമാത്രം. ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ശങ്കരൻകുട്ടി പിള്ള പറയുന്നു.

മാധ്യമ പ്രവർത്തനത്തിന്റെ മഹത്തായ മാതൃകയാണ് സത്യസന്തതയും സുതാര്യതയും. ദൃശ്യ മാധ്യമം, അച്ചടി മാധ്യമം എല്ലാം അതിൽ ഉൾപ്പെടും. സോഷ്യൽ മീഡിയയുടെ ശക്തി എല്ലാർക്കും അറിയാം. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ലഷ്യം അണികളെ പ്രബുദ്ധരാകുകയാണ്. എല്ലാ നന്മകളും നേരുന്നുവെന്ന് ഹൂസ്റ്റൻ ചാപ്റ്റർ സെക്രട്ടറി ഫിന്നി രാജു അറിയിച്ചു.

കനേഡിയൻ ചാപ്റ്റർ

ADVERTISEMENT

ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഐപിസിഎൻഎയുടെ നാഷനൽ കോൺഫറൻസിന്റെ ഭാഗം ആവാൻ കഴിഞ്ഞതിൽ വളരെ അധികം അഭിമാനിക്കുന്നു. കേരളത്തിൽ നിന്ന് മാധ്യമ രംഗത്തും രാഷ്ട്രീയരംഗത്തും നിന്നുള്ള വിവിധ വിശിഷ്ട വ്യക്തികളെ കാണാനും അവരുമായി ആശയവിനിമയം നടത്താനും ഉള്ള അവസരം ആണ് ഈ കോൺഫറൻസ്. കനേഡിയൻ ചാപ്റ്ററിന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്ന് പുതിയതായി രൂപം കൊണ്ട കാനഡ ചാപ്റ്ററിന്റെ പ്രസിഡന്റ് സേതു വിദ്യാസാഗർ അഭിപ്രായപ്പെട്ടു.

സ്ഥിരോത്സാഹത്തിന്റെയും  നിശ്ചയദാർഢ്യത്തിന്റെയും ഒരുമയുടെയും ഫലം ഒന്ന് കൊണ്ട് മാത്രം ആണ് ഐപിസിഎൻഎ അംഗങ്ങൾക്ക് മാതൃ മലയാളത്തിന്റെ മാധ്യമ അരങ്ങ്, കോവിഡ് മഹാമാരിയുടെ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സൂം വിട്ട് ആദ്യമായ് രണ്ടു വർഷത്തിന് ശേഷം മുഖാ മുഖം നടത്താൻ സാധിക്കുന്നത്. അത് കൊണ്ട് തന്നെ ഇതിനെ ചരിത്ര നിമിഷത്തിൽ അരങ്ങേറാൻ പോകുന്ന 'അതി ബ്രഹ്മാണ്ഡ സംഗമം' എന്ന് വിശേഷിപ്പിച്ചേ തീരൂ. ഐപിസിഎൻഎ കാനഡ ചാപ്റ്ററിന്റെ പേരിൽ നവംബറിൽ നടക്കാൻ പോകുന്ന മാധ്യമ സംഗമത്തിന് ആശംസകൾ നേരുന്നുവെന്ന് കാനഡ ചാപ്റ്ററിന്റെ സെക്രട്ടറി കവിത കെ മേനോൻ പറയുകയുണ്ടായി.

ഷിക്കാഗോ തയാർ

ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ ഒൻപതാമത് ഇന്റർനാഷനൽ കോൺഫറൻസിന് ആതിഥ്യം വഹിക്കുവാൻ ഷിക്കാഗോ ചാപ്റ്ററിനു വളരെയധികം സന്തോഷമുണ്ട്. മുൻപ് മൂന്നു തവണ കോൺഫറൻസ് നടത്തിയ പരിചയം ഇത്തവണത്തെ കോൺഫറൻസും വൻവിജയമാക്കുന്നതിൽ സഹായിക്കും. ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് എന്ന നിലയിൽ എല്ലാ മാധ്യമ സുഹൃത്തുക്കളെയും ഷിക്കാഗോയിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ബിജു സക്കറിയ പറഞ്ഞു.

ഷിക്കാഗോ നഗരം ഇന്ത്യാ പ്രസ് ക്ലബ് അംഗങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. പ്രസ് ക്ലബ്ബിന്റെ മുന്നേറ്റത്തിൽ വലിയൊരു പങ്കു വഹിച്ച രണ്ടാം സമ്മേളനം അരങ്ങേറിയത് ഇവിടെയാണ്. മലയാള നാട്ടിലെ മാധ്യമ പ്രസ്ഥാനങ്ങളുടെ അമരക്കാരിൽ മിക്കവരും ഷിക്കാഗോയിൽ നടന്ന വിവിധ സമ്മേളനങ്ങളിൽ പങ്കാളികളായിട്ടുണ്ട്. അതുപോലെ തന്നെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും ഈ നഗരം വേദിയായിട്ടുണ്ട്. അടുത്ത സമ്മേളനവും ഷിക്കാഗോയിൽ നടക്കുന്നതിൽ ഷിക്കാഗോ ചാപ്റ്റർ അംഗങ്ങൾക്കു അതിയായ സന്തോഷമുണ്ട്. ചാപ്റ്റർ സെക്രട്ടറി എന്ന നിലയിൽ എല്ലാ സുഹൃത്തുക്കൾക്കും ഒൻപതാം കോൺഫറൻസിലേക്കു സ്വാഗതം. ചെയ്യുന്നതായി ഷിക്കാഗോ ചാപ്റ്റർ സെക്രട്ടറി പ്രസന്നൻ പിള്ള പറഞ്ഞു.

ഫിലഡൽഫിയ ചാപ്റ്റർ

ഷിക്കാഗോയിൽ നവംബർ 11 മുതൽ 14 വരെ നടക്കുന്ന ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ രാജ്യാന്തര കോൺഫറൻസിന് ആത്മാർത്ഥമായ സഹകരണവും പിന്തുണയും ഫിലഡൽഫിയ ചാപ്റ്റർ വാഗ്ദാനം ചെയ്യുന്നു. അമേരിക്കൻ ഐക്യനാടുകളിൽ മലയാള പത്രപ്രവർത്തനം സജീവമാക്കുന്നതിൽ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക നൽകി വരുന്ന സേവനങ്ങളും പ്രചോദനങ്ങളും വരും തലമുറയ്ക്ക് മാർഗദർശനമാകും. മാധ്യമ കോൺഫറൻസിന് നേതൃത്വം കൊടുക്കുന്ന എല്ലാ സാരഥികളെയും അഭിനന്ദിക്കുന്നു. ഫിലഡൽഫിയ ചാപ്റ്ററിന്റെ ആശംസകളും ഭാവുകങ്ങളും നേരുന്നുവെന്ന് ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ജോർജ് ഓലിക്കലും ജോയിന്റ് സെക്രട്ടറി അരുൺ കോവാട്ടും അറിയിച്ചു.

കലിഫോർണിയ ചാപ്റ്റർ

വീണ്ടും ഒരിക്കൽ കൂടി ഷിക്കാഗോ നഗരം മാധ്യമ കോൺഫറൻസിന് വേദിയാകുമ്പോൾ കലിഫോർണിയ ചാപ്റ്റർ പ്രവർത്തനം ആവേശത്തിലാണ്.  ഇതുവരെ നടന്ന എല്ലാ കോൺഫറൻസുകളിലും പങ്കെടുത്ത വ്യക്തി എന്ന നിലയിൽ വ്യക്തിപരമായി സെക്രട്ടറി എന്ന നിലയിൽ അഭിമാനിക്കുകയും ചാപ്റ്ററിലെ മുഴുവൻ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നു. അമേരിക്കയിലെ മാധ്യമ പ്രവർത്തനങ്ങളുടെ പൊതുവേദിയായ ഐപിസിഎൻഎയുടെ പ്രസിഡന്റ് ബിജു കിഴക്കേകൂറ്റ്, സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ്ജ് എന്നിവർക്കും പരിപാടിക്ക് നേതൃത്വം നൽകുന്ന കമ്മറ്റിക്കും എല്ലാവിധ ആശംസകളും നേരുന്നതായി കലിഫോർണിയ ചാപ്റ്റർ പ്രസിഡന്റ്, സെക്രട്ടറി മനു തുരുത്തിക്കാടൻ എന്നിവർ പ്രസ്താവിച്ചു.

ഫ്ലോറിഡ ചാപ്റ്റർ

വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക വിജയകരമായ പ്രവർത്തനവീഥിയിൽ ഒന്നര പതിറ്റാണ്ട് പിന്നിടുകയാണ്. നാളിതുവരെ വരെ തുടർന്ന് വന്ന സംഘബോധവും, അർപ്പണബോധവും , സ്നേഹവും , സഹകരണവുമാണ് സംഘടനയുടെ  ശക്തി. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് രാജ്യാന്തര കൺവെൻഷനുകൾ എന്നും ഓർമയിൽ നിറഞ്ഞു നിൽക്കുന്ന ആത്മസംത്യപ്തി നൽകുന്ന ഒട്ടേറെ അനുഭവങ്ങളും സ്മരണകളും സമ്മാനിച്ചവയാണ്. ഷിക്കാഗോയിൽ വെച്ചു നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക രാജ്യാന്തര സമ്മേളനത്തിന് ഇന്ത്യ പ്രസ് ക്ലബ് ഫ്ലോറിഡ ചാപ്റ്ററിന്റെ വിജയാശംസകൾ നേരുന്നതായി ഫ്ലോറിഡ ചാപ്റ്റർ പ്രസിഡന്റ് മാത്യു വർഗീസ് (ജോസ് ഫ്ലോറിഡ) സെക്രട്ടറി ജെസി പാറതുണ്ടിൽ എന്നിവർ പറഞ്ഞു.‌