കോട്ടയം ∙ ഫോമയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി ശാലോം കാരുണ്യ ഭവന് ധനസഹായവും കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴയിൽ നാശനഷ്ടം സംഭവിച്ച മല്ലപ്പള്ളിയിലെ കച്ചവടക്കാർക്ക് പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണവും നടത്തി. ഫോമാ ഹെൽപിങ് ഹാൻഡിന്റെ കീഴിലാണ് ശാലോം കാരുണ്യ ഭവന് മൂന്നു ലക്ഷം രൂപ കൈമാറിയത്. ശാലോം കാരുണ്യ ഭവനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഫോമയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി ശാലോം കാരുണ്യ ഭവന് ധനസഹായവും കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴയിൽ നാശനഷ്ടം സംഭവിച്ച മല്ലപ്പള്ളിയിലെ കച്ചവടക്കാർക്ക് പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണവും നടത്തി. ഫോമാ ഹെൽപിങ് ഹാൻഡിന്റെ കീഴിലാണ് ശാലോം കാരുണ്യ ഭവന് മൂന്നു ലക്ഷം രൂപ കൈമാറിയത്. 

ശാലോം കാരുണ്യ ഭവനിൽ നടന്ന ചടങ്ങിൽ മുൻ എംഎൽഎ രാജു ഏബ്രഹാം ഉൾപ്പെടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ഗാമയുടെ മുൻ പ്രസിഡന്റും നാഷനൽ കമ്മറ്റി മെമ്പറുമായ മല്ലപ്പള്ളിയിൽ നിന്നുള്ള പ്രകാശ് മാത്യുവാണ് ശാലോം കാരുണ്യഭവന് പണം സമാഹരിക്കുന്നതിനുള്ള മുൻകയ്യെടുത്തതും പ്രവർത്തിച്ചതും.

ADVERTISEMENT

മല്ലപ്പള്ളി സ്വകാര്യ ബസ്റ്റാന്റിൽ നടന്ന പരിപാടിയിലാണ് ഫോമയുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്തത്. അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തിൽ വളരെ വേഗമായിരുന്നു ഫോമയുടെ സഹായ നടപടി. വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ബിബിൻ മാത്യൂസ് സ്വാഗതം പറഞ്ഞു, വൈസ് പ്രസിഡന്റ് അജി കല്ലുപുര അധ്യക്ഷനായിരുന്നു. ഫോമ പ്രസിഡന്റ് അനിയൻ ജോർജ് പദ്ധതി വിശദീകരിച്ചു. 

മുൻ എംഎൽഎ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ആർ. സനൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രതാരം പ്രശാന്ത് അലക്സാണ്ടർ പ്രളയ ഫണ്ട് വിതരണോദ്ഘാടനം നടത്തി. 

ADVERTISEMENT

ബിന്ദു ചന്ദ്രമോഹൻ, ഗീതാ കുര്യാക്കോസ്, ലൈലാ അലക്സാണ്ടർ, കുഞ്ഞുകോശി പോൾ, റെജി ശാമുവേൽ, സുലൈമാൻ ചുങ്കപ്പാറ, സതിഷ് മണിക്കുഴി, ബിജു മോഹൻ തോണിക്കടവിൽ തോമസ്, സണ്ണി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. ജോർജുകുട്ടി കയ്യാലത്ത് നന്ദി രേഖപ്പെടുത്തി.