ഓസ്റ്റിന്‍ ∙ അമേരിക്കയിലെ സിറോ മലബാര്‍ ഷിക്കാഗോ രൂപതയുടെ കീഴിലുള്ള ടെക്‌സസ്, ഓക്കലഹോമ സംസ്ഥാനങ്ങളിലെ ഇടവകാംഗങ്ങളുടെ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ (ഐപിഎസ്എഫ്) 2022 ഓഗസ്റ്റ് 5,6,7 തീയതികളില്‍ ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ നേതൃത്വത്തില്‍ നടത്തും. ഈ മഹാസംഗമത്തിന് ദേവാലയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്റ്റിന്‍ ∙ അമേരിക്കയിലെ സിറോ മലബാര്‍ ഷിക്കാഗോ രൂപതയുടെ കീഴിലുള്ള ടെക്‌സസ്, ഓക്കലഹോമ സംസ്ഥാനങ്ങളിലെ ഇടവകാംഗങ്ങളുടെ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ (ഐപിഎസ്എഫ്) 2022 ഓഗസ്റ്റ് 5,6,7 തീയതികളില്‍ ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ നേതൃത്വത്തില്‍ നടത്തും. ഈ മഹാസംഗമത്തിന് ദേവാലയം ആതിഥേയത്വം നല്‍കുമ്പോള്‍ വീണ്ടും ദേശീയ ശ്രദ്ധാകേന്ദ്രമാകുകയാണ് ഓസ്റ്റിന്‍ പട്ടണത്തിന്റെ ഹൃദയഭാഗത്തു 23 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മനോഹരമായ ഈ ദേവാലയം.

രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഈ കായിക വിനോദമേളയുടെ കിക്ക്ഓഫ് 2018-ല്‍ ഈ ദേവാലയത്തില്‍ നിര്‍വഹിച്ചുകൊണ്ടു പറഞ്ഞത് അതിവേഗത്തില്‍ വളരുന്ന സിറ്റിയായ ഓസ്റ്റിനില്‍ വച്ച് ഈ മേള നടത്തുവാന്‍ സാധിക്കുന്നത് എല്ലാ തരത്തിലും രൂപതയുടെ ഭാഗ്യവും ഇടവകയുടെ വന്‍ വിജയവും ആയിരിക്കുമെന്നാണ്.

ADVERTISEMENT

ഏകദേശം അയ്യായിരം പേര്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന ഈ മഹാസംഗമത്തിന്റെ വിജയത്തിനായി നടത്തുന്ന റാഫിള്‍ ടിക്കറ്റിന്റെ കിക്ക്ഓഫ് ദേവാലയത്തില്‍ വച്ചു നടത്തി.

വിനോദമേളയുടെ മെഗാ സ്‌പോണ്‍സറായി ദേവാലയത്തിലെ അംഗവും അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയും റിയല്‍ എസ്റ്റേറ്റ് വെസ്റ്ററും, പാറയ്ക്കല്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്റേയും, പാറയ്ക്കല്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടേയും സ്ഥാപകനും സിഇഒയുമായ ജിബി പാറയ്ക്കലാണ്.

ADVERTISEMENT

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഓസ്റ്റിന്‍ പട്ടണത്തിലെ വിശ്വാസസമൂഹം ഒന്നടങ്കം ഐപിഎസ്എഫ് 2022 ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ വേണ്ട എല്ലാ നടപടികളും തയാറാക്കി കഴിഞ്ഞതായി വികാരി ഫാ. ഡൊമിനിക് പെരുനിലം ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. ചീഫ് കോര്‍ഡിനേറ്റര്‍ ഡോ. അനീഷ് ജോര്‍ജ് ചടങ്ങില്‍ പങ്കെടുത്ത് എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. പരിപാടിയുടെ വന്‍ വിജയത്തിനായി എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.