ന്യൂയോർക്ക് ∙ ഫോമാ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സഞ്ജയനിക്കാവശ്യമായ ധനസമാഹരണത്തിനായി നടത്തുന്ന മയൂഖം വേഷവിധാന മത്സരത്തിന്റെ അവസാന വട്ട മത്സരങ്ങൾ ജനുവരി 22നു നടക്കും. ഒരു വർഷക്കാലമായി ഫോമയുടെ വനിതാ വിഭാഗവും, ഫ്ലവേഴ്സ് ടിവിയും ഒരുമിച്ചു നടത്തുന്ന മയൂഖം മത്സരം ഇതിനോടകം ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഫോമാ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സഞ്ജയനിക്കാവശ്യമായ ധനസമാഹരണത്തിനായി നടത്തുന്ന മയൂഖം വേഷവിധാന മത്സരത്തിന്റെ അവസാന വട്ട മത്സരങ്ങൾ ജനുവരി 22നു നടക്കും. ഒരു വർഷക്കാലമായി ഫോമയുടെ വനിതാ വിഭാഗവും, ഫ്ലവേഴ്സ് ടിവിയും ഒരുമിച്ചു നടത്തുന്ന മയൂഖം മത്സരം  ഇതിനോടകം ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. വിവിധ മേഖല മത്സരങ്ങളിൽ വിജയികളായവരാണ് അവസാന വട്ട മത്സരത്തിൽ മാറ്റുരക്കുക. വിവിധങ്ങളായ മത്സരങ്ങളാണ് അവസാന റൗണ്ടിൽ മത്സരാർഥികളെ കാത്തിരിക്കുന്നത്. മത്സരങ്ങൾ 2021 മാർച്ചിൽ പ്രശസ്ത ചലച്ചിത്ര താരം പ്രയാഗ മാർട്ടിനാണ് ഉദ്ഘാടനം ചെയ്തത്. മത്സരങ്ങളുടെ കലാശക്കൊട്ട് അരങ്ങേറുമ്പോൾ പ്രവാസി മലയാളികളുടെ സംഘടനാ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കും. 

ADVERTISEMENT

പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഊന്നൽ നൽകുക എന്ന ഉദ്ദേശത്തോടെ നിർധനരും സമർഥരുമായ വിദ്യാർഥിനികൾക്കായുള്ള ഫോമാ വനിതാ വേദിയുടെ സാമ്പത്തിക സഹായ പദ്ധതിയായ സഞ്ജയനിയുടെ ധനശേഖരണാർഥമാണ് മയൂഖം സംഘടിപ്പിച്ചിട്ടുള്ളത്. യാതൊരു പ്രായപരിധിയും നിബന്ധനകളുമില്ലാത്ത മത്സരം എന്ന നിലയിൽ മയൂഖം മറ്റു മത്സരങ്ങളിൽ നിന്ന് വിഭിന്നമാണ്‌. മത്സരങ്ങളിൽ പങ്കെടുത്തവർക്ക് ഇത് ഊർജ്ജവും ആവേശവും പകർന്നു. സ്ത്രീ ശാക്തീകരണം മാറ്റ് ഏതു കാലഘട്ടത്തെക്കാളും പ്രസക്തമായ ഒരു സാമൂഹ്യ-രാഷ്ട്രീയാന്തരീക്ഷത്തിൽ സാമൂഹ്യ പുരോഗതിയിൽ   അനിവാര്യമായ മാറ്റം കൈവരിക്കാൻ സ്ത്രീ ശാക്തീകരണം അനിവാര്യമായ ഘടകമാണ്. ശരിയായ ആശയങ്ങളെയും ചിന്തകളെയും മറ്റുള്ളവരിലേക്ക് എത്തിക്കാനും, ശരികളെ ബോധ്യപ്പെടുത്താനും, കഴിയുന്ന വേദികൂടിയാണ് മയൂഖം. അതുകൊണ്ടു തന്നെ മറ്റുള്ള വേഷ വിധാന മത്സരങ്ങളിൽ നിന്ന് മയൂഖം വേറിട്ടു നിൽക്കുന്നു. 

ADVERTISEMENT

സമൂഹത്തിലെ അവശത അനുഭവിക്കുന്നവരുടെ ജീവിതത്തിൽ ജീവ കാരുണ്യ പ്രവർത്തികളിലൂടെ മാനവികതയുടെ അടയാളമായ ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികളുടെ പ്രോഗ്രാം ഡയറക്ടർ  ബിജു സക്കറിയയാണ്. ഒരു വർഷക്കാലം മയൂഖത്തിന്റെ വിജയത്തിനായി മുന്നിലും പിന്നിലും നിന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ഫോമാ വനിതാ ദേശീയ സമിതി  ചെയർപേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ, എന്നിവരാണ്. നിശ്ചയ ദാർഢ്യവും, കർമ്മ നിരതയും, കൂട്ടായ പ്രവർത്തനവും ആണ് മയൂഖത്തിന്റെ വിജയം. ഷാജി പരോൾ ആണ് മയൂഖത്തിന്റെ ആപ്ലിക്കേഷൻ വികസിപ്പിച്ചതും മറ്റു സാങ്കേതിക സഹായങ്ങൾ നൽകുന്നതും. പരസ്യവും ഗ്രാഫിക് സാങ്കേതിക വിദ്യകളും ചെയ്ത് സഹായിക്കുന്നത് ആരതി ശങ്കറും. മയൂഖത്തിന്റെ പശ്ചാത്തല സംഗതം ഒരുക്കിയത് ജ്യോത്സന കെ നാണുവുമാണ് രേഷ്മ രഞ്ജനാണ് സാമൂഹ്യ മാധ്യമ വാർത്തകൾക്ക് മേൽനോട്ടം വഹിക്കുന്നത്.  

ADVERTISEMENT

പരിപാടികളിൽ എല്ലാവരും പങ്കു ചേരണമെന്ന് ഫോമാ പ്രസിഡന്റ്  അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, വനിതാ ഫോറം നാഷനൽ കമ്മറ്റി ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ എന്നിവർ അഭ്യർഥിച്ചു.