ഹൂസ്റ്റൻ ∙ ‘കാലാവസ്ഥാ വ്യതിയാനം- രാജ്യാന്തര പ്രതിഫലനം’ എന്ന വിഷയത്തെകുറിച്ചു ഹൂസ്റ്റൻ ഇന്തോ–അമേരിക്കൻ പ്രസ് ക്ലബ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചർച്ച മാധ്യമ മേഖലക്ക് പ്രചോദനമായി. വെള്ളിയാഴ്ച വൈകിട്ട്‌ സൂം വഴി സംഘടിപ്പിച്ച ചർച്ചയിൽ സെക്രട്ടറി ഡോ.മാത്യൂ വൈരമൺ സ്വാഗതം ആശംസിച്ചു. നിശബ്ദ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൻ ∙ ‘കാലാവസ്ഥാ വ്യതിയാനം- രാജ്യാന്തര പ്രതിഫലനം’ എന്ന വിഷയത്തെകുറിച്ചു ഇന്തോ–അമേരിക്കൻ പ്രസ് ക്ലബ് ഹൂസ്റ്റൻ  ചാപ്റ്ററിന്റെ  ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചർച്ച മാധ്യമ മേഖലക്ക് പ്രചോദനമായി. വെള്ളിയാഴ്ച വൈകിട്ട്‌ സൂം വഴി സംഘടിപ്പിച്ച ചർച്ചയിൽ സെക്രട്ടറി ഡോ.മാത്യൂ വൈരമൺ സ്വാഗതം ആശംസിച്ചു.

നിശബ്ദ പ്രാർഥനക്കു ശേഷം വിഷയം അവതരിപ്പിക്കാൻ ചാപ്റ്റർ പ്രസിഡന്റ് റോയ് തോമസിനെ ക്ഷണിച്ചു. ‘കാലാവസ്ഥ വ്യതിയാനം-രാജ്യാന്തര പ്രതിഫലനം’ എന്ന വിഷയം വിശദമായി റോയ് തോമസ് അവതരിപ്പിക്കുകയും അതിന്റെ വൈവിധ്യമാർന്ന മേഖലകളെ സ്പർശിച്ചുകൊണ്ട് ചർച്ചയ്ക്ക് തുടക്കം കുറികുകയും ചെയ്തു. തുടർന്ന് എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കുന്നതിനുള്ള അവസരം ലഭിച്ചു. 

ADVERTISEMENT

ഇന്തോ - അമേരിക്കൻ പ്രസ് ക്ലബ് നാഷനൽ പ്രസിഡന്റ് ഡോ. എസ്. എസ്. ലാൽ, ബോർഡ് വൈസ് ചെയർമാൻ ഡോ.മാത്യു  ജോയ്സ്, ജനറൽ സെക്രട്ടറി ബിജു ചാക്കോ, ഡോ.ചന്ദ്രാ  മിത്തൽ, ജോയിന്റ് സെക്രട്ടറി ജോസഫ് പൊന്നോളി, എ.സി.ജോർജ്‌, വർഗീസ് എബ്രഹാം (ഫ്ലോറിഡ), ഉമാ സജി (ന്യൂയോർക്ക്), സംഗീതാ ദുവ -ട്രഷറർ (ഹൂസ്റ്റൻ) എന്നിവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. 

എല്ലാവരും വിവിധ മാധ്യമ മേഖലകളിലൂടെ അവബോധനവും പരിഹാര നിർദേശങ്ങളും നിരന്തരമായി മാധ്യമങ്ങളിലൂടെ നൽകേണ്ടതിന്റെ പ്രാധാന്യം എടുത്തു പറയുണ്ടായി. വ്യക്തികളാലും സമൂഹവുമായുള്ള കൂട്ടായ പരിശ്രമം തുടരേണ്ട ആവശ്യകതയെപ്പറ്റി ഡോ. എസ്.എസ്.ലാൽ ഊന്നിപ്പറഞ്ഞു. ക്രിയാത്മകമായ സമീപനത്തിലൂടെ കൂടുതൽ മാധ്യമ ശൃംഖലകളെ ഉൾപ്പെടുത്തി തുടർന്നും ഇത്തരം പരിപാടികൾ ആസൂത്രണം ചെയ്തു കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭവിഷ്യത്തുകളിൽ നിന്ന് ഭൂമിയെ പരിരക്ഷിക്കാൻ നമുക്കു സാധിക്കണമെന്ന പ്രചോദനവുമായി അവതാരകൻ ചർച്ചക്ക് പരിസമാപ്‌തി വരുത്തി. സംഗീതാ ദുവായുടെ നന്ദി പ്രകാശനത്തോടെ സൂം മീറ്റിംഗ് അവസാനിച്ചു.