ന്യൂയോർക്ക് ∙ യുഎസ്എ എഴുത്തുകൂട്ടത്തിന്റെ പ്രതിമാസ സാഹിത്യ വേദിയായ സർഗ്ഗാരവത്തിൽ എഴുത്തുകാരും മാധ്യമങ്ങളും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ഇ മലയാളി സാരഥി ജോർജ്‌ ജോസഫ്, കേരള ടൈംസ് പത്രാധിപർ ഫ്രാൻസിസ് തടത്തിൽ, കലാപൂർണ്ണ മാസിക പത്രാധിപരും ചിത്രകാരനുമായ ജെ.ആർ. പ്രസാദ്, 21 വർഷമായി അമേരിക്കയിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ യുഎസ്എ എഴുത്തുകൂട്ടത്തിന്റെ പ്രതിമാസ സാഹിത്യ വേദിയായ സർഗ്ഗാരവത്തിൽ എഴുത്തുകാരും മാധ്യമങ്ങളും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ഇ മലയാളി  സാരഥി ജോർജ്‌ ജോസഫ്, കേരള ടൈംസ് പത്രാധിപർ ഫ്രാൻസിസ് തടത്തിൽ, കലാപൂർണ്ണ മാസിക പത്രാധിപരും ചിത്രകാരനുമായ ജെ.ആർ. പ്രസാദ്, 21 വർഷമായി അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ജനനി മാസികയുടെ സാരഥി ഡോ. സാറ ഈശോ, മുഖം ഓൺലൈൻ പത്രാധിപർ അനിൽ പെണ്ണുക്കര എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

അമേരിക്കയിലെ നിരവധി എഴുത്തുകാർക്ക് അവരുടെ രചനകളെ പ്രകാശിപ്പിക്കാൻ അവസരം കൊടുക്കുന്നതിൽ ഇ മലയാളി ഇന്നും എന്നും ശ്രദ്ധിച്ചിരുന്നു. പലരും എഴുത്തിന്റെ പാതി വഴിയിൽ ശ്രമം ഉപേക്ഷിക്കുന്നതായി കാണുന്നു. ഒപ്പം ഇക്കാലത്ത് ഇവിടെ നിന്നുള്ള എഴുത്തുകാരുടെ എണ്ണത്തിലും കുറവ് അനുഭവപ്പെടുന്നുവെന്ന് ജോർജ് ജോസഫ് ആശങ്ക പ്രകടിപ്പിച്ചു. പ്രസിദ്ധീകരണങ്ങൾ തമ്മിലുള്ള താരതമ്യത്തിൽ ഏറെ കഴമ്പുള്ളതായി ഇക്കാലത്ത് തോന്നുന്നില്ല. എഴുത്തുകാർ അവർക്ക് കിട്ടുന്ന അവസരങ്ങളെ ഉപയോഗിക്കുകയാണ് വേണ്ടതെന്നും എഴുത്തു ലോകത്തിന് എപ്പോഴും പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

ADVERTISEMENT

കേരളം ടൈംസ് പത്രാധിപർ മറ്റൊരു അഭിപ്രായമാണ് പങ്കുവെച്ചത്. ചെറുപ്പക്കാരായ പ്രതിഭയുള്ള ധാരാളം വ്യക്തികൾ സമൂഹ മാധ്യമങ്ങളിലെ രചനകളുടെ അപ്പുറത്തേയ്ക്ക് വരാൻ വിസമ്മതിക്കുന്നു. അവരെ ഗൗരവമുള്ള എഴുത്തുലോകത്തേയ്ക്ക് കൈ പിടിച്ചു കൊണ്ടുവരുവാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. പ്രതിഭയ്ക്ക് ഇക്കാലത്തു ദാരിദ്ര്യമില്ല, എന്നാൽ മുന്നോട്ടു വരുവാനുള്ള മനഃസാന്നിധ്യമാണ് കുറവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കേരളത്തിലെ പ്രമുഖ സാംസ്കാരിക-സാഹിത്യ മാസികയായ കലാപൂർണ്ണ എഡിറ്റർ ജെ.ആർ. പ്രസാദ് പ്രവാസികളുടെ മൂല്യമുള്ള രചനകളെ എക്കാലവും സ്വാഗതം ചെയ്യുമെന്ന് ഉറപ്പു നൽകി. പ്രവാസികളിൽ എഴുത്ത് രംഗത്ത് ഒരു സ്ഥിരോത്സാഹത്തിന്റെ കുറവാണ് പൊതുവെ കാണുന്ന പ്രശ്നം എന്നദ്ദേഹം അഭിപ്രായപ്പെട്ടു.

ADVERTISEMENT

അമേരിക്കയിൽ 21 വർഷമായി ഭാഷയോടുള്ള സ്നേഹം കൊണ്ട് മാത്രം നടത്തിവരുന്ന പ്രസിദ്ധീകരണമാണ് ജനനി. അമേരിക്കയിലെ ഒട്ടുമിക്ക എഴുത്തുകാരുടെ രചനകളും ജനനിയിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ഓൺലൈൻ ആയി തുടരുന്നു. എഴുത്തുകാർക്കൊപ്പം എഴുത്തുകാർക്ക് വേണ്ടി ശക്തമായി തന്നെ ജനനി മുന്നോട്ടു പോകും. എഴുത്തിനു എല്ലാവിധ പിന്തുണയും നൽകുമെന്ന് ഡോ. സാറ ഈശോ ഊന്നി പറഞ്ഞു. 

മുഖം എന്ന പുത്തൻ ഓൺലൈൻ മാധ്യമത്തിന്റെയും പ്രസാധക സംരംഭത്തിന്റെയും സാരഥിയാണ് അനിൽ പെണ്ണൂക്കര. ലോകം മുഴുവനും ഉള്ള എഴുത്തുകാരുടെ രചനകൾ പ്രസിദ്ധീകരിക്കുവാൻ മുഖത്തിന് സാധിക്കുന്നുവെന്നത് അഭിമാനകരമാണ്. ഒപ്പം പുസ്തക പ്രസാധക-വിതരണ രംഗത്തും ഏറെ ശ്രദ്ധിക്കുന്നു. പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ വായനക്കാർക്ക് എത്തിക്കുക എന്ന ദൗത്യം ഏറെ പ്രധാനമാണ്. വയനാട്ടിൽ ആരംഭിക്കുന്ന വായനശാലകളിലേയ്ക്ക് പുസ്തകങ്ങളുടെ ആവശ്യമുണ്ട്. അമേരിക്കൻ മലയാളികളുടെ പുസ്തകങ്ങൾ ആ സംരംഭത്തിലേയ്ക്ക് വായനയ്ക്കായി നൽകുവാൻ അദ്ദേഹം ഓർമ്മിപ്പിച്ചു.

ADVERTISEMENT

കഥാകൃത്ത് അനിൽ ശ്രീനിവാസൻ സ്വാഗതം ആശംസിച്ച് തുടങ്ങിയ സമ്മേളനത്തിൽ എഴുത്തുകൂട്ടം സെക്രട്ടറി ഗീത രാജൻ യുഎസ്എ എഴുത്ത് കൂട്ടത്തിന്റെ ലക്ഷ്യത്തെ കുറിച്ച് ആമുഖ പ്രഭാഷണം നടത്തി. പ്രേക്ഷകരായുള്ള സംവാദത്തിനു ശേഷം പ്രസിഡന്റ് ഫിലിപ്പ് തോമസ് നന്ദി പറഞ്ഞു. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച രാവിലെ ന്യൂയോർക്ക് സമയം പത്തര മണിക്ക് സർഗ്ഗാരവം എന്ന സാഹിത്യ സാംസ്‌കാരിക പരിപാടി സൂം പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക മനോഹർ തോമസ് ഫോൺ: 917 974 2670.