ന്യൂയോർക്ക് ∙ അമേരിക്കയിലെ പ്രത്യേകിച്ച് ന്യൂയോർക്കിലെ മലയാളി സംഘടനകളുടെ മുത്തശ്ശി എന്നറിയപ്പെടുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിനെ സുവർണ ജിബിലി വർഷത്തിൽ നയിക്കാൻ നവനേതൃത്വം. പോൾ പി. ജോസ് പ്രസിഡന്റ് ആയും മേരി ഫിലിപ്പ് സെക്രട്ടറിയായും തെരെഞ്ഞെടുക്കപ്പെട്ടു. ജനുവരി 16 ന് ടൈസൺ സെന്റെറിൽ വച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ന്യൂയോർക്ക് ∙ അമേരിക്കയിലെ പ്രത്യേകിച്ച് ന്യൂയോർക്കിലെ മലയാളി സംഘടനകളുടെ മുത്തശ്ശി എന്നറിയപ്പെടുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിനെ സുവർണ ജിബിലി വർഷത്തിൽ നയിക്കാൻ നവനേതൃത്വം. പോൾ പി. ജോസ് പ്രസിഡന്റ് ആയും മേരി ഫിലിപ്പ് സെക്രട്ടറിയായും തെരെഞ്ഞെടുക്കപ്പെട്ടു. ജനുവരി 16 ന് ടൈസൺ സെന്റെറിൽ വച്ചു നടന്ന പൊതുയോഗത്തിൽ ഫിലിപ്പോസ് ജോസഫ് (ഷാജി)- ട്രഷറർ, സിബി ഡേവിഡ്- വൈസ് പ്രസിഡന്റ്, ഹേമചന്ദ്രൻ - ജോയിന്റ് സെക്രട്ടറി എന്നിവരെയും തിരെഞ്ഞെടുത്തു.

ADVERTISEMENT

ലീല മാരേട്ട് , ബിജു ജോൺ (കൊട്ടാരക്കര), ജോൺ കെ ജോർജ്, ഷാജി വർഗീസ്, ബെന്നി ഇട്ടിര, ജോർജുകുട്ടി, ദീപു പോൾ എന്നിവർ കമ്മറ്റി അംഗങ്ങളായും സജി തോമസ്, മാമ്മൻ എബ്രഹാം എന്നിവരെ ഓഡിറ്റേർമാരായും വർഗീസ് കെ ജോസഫിനെ ബോർഡ് ഓഫ് ട്രസ്റ്റിയായും തിരെഞ്ഞെടുത്തു.

എഴുപതുകളുടെ ആദ്യപാദത്തിൽ അമേരിക്കയിൽ എത്തിയ മലയാളികൾക്ക് ഒറ്റപ്പെടലിന്റെ വേദനയും, ശൂന്യതയും മറക്കുന്നതിനും പരസ്‌പരം സഹായിക്കുന്നതിനും വേണ്ടിയാണ് കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്‌ എന്ന സംഘടനയ്ക്ക് രൂപം നൽകുന്നത്. കേരളീയ സംസ്കാരത്തെ ഊട്ടിവളർത്തുന്നതിനും അതിലൂടെ പുതിയ തലമുറയെ വാർത്തെടുക്കുന്നതിനും വേണ്ടി അശ്രാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഈ സംഘടന ഇന്നിപ്പോൾ 50 വർഷമെന്ന നാഴികക്കല്ല് പിന്നിടുകയാണ്.

ADVERTISEMENT

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പോൾ പി. ജോസ് മുൻ ഭരണസമിതിയിൽ (2021) കേരളാ സമാജം സെക്രട്ടറി ആയിരുന്നു. കഴിഞ്ഞ കുറെയേറെ വർഷങ്ങളായി പല സംഘടനകളിലും പ്രവർത്തിച്ചിട്ടുണ്ട്. കേരളാ സമാജം ജോയിന്റ് സെക്രട്ടറി, ഇന്ത്യ കാത്തോലിക് അസോസിയേഷൻ പ്രസിഡന്റ്, നോർത്ത് ഹെംസ്റ്റഡ് മലയാളി അസോസിയേഷൻ ജോയിന്റ് ട്രഷറർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 2021ലെ കേരളാ സമാജം കമ്മറ്റി അംഗവും, നിലവിലെ ഫൊക്കാന ന്യൂയോർക്ക് റീജിയന്റെ വൈസ് പ്രസിഡന്റ് (ആർവിപി) കൂടിയാണ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട മേരി ഫിലിപ്പ്. ഇന്ത്യ കാത്തോലിക് അസോസിയേഷൻ പ്രസിഡന്റ്, നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട ഷാജി അസോസിയേഷന്റെ ആദ്യകാലപ്രവർത്തകനും വിവിധ സാംസ്‌കാരിക സാമൂഹിക കലാ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയുമാണ്. സിനിമാ നിർമാതാവുകൂടിയായ അദ്ദേഹം അറിയപ്പെടുന്ന ഒരു കലാ പ്രേമിയാണ്.

ADVERTISEMENT

വൈസ്പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സിബി ഡേവിഡ് കലാവേദി ഫൗണ്ടർ ചെയർമാനും, ഫോമാ സ്വാന്ത്വന സംഗീതത്തിന്റെ ചുക്കാൻ പിടിക്കുന്ന വ്യക്തിയുമാണ്. കേരളാ സമാജത്തിന്റെ കഴിഞ്ഞ ഭരണസമിതി (2021) ലെ ജോയിന്റ് സെക്രട്ടറിയാണ്. ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഹേമചന്ദ്രൻ അസോസിയേഷന്റെ 2021ലെ കമ്മറ്റിഅംഗമാണ്.കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ലീലാ മാരേട്ട് കേരളാ സമാജം മുൻ പ്രസിഡന്റ്, ബോർഡ് ഓഫ് ട്രസ്റ്റി മുൻ ചെയർപേഴ്സൺ എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ഫൊക്കാനയുടെ വിവിധ പദവികൾ വഹിച്ചിട്ടുള്ള നേതാവ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നത്തിനു പുറമെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ കേരള ചാപ്റ്റർ പ്രസിഡണ്ടന്റാണ്.ഫൊക്കാനയുടെ അഡീഷനൽ അസ്സോസിയേറ്റ് ട്രഷറർ ആയ ബിജു ജോൺ കേരളാ ടൈംസ് പത്രത്തിന്റെ ഡപ്യൂട്ടി എഡിറ്റർ കൂടിയാണ്. അസ്സോസിയേഷന്റെ 

 പൊതുയോഗത്തിൽ വർഗീസ് കെ  ജോസഫ്, 2021 കാലയളവിലെ കേരളാ സമാജത്തിൻറെ പ്രവർത്തനങ്ങളെപ്പറ്റി വിശദികരിച്ചു.  ചെയർമാൻ സ്ഥാനം ഒഴിഞ്ഞ ഡോ.നന്ദകുമാറിനെയും, പ്രസിഡന്റ് സ്ഥാനംഒഴിഞ്ഞ വർഗീസ് കെ. ജോസഫിനെയും ആദരിച്ചു. പോൾ പി. ജോസ് സ്വാഗതവും, സിബി ഡേവിഡ് നന്ദിയും പറഞ്ഞു.  കുറ്റമറ്റതായ രീതിയിൽ തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച ബോർഡ് ഓഫ് ട്രസ്റ്റിസിനോടു നന്ദിയർപ്പിച്ച പോൾ പി ജോസ്, സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്  നടത്തുവാൻ പോകുന്ന പ്രവർത്തങ്ങളിൽ  എല്ലാവരുടെയും  സഹകരണങ്ങൾ  ഉണ്ടാകണമെന്ന്  അഭ്യർഥിച്ചു.